Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

അങ്ങനെ കിറ്റെക്സ് സാബുവും സംഘി ആയി; ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്ന ചിന്തയിൽ ജീവിക്കുന്ന രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും, സാമൂഹ്യ മാധ്യമ പ്രൊഫൈലുകൾ കിറ്റെക്‌സ് സാബുവിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഹൃദയ ഭേദകമായ കാഴ്ച

10 JULY 2021 03:18 PM IST
മലയാളി വാര്‍ത്ത

കഷ്ടം തന്നെ മുതലാളീ, ഒടുവിൽ അതും സംഭവിച്ചിരിക്കുന്നു. അങ്ങനെ കിറ്റെക്സ് സാബുവും സംഘി ആയി. ഇനി ആരാണ് ബാക്കിയുള്ളത് സംഘിയാകാൻ? അടുത്തത് ആരാണ്? ഒരു പക്ഷെ എം എ യൂസഫലി ആയിരിക്കും. കണ്ടു തന്നെ അറിയണം. കേരളത്തിൽ ഇന്ന് ജീവിക്കുന്ന പട്ടിക്കും പൂച്ചക്കും വരെ അറിയുന്ന കാര്യമാണ്, കേരളം ഒരുപാടൊന്നും വ്യവസായ സൗഹൃദം അല്ല എന്നത്. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്ന ചിന്തയിൽ ജീവിക്കുന്ന രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും, തങ്ങളുടെ ചൊൽപ്പിടിക്ക് നടന്നില്ലെങ്കിൽ ശരിയാക്കി തരാം എന്ന് ചിന്തിക്കുന്ന അവരുടെ ഭാഗത്തു നിന്നും നേരിടേണ്ടി വരുന്ന ധാർഷ്ട്യവും ധിക്കാരവും ഇവിടെ ആർക്കും അറിയാത്തതൊന്നും അല്ല.

ഈയൊരു വസ്തുത അറിയാതെ തുറന്നു പറഞ്ഞു തുറന്നു എന്ന അക്ഷന്തവ്യം ആയ തെറ്റിന് ഇടതു പക്ഷ സാമൂഹ്യ മാധ്യമ പ്രൊഫൈലുകൾ കിറ്റെക്‌സ് സാബുവിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഹൃദയ ഭേദകമായ കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത് വേറെ ഒരു വഴിയും ഇല്ലാതെ, തന്റെ 3500 കോടിയുടെ നിക്ഷേപം അയൽ സംസ്ഥാനമായ തെലങ്കാനയിൽ കൊണ്ടു പോകേണ്ട ഗതികേടാണ് സാബുവിന് വന്നിരിക്കുന്നത്. അതും അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ അത്യധികം വിഷമത്തോടെ.


2012 ൽ തന്നെ സാബു പോകും പോകും എന്ന് പറഞ്ഞ് ഭീഷണി പെടുത്തിയിരുന്നു വെറും ഭീഷണി മാത്രമേ ഉള്ളു അയാൾ പോവുകയൊന്നും ഇല്ല , 3500 കോടി വെറും തള്ളാണ് എന്നൊക്കെ പറഞ്ഞവർ ഇപ്പോൾ പറയുകയാണ് ഞങ്ങൾ ചർച്ചയ്ക്ക് തയ്യാറായിരുന്നു പക്ഷെ അദ്ദേഹം പ്രതികരിച്ചില്ല എന്ന്. അതെ 9 സംസ്ഥാനങ്ങളിലെ വ്യവസായ മന്ത്രിമാരടക്കം നേരിട്ട് വിളിച്ച് ക്ഷണിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇവിടത്തെ ഏമാന്മാർ ചർച്ചക്ക് തയ്യാറായിരുന്നു എന്ന് മനസ്സിൽ കണ്ട് കിറ്റെക്‌സ് സാബു അങ്ങോട്ടേക്ക് പോകണം ആയിരിന്നു എന്നാണ് ഇവർ പറഞ്ഞു വരുന്നത്. കഷ്ടം തന്നെ എന്നെ പറയാനുള്ളൂ. ഇതായിരിക്കും അല്ലെ നിങ്ങൾ പറയുന്ന വ്യവസായ സൗഹൃദ അന്തരീക്ഷം?

