Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ആയുർവേദ ആചാര്യൻ... സായിപ്പിനെതിരെ ഖദറിട്ടു, ഗാന്ധിത്തൊപ്പി ധരിച്ച വാര്യരെന്ന വിപ്ലവകാരി... നാടിന്റെ 'വല്യൂപ്പര്‍'!! നൂറ്റാണ്ടിന്റെ ആചാര്യന് വിട...

10 JULY 2021 03:50 PM IST
മലയാളി വാര്‍ത്ത

ആയുർവേദ ആചാര്യൻ... സായിപ്പിനെതിരെ ഖദറിട്ടു ഗാന്ധിത്തൊപ്പി ധരിച്ച വാര്യരെന്ന വിപ്ലവകാരി... കേരളത്തിന്റെ ആയുര്‍വേദ സംസ്​കൃതിയുടെ അടയാളം ലോകനെറുകയില്‍ രേഖപ്പെടുത്തിവെക്കാന്‍ കാലം നിയോഗിച്ചതായിരുന്നു പന്ന്യംപിള്ളി കൃഷ്​ണന്‍കുട്ടി വാര്യര്‍ എന്ന പി.കെ​. വാര്യരെ.

ആയുര്‍വേദത്തിന്റെ കര്‍മവഴികളില്‍ കാഴ്​ചവെച്ച സമര്‍പ്പണവും ദീര്‍ഘവീക്ഷണവും ആ ലക്ഷ്യത്തിലേക്ക്​ അദ്ദേഹത്തെ കൊണ്ടെത്തിക്കുകയും ചെയ്​തു. ആയുര്‍വേദ ചികിത്സക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെതന്നെ ആദ്യ കേന്ദ്രമാക്കി കോട്ടക്കല്‍ ആര്യവൈദ്യ​ശാലയെമാറ്റിയതെങ്കിലും ശാസ്ത്ര സാങ്കേതിക വിദ്യകളെക്കൂടി കൂട്ടുപിടിച്ച്‌​ ആയുര്‍വേദ കേരളത്തി​െന്‍റ 'തലസ്ഥാന'മാക്കി കോട്ടക്കലിനെ മാറ്റി.

ആയുര്‍​േവദ രംഗത്തെ കോര്‍പറേറ്റ്​ മത്സരങ്ങള്‍ക്കിടയിലും പരസ്യവാചകങ്ങളൊന്നുമില്ലാതെതന്നെ ഒരു ട്രസ്​റ്റ് ആയി ഇന്നും നിലനില്‍ക്കുന്നു കോട്ടക്കല്‍ ആര്യവൈദ്യശാല.​ പി.കെ. വാര്യരുടെ കീഴില്‍ വൈദ്യശാലയായി മാത്രമല്ല, ഒരു സാംസ്​കാരിക കേന്ദ്രംകൂടിയായി അത്​ അറിയപ്പെട്ടു. അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായി രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്​തു.


ആയുസ്സിന്റെ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ പികെ വാര്യര്‍ കടന്നുപോയത് അതികഠിനമായ ജീവിത വഴികളിലൂടെ ആയിരുന്നു. ഇതില്‍ ഏറ്റവും പ്രധാനം യൗവനത്തിളപ്പില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ സമരപരമ്പരകളാണ്. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലും ആയുര്‍വേദ കോളജിലും പഠിക്കുന്ന കാലത്തായിരുന്നു വാര്യരുടെ സമരജീവിതം.

