ഇവളൊരു അമ്മ തന്നെയാണോ... മകളെ കൊന്നത് ഞാനാണ്, അവൾ ദൈവത്തിന്റെ അടുക്കലേക്ക് പോയി! അമ്മയുടെ അന്ധവിശ്വാസത്തിൽ പൊലിഞ്ഞത് അഞ്ചു വയസ്സുകാരി; മകളുടെ ദേഹത്ത് ബാധ കേറി.. മതപരമായി ചികിത്സ നടത്തിയിട്ടും പരിഹാരമില്ല: ഒടുവിൽ കണ്ടെത്തിയ വഴി കഴുത്ത് ഞെരിച്ച് കൊല്ലുക!! പയ്യനിക്കരയിൽ കൊലപാതകത്തിൽ വൻ വഴിത്തിരിവ്

കോഴിക്കോട് പയ്യനിക്കരയിൽ അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ വഴിത്തിരിവ്. പ്രതിയായ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്‌ടര്‍മാര്‍ സംഭവത്തിന് പിന്നിൽ അന്ധവിശ്വാസമാണെന്ന് റിപ്പോർട്ട്.
കഴിഞ്ഞ ബുധനാഴ്‌ചയാണ് കോഴിക്കോട് പയ്യാനക്കലിന് സമീപം ചാമുണ്ടി വളപ്പില്‍ അമ്മ സമീറ അഞ്ചു വയസ്സുകാരിയായ മകളെ ആയിഷ റെയ്‌നയെ കഴുത്ത് ഞെരിച്ച് കൊന്നത്. എന്നാല്‍ അന്ധവിശ്വാസം കാരണമാണ് സമീറ ആയിഷയെ കഴുത്ത് ഞെരിച്ച് കൊന്നതെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം.
അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന പന്നിയങ്കര പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും പിന്നീട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കുംമാറ്റുകയായിരുന്നു.
കുതിരവട്ടത്ത് വച്ച് സമീറയെ പരിശോധിച്ച ഡോക്‌ടര്‍മാരാണ് ഇവര്‍ക്ക് യാതൊരു മാനസിക പ്രശ്‌നങ്ങളുമില്ലെന്നും കടുത്ത അന്ധവിശ്വാസമാണ് കുട്ടിയെ കൊല്ലുന്നതിലേക്ക് നയിച്ചതെന്നും കണ്ടെത്തുകയും ചെയ്തു.
സംഭവത്തിൽ ആദ്യം പോലീസ് കേസ് എടുത്തത് അസ്വാഭാവിക മരണത്തിനാണ്. സമീറയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായതോടെ കൊലപാതകമടക്കമുളള വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസെടുക്കും. കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂവാല കൊണ്ടോ നേര്‍ത്ത തുണി കൊണ്ടോ കുഞ്ഞിനെ കൊലപ്പെടുത്തിയിരിക്കാം എന്നാണ് വ്യക്തമാക്കുന്നത്.
കുറച്ചു കാലമായി മകളുടെ ദേഹത്ത് ബാധ കയറിയെന്നായിരുന്നു സമീറയുടെ വിശ്വാസം. മതപരമായ പല ചികിത്സകളും പ്രാര്‍ത്ഥനകളും നടത്തിയെങ്കിലും മകളുടെ ബാധ മാറിയില്ലെന്ന് കണ്ടതോടെയാണ് കൊലപ്പെടുത്തി ബാധ ഒഴിപ്പിക്കാന്‍ സമീറ തീരുമാനിച്ചതെന്ന് ഡോക്‌ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. മകളെ താന്‍ കൊന്നുവെന്നും അവള്‍ ദൈവത്തിനടുത്തേക്ക് പോയെന്നും സമീറ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