എന്നാൽ ഇത്രയൊക്കെ സംഭവിച്ചപ്പോൾ കാര്യങ്ങൾ കൈ വിട്ടു പോയി എന്ന് മനസ്സിലാക്കി പുതിയ നറേറ്റീവുമായി ഇറങ്ങിയിരിക്കുകയാണ് ഇടതു പക്ഷ അനുകൂല ബുദ്ധി ജീവികൾ. കിറ്റെക്‌സ് സാബു സംഘിയാണ് എന്ന് വരുത്തി തീർക്കുക. അതാണ് അവരുടെ പുതിയ അടവ്. ഇത് ഒരു ജനാധിപത്യ രാജ്യം അല്ലെ, സംഘി ആയാൽ എന്താണ് കുറ്റം എന്ന് തത്കാലം നമുക്ക് തിരിച്ചു ചോദിക്കേണ്ട. കാരണം അഭിപ്രായ സ്വതന്ത്രവും രാഷ്ട്രീയ സ്വതന്ത്രവും ഇവിടെ ഒരു വിഭാഗത്തിന് മാത്രം തീറെഴുതിയിരിക്കുകയാണല്ലോ.


സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന സ്ഥിരമായി ഇടതു പക്ഷ പോസ്റ്റുകൾ ഇടുന്ന പ്രൊഫൈലുകളിൽ നിന്നാണ് കിറ്റെക്‌സ് സാബുവിനെ സംഘ പരിവാറുമായി കൂട്ടി കെട്ടുന്ന തരത്തിലുള്ള ഒരു നറേറ്റീവ് വന്നിരിക്കുന്നത്. ബഷീർ വള്ളിക്കുന്ന് എന്ന ഇടതു പക്ഷ നിരീക്ഷകന്റെ പ്രൊഫൈലിൽ ഉള്ള ഒരു പോസ്റ്റ് ആണിത്

"കുറച്ച് കാലമായി സാബു ഒരു പ്രത്യേക രാഷ്ട്രീയം കളിക്കുന്നുണ്ട്, ഇടത് വലത് മുന്നണികൾക്കെതിരെ സമർത്ഥമായി ഒരു മൂന്നാം മുന്നണിക്ക് വേണ്ട കളമൊരുക്കുന്നതിന്റെ രാഷ്ട്രീയം. അതിന്റെ അന്തർധാര ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ തൊഴുത്തിലേ അവസാനിക്കൂ എന്ന് അൽപം രാഷ്ട്രീയ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും.അയാളുടെ പ്രശ്നം കിറ്റെക്സിന്റെ വ്യാവസായിക വളർച്ചയേക്കാൾ അയാളുടെ രാഷ്ട്രീയ വളർച്ചയാണ്. സംഘപരിവാരം വളരെ ആഴത്തിൽ വേര് പിടിക്കുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ അതിനൊപ്പിച്ച ചില ചുവടുകൾ സമർത്ഥമായി ചവിട്ടുകയാണ് അയാൾ.ആ പരിവാര രാഷ്ട്രീയത്തിന് ഒട്ടും കീഴടങ്ങാതെ നിൽക്കുന്ന കേരളമെന്ന ഈ തുരുത്തിനെ ദേശീയ രാഷ്ട്രീയത്തിലും വ്യാവസായിക മണ്ഡലത്തിലും പരമാവധി ഇടിച്ചു താഴ്ത്തി അതിന്റെ മൈലേജ് കിട്ടുമോ എന്ന് നോക്കുകയാണ് അയാൾ


കേരളവും കേരള സർക്കാരും അദ്ദേഹത്തോട് പരമാവധി അനുകൂല സമീപനമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിച്ച് കണ്ടത്. താൻ പ്രഖ്യാപിച്ച മൂവായിരത്തി അഞ്ഞൂറ് കോടി പ്രൊജക്റ്റിന്റെ മുന്നിൽ തന്നെ വളർത്തി വലുതാക്കിയ ഒരു ജനത കമിഴ്ന്ന് വീഴണം എന്ന തമ്പുരാൻ മനസ്ഥിതി. കേരളത്തിൽ വ്യാവസായിക രംഗത്ത് മാറ്റങ്ങൾ വരണം, കൂടുതൽ വ്യവസായ സൗഹൃദ നയങ്ങൾ ഉണ്ടാകണം, നിക്ഷേപങ്ങൾ ആകർഷിക്കപ്പെടണം എല്ലാം ശരി തന്നെ പക്ഷേ ചാണക രാഷ്ട്രീയം കളിക്കുന്ന ഇതുപോലൊരുത്തന്റെ വെല്ലുവിളികൾക്ക് മുന്നിൽ കീഴടങ്ങിക്കൊണ്ടാകരുത് അത് എന്ന് മാത്രമേ പറയാനുള്ളൂ" ഇതാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ

അതായത് കേരളത്തിൽ ഇടതു വലതു മുന്നണികൾക്കെതിരെ ഒരാൾക്കും രാഷ്ട്രീയമായി പ്രവർത്തിക്കാൻ പാടില്ല എന്നാണ് ഇദ്ദേഹം പറയാതെ പറയുന്നത്. അത് അങ്ങേയറ്റം തെറ്റാണത്രെ. എല്ലാ മൂനാം മുന്നണിയും ബി ജെ പി ആയി മാറും പോലും. അപ്പോൾ തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി, ദ്രാവിഡ മുന്നേറ്റ കഴകം ഇവയൊന്നും അദ്ദേഹം കേട്ടിട്ട് പോലും ഉണ്ടാകില്ലായിരിക്കും. എൽ ഡി എഫും, യു ഡി എഫും കഴിഞ്ഞാൽ പിന്നെ ബി ജെ പി മാത്രം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ബുദ്ധിയിൽ അത് തെളിഞ്ഞു വന്നതാണ് പോലും. നമ്മളൊക്കെ പിന്നെ ഈ ഉത്തമന്മാർ ആയതു കൊണ്ടും പാർട്ടി ക്ലാസ്സുകളിൽ പോകാത്തത് കൊണ്ടും ഇതിനെ കുറിച്ചൊന്നും വലിയ പിടിപാടില്ല

കേരളവും കേരള സർക്കാരും സാബു ജേക്കബിനോട് പരമാവധി അനുകൂല സമീപനം ആണ് സ്വീകരിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. അതേത് സമീപനം ആണാവോ. അതെന്തു കൊണ്ടാണ് കേരളത്തിലെ ജനങ്ങൾക്ക് മാത്രം മനസിലാകാത്തത്. നമ്മളൊക്കെ ഈ ഇടതു പക്ഷ ബുദ്ധി ജീവികൾ ആകാത്തത് കൊണ്ടായിരിക്കാം. എന്തായാലും സാബുവിനെ സംഘി ആക്കിയ ഇദ്ദേഹത്തിന്റെ അവസാന വാചകങ്ങൾ കോമഡി ആണ്.

"കേരളത്തിൽ വ്യാവസായിക രംഗത്ത് മാറ്റങ്ങൾ വരണം, കൂടുതൽ വ്യവസായ സൗഹൃദ നയങ്ങൾ ഉണ്ടാകണം, നിക്ഷേപങ്ങൾ ആകർഷിക്കപ്പെടണം എല്ലാം ശരി തന്നെ" ഇത് ബഷീർ വള്ളിക്കുന്നിന്റെ വാക്കുകൾ ആണ്, അതായത് സാബു ജേക്കബ് പറഞ്ഞത് എല്ലാം ശരി തന്നെ എന്ന് അദ്ദേഹവും സമ്മതിക്കുന്നു എന്ന് ചുരുക്കം, പക്ഷെ സാബു ചാണകം ആണ്. സാബുവിനെ എതിർക്കണം. എന്തു കൊണ്ട് ? സാബു ഇപ്പോൾ പറഞ്ഞ ഈ വ്യക്തി തന്നെ അംഗീകരിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞു എന്ന ഒറ്റ കാരണത്താൽ. ഒരു വല്ലാത്ത ന്യായം തന്നെ ഇത്

നോക്കൂ സി പി ഐ എമ്മിന്റെ ബി ടീം എന്ന് പി ടി തോമസ് വിമർശിച്ച ഒരു വ്യവസായി, ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ എത്ര പെട്ടെന്നാണ് സംഘി ആയി മാറ്റപ്പെടുന്നത്. എന്തൊരു ഗതികേട് ആണിത്. കേരളത്തിൽ ഇത്തരമൊരു പ്രേത്യേകതരം പൊതുബോധം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.ഹിറ്റ്ലർ ജൂതന്മാർക്കെതിരെ നിർമിച്ച പോലെ ഉള്ള ഒന്ന്. ജൂതന്മാർ വെറുക്കപ്പെടേണ്ടവർ ആണെന്ന പോലെ സംഘികളും വെറുക്കപ്പെടേണ്ടവർ ആണെന്ന ഒന്ന്. ഇതിന്റെ അടുത്ത ഘട്ടം സംഘികൾ കൊല്ലപ്പെടേണ്ടവർ ആണ് എന്നത് ആയിരിക്കും. ആയിരിക്കും എന്നല്ല, നിലവിൽ അങ്ങനെ ആയി കഴിഞ്ഞു എന്നതാണ് സത്യം.


ഏഷ്യാനെറ്റിലെ പി ആർ പ്രവീണയുടെ വാക്കുകൾ കേരളം മുഴുവൻ കേട്ടതാണ്. ഇനി അടുത്ത ചോദ്യം ആണ് കൂടുതൽ ഗുരുതരം. ആരാണ് സംഘി?. സംഘ പരിവാർ അനുകൂല രാഷ്ട്രീയം പിൻ പറ്റുന്നവർ ആണോ. അല്ല എന്നാണ് ഉത്തരം. അത് ഇടതു പക്ഷത്തിനും തീവ്ര ഇസ്ലാമിസ്റുകൾക്കും അവരുടെ അപകടകരമായ നിലപാടുകൾക്കും എതിരെ ആരെല്ലാമാണോ പറയുന്നത് അവരെല്ലാം ആണ്. അങ്ങനെയൊരു സംഘി പട്ടം ആണ് ഇപ്പോൾ സാബു എം ജേക്കബിനും കിട്ടിയിരിക്കുന്നത്. അടുത്തതായി ഇവർ ഇനി എപ്പോഴാണ് യൂസഫലിക്ക് അത് നൽകുക എന്നും അറിയില്ല. അദ്ദേഹവും ഈയിടെ ഉത്തർ പ്രദേശിന്റെ വ്യവസായ അന്തരീക്ഷത്തെ കുറിച് പ്രശംസിച്ചിരുന്നു


കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം എന്താണെന്നു ഇവിടത്തെ പട്ടിക്കും പൂച്ചക്കും വരെ അറിയാം. അതൊന്നും കേരള ജനതയെ ആരും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. സോഷ്യൽ മീഡിയയിൽ കണ്ട ഒരു കമന്റിൽ പറഞ്ഞത് പോലെ, അധികം വൈകാതെ കേരളം വൃദ്ധന്മാരുടെ ഒരു നാടാകും എന്നാണ് കാരണം ഇവിടത്തെ ചെറുപ്പക്കാർ ഒക്കെ അന്യ നാടുകളിൽ ആണ്. അല്ലെങ്കിൽ അങ്ങോട്ടേക് പോകാനുള്ള ശ്രമത്തിൽ ആണ്.

ഇതൊന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെയും മാത്രം തെറ്റല്ല. മറിച്ച് ഒരു പൊതു ബോധം ആണ്. വ്യവസായികൾ, സ്വന്തമായി സംരംഭം നടത്തുന്നവർ ഒക്കെ ബൂർഷ്വാസികളും ചൂഷകരും ആണെന്ന പൊതു ബോധം. അത് കൊണ്ടാണല്ലോ “53 കൊല്ലമായി നിങ്ങൾ ഇവിടെ ജീവിച്ചു വളരുന്നു. ഇത്രയും കാലം എന്ത് കൊണ്ടാണ് ഇവിടെ നിന്നും പോകാത്തത്” എന്ന ചോദ്യം നമ്മൾ ലജ്ജയുടെ ഒരു കണിക പോലും ഇല്ലാതെ കിറ്റെക്‌സ് സാബുവിനോട് ചോദിക്കുന്നത്. അങ്ങനെ നമ്മൾ പുറത്താക്കിയ, ചവിട്ടി പറഞ്ഞയച്ച അനവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിൽ ഉണ്ടായിരിക്കുമ്പോൾ. ഈ ഒരു ചോദ്യം എത്ര നിന്ദ്യമാണ് എന്ന് നമ്മൾ മനസ്സിലാക്കാത്തത് എന്ത് കൊണ്ടായിരിക്കും ? . അന്തൂരിൽ ആത്മഹത്യ ചെയ്ത വ്യവസായിയും കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയും ഒക്കെ ഉദാഹരണങ്ങൾ. ഇത്രയും കാലം നിങ്ങൾ എന്ത് കൊണ്ട് ആത്മഹത്യ ചെയ്തില്ല, എന്ത് കൊണ്ട് ഇവിടേം വിട്ടു ഓടിപ്പോയില്ല എന്നൊക്കെ ചോദിക്കുമ്പോൾ എന്തോ മഹാ പാതകം കിറ്റെക്സ് സാബു ചെയ്തത് പോലെയാണ്.

കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നതാണ് സത്യം. എന്നാൽ കുഞ്ഞ് ഓരോ തവണ കരയുമ്പോഴും അത് സംഘിയാണ് എന്ന് മുദ്ര കുത്തുന്ന, ആടിനെ പട്ടിയാക്കുന്ന നിങ്ങളോടൊക്കെ എന്ത് പറയാനാണ് ? നിങ്ങളുടെ സങ്കുചിത താല്പര്യങ്ങൾ തുടർന്നോളൂ അത്ര തന്നെ. ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്ന ഒരു കാലം വരുമായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (25 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (51 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (4 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends