Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...


ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ തന്ത്രപരമായ നീക്കം: ലക്ഷ്യം യുദ്ധമല്ല, ആണവായുധമില്ലാത്ത ഇറാൻ....

'ആയുര്‍വേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യര്‍ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവര്‍ ഏറ്റെടുത്തില്ലെങ്കില്‍ ആയുര്‍വേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തില്‍ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം...' അന്തരിച്ച ആയുര്‍വേദ ആചാര്യന്‍ പി.കെ വാര്യര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

10 JULY 2021 04:04 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച ആയുര്‍വേദ ആചാര്യന്‍ പി.കെ വാര്യര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ആയുര്‍വേദത്തെ ആ​ഗോള പ്രശസ്തിയിലേക്കും സര്‍വ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരന്‍മാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തില്‍ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്ന് പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആയുര്‍വേദത്തെ ആ​ഗോള പ്രശസ്തിയിലേക്കും സര്‍വ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരന്‍മാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനം. ആയുര്‍വേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യര്‍ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവര്‍ ഏറ്റെടുത്തില്ലെങ്കില്‍ ആയുര്‍വേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തില്‍ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുര്‍വേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തില്‍ വരെയെത്തിച്ചു. രാഷ്ട്രത്തലവന്‍മാര്‍ മുതല്‍ അഗതികള്‍ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു. വൈദ്യസമൂഹത്തിന്റെ സഹായത്തോടെ അവര്‍ക്കാകെ അദ്ദേഹം രോഗശുശ്രൂഷയും സാന്ത്വനവും നല്‍കി.

അദ്ദേഹത്തിന്റെ ഭരണനൈപുണ്യം എടുത്ത് പറയേണ്ടതുണ്ട്. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയെ പുരോ​ഗതിയിലേക്കും ​ആധുനികതയിലേക്കും അദ്ദേഹം നയിച്ചു. പാരമ്ബര്യത്തിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ നവീനതയെ ഉള്‍ക്കൊണ്ടു. വിറകടുപ്പില്‍ നിന്നും സ്റ്റീം പ്ലാന്റുകളിലേക്കും, കുപ്പിക്കഷായങ്ങളില്‍ നിന്നും ടാബ്ലറ്റുകളിലേക്കും, തൈലങ്ങളില്‍ നിന്ന് ജെല്‍ രൂപത്തിലേക്കും മാറി. ഔഷധസസ്യങ്ങളെക്കുറിച്ച്‌ അഞ്ചു വാല്യങ്ങളിലായി ഒരു ആധികാരിക ​ഗ്രന്ഥം പുറത്തിറക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. വിലമതിക്കാനാകാത്ത സംഭാവനയാണിത്. മതനിരപേക്ഷവും പുരോ​ഗമനപ്രദവുമായ വീക്ഷണം എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയായി.

വ്യക്തിബന്ധങ്ങള്‍ക്ക് വില കല്‍പ്പിച്ചു. ഈ ആതുര സേവകന്‍ കേരളത്തിലെ ആയുര്‍വേദ രം​ഗത്തെ കുലപതിയാണ്. വൈദ്യരത്നം പി എസ് വാര്യര്‍ തുടങ്ങിവെച്ച ആര്യ വൈദ്യശാലയെ 68 വര്‍ഷം പി കെ വാര്യര്‍ നയിച്ചു. അദ്ദേഹം എന്നും സ്നേഹ വാല്‍സല്യങ്ങളോടെയുള്ള പരി​ഗണന എനിക്ക് നല്‍കിയിരുന്നു എന്നതും ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബത്തെയും വൈദ്യശാലയേയും അദ്ദേഹത്തെ സ്നേഹബഹുമാനങ്ങളോടെ കാണുന്ന സമൂഹത്തെയാകെ എന്റെ ദുഃഖം അറിയിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (1 hour ago)

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്; കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍  (1 hour ago)

കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു  (1 hour ago)

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (1 hour ago)

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്  (1 hour ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി  (1 hour ago)

വിവാഹ മോചിതയായ യുവതിയോട് പ്രണയം നടിച്ച് 28 കാരന്‍ തട്ടിയത് 16 പവനും 1,00000 രൂപയും  (1 hour ago)

കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ തിരുവനന്തപുരം കിംസിലെത്തിച്ചു  (2 hours ago)

എസ് ഡി കോളേജ് പരീക്ഷാ വിവാദത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍  (2 hours ago)

വിജയ്‌യുടെ ടിവികെ റാലിയില്‍ വീണ്ടും മരണം  (4 hours ago)

എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  (5 hours ago)

തിരുവനന്തപുരത്തേക്ക് പുറപ്പെട്ട KL07DF3177 നമ്പര്‍ ആംബുലന്‍സിന് വഴിയൊരുക്കി സഹകരിക്കാം  (6 hours ago)

അടുത്ത 25 വര്‍ഷത്തെ കേരളം; വികസനക്കുതിപ്പിന് പുതിയ നഗര നയം; രാജ്യാന്തര മാതൃകയില്‍ വികസന രൂപരേഖ  (6 hours ago)

ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ അച്ഛന്റെ മുന്നിൽ കാറിടിച്ച് മരിച്ചു...! നിലവിളിച്ച് പ്രവാസികൾ  (7 hours ago)

Malayali Vartha Recommends