പി.കെ. വാര്യരുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു

ആയുര്‍വേദ ആചാര്യന്‍ പി.കെ. വാര്യരുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. ആയുര്‍വേദ രംഗത്തെ കുലപതിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. രാജ്യം അദ്ദേഹത്തെ പദ്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിച്ചിരുന്നു. ആയുര്‍വേദത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് അദ്ദേഹത്തെ ലോക യോഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ആയുഷ് വകുപ്പ് ആദരിച്ചിരുന്നു. നൂറാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.
ആയുർവേദ ചികിത്സക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെതന്നെ ആദ്യ കേന്ദ്രമാക്കി കോട്ടക്കൽ ആര്യവൈദ്യശാലയെ മാറ്റിയെടുത്ത ഡോ. പി.കെ. വാര്യർ പാരമ്പര്യ വിധികളിൽനിന്ന് വ്യതിചലിക്കാതെതന്നെ ശാസ്ത്ര സാേങ്കതിക വിദ്യകളെക്കൂടി കൂട്ടുപിടിച്ച് ആയുർവേദ കേരളത്തിന്റെ 'തലസ്ഥാന'മാക്കി കോട്ടക്കലിനെ മാറ്റി.
ആയുർവേദ രംഗത്തെ കോർപറേറ്റ് മത്സരങ്ങൾക്കിടയിലും പരസ്യവാചകങ്ങളൊന്നുമില്ലാതെതന്നെ ഒരു ട്രസ്റ്റ് ആയി ഇന്നും നിലനിൽക്കുന്നു കോട്ടക്കൽ ആര്യവൈദ്യശാല. പി.കെ. വാര്യരുടെ കീഴിൽ വൈദ്യശാലയായി മാത്രമല്ല, ഒരു സാംസ്കാരിക കേന്ദ്രംകൂടിയായി അത് അറിയപ്പെട്ടു. നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായി രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. മൃതദേഹം സ്വവസിതിയായ കൈലാസ മന്ദിരത്തിലേക്ക് കൊണ്ട് പോകും. വൈകിട്ട് നാലുമണിയോടുകൂടി സംസ്കാരം.
കഷ്ടം തന്നെ മുതലാളീ, ഒടുവിൽ അതും സംഭവിച്ചിരിക്കുന്നു അങ്ങനെ കിറ്റെക്സ് സാബുവും സംഘി ആയി. ഇനി ആരാണ് ബാക്കിയുള്ളത് സംഘിയാകാൻ? അടുത്തത് ആരാണ്? ഒരു പക്ഷെ എം എ യൂസഫലി ആയിരിക്കും. കണ്ടു തന്നെ അറിയണം.
https://www.facebook.com/Malayalivartha
