 

ഒരിക്കല്‍ സ്‌കൂള്‍ വാര്‍ഷികത്തിന് സായിപ്പിനെ മുഖ്യാതിഥിയാക്കിയതിലായിരുന്നു വാര്യര്‍ ഉള്‍പ്പെട്ട കുട്ടികളുടെ പ്രതിഷേധം. സായിപ്പ് വരുന്ന ദിനം യൂണിഫോം ഉപേക്ഷിച്ച്‌ ഖദറിട്ടാണ് കുട്ടികളെത്തിയത്. ആ വസ്ത്രങ്ങളിഞ്ഞ് സ്‌കൂളിലൂടെ മാര്‍ച്ചും ചെയ്തു. മറ്റൊരു വേളയില്‍ ഗാന്ധിത്തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ പുറത്താക്കിയ ഹെഡ്മാസ്റ്ററുടെ നടപടിക്കെതിരെ എല്ലാ വിദ്യാര്‍ത്ഥികളും ഗാന്ധിത്തൊപ്പി ധരിച്ചാണ് പ്രതിഷേധിച്ചത്. എ.കെ.ജി ഇടപെട്ടാണ് ആ സമരം അവസാനിപ്പിച്ചത്.

1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി പഠനം ഉപേക്ഷിച്ച്‌ സമരരംഗത്തേക്കിറങ്ങി. വീടുവിട്ട് വിപ്ലവകാരിയായി. മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാംപിലായിരുന്നു വാസം. യുദ്ധവിരുദ്ധ പ്രവര്‍ത്തനം, തെരുവുപ്രസംഗം, ജപ്പാന്‍ വിരുദ്ധ കവിതാലാപനം എന്നിവയായിരുന്നു അക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തനം. നിലമ്ബൂര്‍, മഞ്ചേരി, പരപ്പനങ്ങാടി മേഖലയായിരുന്നു പ്രവര്‍ത്തന മേഖല.

പഠനം കളഞ്ഞ് രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങിയ വാര്യരുടെ തീരുമാനം ജ്യേഷ്ഠന്‍ പിഎം വാര്യര്‍ക്ക് പിടിച്ചില്ല. വീട്ടിലേക്ക് മടങ്ങിച്ചെല്ലാന്‍ ആളെ വിട്ടെങ്കിലും വാര്യര്‍ കൂട്ടാക്കിയിയില്ല.


ഇതിന് ശേഷമായിരുന്നു രാഷ്ട്രീയം ഉപേഷിച്ച് പഠനത്തിലേക്ക് തിരിഞ്ഞത്. എന്‍ജിനീയറിങ്ങിന് പോകാനായിരുന്നു അന്ന്​ പി.കെ. വാര്യരുടെ ആഗ്രഹം. അന്നത്തെക്കാലത്ത്​ ഇന്‍റര്‍മീഡിയറ്റ്​ കഴിഞ്ഞാല്‍ എന്‍ജിനീയറിങ്ങിന്​ ചേരാമായിരുന്നു. എന്നാല്‍, വീട്ടുകാര്‍ക്കിഷ്​ടം ആയുര്‍വേദം പഠിക്കുന്നതും. ജ്യേഷ്ഠന്‍ പി. മാധവ വാര്യര്‍ വൈദ്യനായി പ്രാക്​ടിസ്​ ചെയ്​ത്​ പി.എസ്​. വാര്യരെ സഹായിച്ചിരുന്നു. ഭാവിയില്‍ ആര്യവൈദ്യശാല കൊണ്ടുനടത്താന്‍ ആരാണ് ഉണ്ടാവുക എന്ന വീട്ടുകാരുടെ ചിന്തയാണ്​ വൈദ്യപഠനത്തിലേക്ക്​ എത്തിച്ചത്​.

 

കോട്ടക്കല്‍ കിഴക്കേ കോവിലകം വക കെ.പി സ്​കൂളിലായിരുന്നു​ പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട്​ സാമൂതിരി ഹൈസ്​കൂളിലൂം കോട്ടക്കല്‍ രാജാസ്​ ഹൈസ്​കൂളിലുമായി തുടര്‍ വിദ്യാഭ്യാസം. പിന്നീട്​​ കോട്ടക്കല്‍ ആയുര്‍വേദ പാഠശാലയില്‍ 'ആര്യവൈദ്യന്‍' കോഴ്​സിന്​ പഠിച്ചു. ആയുര്‍വേദ പഠന സമയത്ത്​ നാട്ടില്‍ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. കോളജും കോടതികളും വിട്ട്​ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാവാന്‍ മഹാത്മഗാന്ധി ആഹ്വാനം ചെയ്​ത അക്കാലത്ത്​ എന്‍.വി. കൃഷ്​ണന്‍കുട്ടി വാര്യര്‍ക്കൊപ്പം 1942ല്‍ കോളജ്​ വിട്ട്​ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി. 1945ല്‍ വൈദ്യപഠനം പൂര്‍ത്തിയാക്കി.


പി.കെ. വാര്യരുടെ ജ്യേഷ്​ഠന്‍ മാനേജിങ്​ ട്രസ്​റ്റിയായ കാലയളവില്‍, അതായത്​ 1940കളിലാണ്​ ആര്യവൈദ്യശാലയുടെ ഫാക്​ടറിയില്‍ യന്ത്രവത്​കരണം നടപ്പാക്കുന്നത്​​. രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി ആ​ര്യവൈദ്യശാല ഗോള്‍ഡന്‍ ജൂബിലി നഴ്​സിങ്​ ഹോം തുടങ്ങി. തിരൂരിലും തമിഴ്​നാട്ടിലെ ഇൗറോഡിലും ആര്യവൈദ്യശാലയുടെ ശാഖകള്‍ സ്ഥാപിച്ചു. പിന്നീട്​ ആയുര്‍വേദത്തെ സംബന്ധിച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആര്യവൈദ്യശാലയില്‍ വിപുലമായി നടന്നു, അത്​ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

 

യൗവനത്തിന്റെ പ്രസരിപ്പിലായിരുന്നു​ പി.കെ. വാര്യര്‍ എപ്പോഴും. അതിന്​ അ​ദ്ദേഹത്തി​ന്റേതായ ചില രഹസ്യങ്ങളുമുണ്ട്​. പുലര്‍കാലത്തുതന്നെ എഴുന്നേല്‍ക്കും എന്നതുതന്നെയാണ്​ ആ രഹസ്യങ്ങളില്‍ ഒന്ന്​​. രാവിലെ നാലരമണിക്ക് എഴുന്നേല്‍ക്കും. കുളിയും ജപവും പ്രാര്‍ഥനയുമെല്ലാം കഴിഞ്ഞ് ഏഴരക്ക്​ പ്രഭാത ഭക്ഷണം. കുട്ടികളോടും കുടുംബാംഗങ്ങളോടുമൊപ്പം കുറച്ചുസമയം ഉറപ്പായും ചെലവഴിക്കും. ആയുര്‍വേദ പുസ്​തകങ്ങള്‍, മാസികകള്‍, ദിനപ്പത്രങ്ങള്‍ എന്നിവയുടെ വായനയും ഒരു ദിവസവും മുടക്കാറില്ലായിരുന്നു.

എല്ലാദിവസവും രോഗികളെ പരിശോധിക്കുന്നത്​ ശീലമായിരുന്നു. ഉച്ചയൂണു കഴിഞ്ഞ്​ അല്‍പം വിശ്രമം. ശേഷം ഉറപ്പായും ഒാഫിസില്‍ ത​െന്‍റ സാന്നിധ്യമറിയിക്കും. ജോലിസമയം കഴിഞ്ഞ് സന്ധ്യക്കുള്ള കുളിയും പ്രാര്‍ഥനയും കഴിഞ്ഞാല്‍​ രാത്രിഭക്ഷണം നേരത്തേ തന്നെ കഴിക്കും. കുറച്ചുനേരം നടക്കും. രാത്രി ഒമ്പ തരയോടെ ഉറങ്ങാന്‍​ കിടക്കും. വളരെ ചിട്ടയോടെയുള്ള ജീവിതം തന്നെയായിരുന്നു അദ്ദേഹത്തി​േന്‍റത്​.


ഹൃദയത്തില്‍ തട്ടിയ നിരവധി മുഹൂര്‍ത്തങ്ങള്‍ ഡോ. പി.കെ. വാര്യര്‍ക്ക് ഉണ്ട്​. ''പണ്ട്​ ഏഴര മാസം മാത്രം പ്രായമുള്ള ഒരു കുട്ടിയെയുംകൊണ്ട്​ മാതാപിതാക്കള്‍ ചികിത്സക്കെത്തി. നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷം പിറന്ന ഏക സന്തതിയാണ്​. കുട്ടിയുടെ എല്ലാ സന്ധിയും സ്ഥാനം തെറ്റിയിരിക്കുകയായിരുന്നു. മലര്‍ന്നുകിടന്ന്​ കൈകാലുകള്‍ ചലിപ്പിക്കും. ശബ്​ദവും കുറവ്​​. ആസ്ട്രേലിയയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരാണ്​ മാതാപിതാക്കള്‍. ചില മരുന്നുകള്‍ നിര്‍ദേശിച്ചു. രണ്ടു മാസംകൊണ്ട്​ കുട്ടിയുടെ കഴുത്തുറച്ചു. നവരച്ചോറ്​ തേപ്പിച്ച്‌​ കൈകാലുകള്‍ക്ക്​ ബലം വരുത്തി.

പിന്നീട്​ കോട്ടക്കല്‍ ആര്യവൈദ്യശാല ആന്‍ഡ്​ റിസര്‍ച്​ സെന്‍ററില്‍ കിടത്തിച്ചികിത്സ നടത്തി. ക്രമേണ കുട്ടിയുടെ ശാരീരികവും ബൗദ്ധികവുമായ കഴിവുകള്‍ വര്‍ധിച്ചു. ശബ്​ദത്തിന്​ കരുത്തുകിട്ടി. ചികിത്സക്കുശേഷം അവര്‍ ആസ്ട്രേലിയയിലേക്ക്​ തിരിച്ചുപോയി. പിന്നീട്​ തപാല്‍മാര്‍ഗം ചികിത്സ തുടര്‍ന്നു.

കോട്ടക്കല് ജനതയ്ക്ക് വലിയ കാരണവരാണ് ഡോ. പി കെ വാരിയർ . സാധാരണ മനുഷ്യർ അദ്ദേഹത്തിന് നല്കിയ വിശേഷണത്തില് അല്പം കൗതുകമുണ്ട്, 'വല്യൂപ്പര്'. ഈ വിളിയില് സ്നേഹത്തിനും ബഹുമാനത്തിനുമൊപ്പം സ്ഥാപനത്തിനോടുള്ള കൂറും അടങ്ങിയിരിക്കുന്നു. ആര്യവൈദ്യശാലയുമായും കൈലാസമന്ദിരവുമായും ബന്ധപ്പെട്ട പ്രധാന വ്യക്തികളെ 'മൂപ്പര്' എന്നാണ് സംബോധന ചെയ്തിരുന്നത്. ഏറ്റവും മുതിര്ന്ന അംഗത്തെ സ്വാഭാവികമായും 'വലിയ മൂപ്പര്' എന്നു വിളിച്ചു. വലിയ മൂപ്പര് പലപ്പോഴും ലോപിച്ച്‌ 'വല്യൂപ്പരി'ല് ഒതുങ്ങി.

ആര്യവൈദ്യശാലയിലെ ആദ്യകാല ജീവനക്കാരാണ് ഈ സംബോധന സാര്വത്രികമാക്കിയത്. കൂടാതെ, ആര്യവൈദ്യശാലയിലേക്ക് പച്ചമരുന്ന് കൊണ്ടുവരുന്ന തൊഴിലാളികൾ , വിശ്വംഭര ക്ഷേത്രത്തിലേക്ക് താമരപ്പൂവ് എത്തിക്കുന്ന ഇസ്ലാം മത വിശ്വാസികളായ ആളുകള്, ക്ഷേത്രത്തിലെ ഉത്സവകാലത്ത് പൂരപ്പണിക്കായി എത്തുന്ന യുവാക്കൾ, വെടിക്കെട്ട് നടത്താനെത്തുന്നവർ , കൈലാസ മന്ദിരത്തിലെ ജോലിക്കാർ എന്നിവരെല്ലാം പിന്നീടത് ഏറ്റുവിളിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (21 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (47 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends