Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഏത് രാഷ്ട്രീയക്കാരനായാലും അവനെയൊക്കെ ഒതുക്കിയിരിക്കും! പാഞ്ഞെത്തി സുരേഷ്​ഗോപി... അവരെല്ലാം അങ്കലാപ്പിൽ!

10 JULY 2021 04:31 PM IST
മലയാളി വാര്‍ത്ത

എവിടെ ദുഖമുണ്ടോ അവിടെ ആശ്വാസവാക്കായി നിരന്തരം എത്താറുള്ള ഒരു നല്ല മനുഷ്യസ്നേഹി ആരാണെന്ന് ചോദിച്ചാൽ, അതിൽ ഒരൊറ്റ ഉത്തരമേയുള്ളൂ. അത് സുരേഷ്​ഗോപിയാണ്. അദ്ദേഹം സിനിമയിൽ മാത്രമല്ല, ജീവിതത്തിലും സൂപ്പർ ഹീറോയാണ്.

ഇപ്പോൾ അദ്ദേഹം വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറുവയസുകാരി പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. ഇത്തരത്തിൽ കേരളത്തിന്റെ മാനം കെടുത്തിയ അതിനീചമായ വാളയാർ ഉൾപ്പടെയുളള സംഭവങ്ങൾ സാമൂഹിക ജീവിതത്തിൽ അനുവദനീയമാണോയെന്ന് ആരാഞ്ഞ അദ്ദേഹം ഇതിനു പിന്നിൽ ഏത് രാഷ്ട്രീയക്കാരനായാലും ഒതുക്കിയിരിക്കണമെന്നാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

പണ്ട് കലുങ്കിന്റെ പുറത്തിരിക്കുന്ന നാട്ടിൻ പുറത്തുകാരുണ്ടായിരുന്നു. ചിലപ്പോൾ ബീഡിവലിക്കും, ചിലപ്പോൾ കലുങ്കിനടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരു ഗ്ലാസെടുത്ത് അടിക്കും. അവർ ആരേയും കടന്നു പിടിച്ചിരുന്നില്ല.

അങ്ങനത്തെ കഥയൊക്കെ വളരെ വിരളമായിരുന്നു അന്ന്. ഇന്ന് ചാരായത്തിനൊപ്പം കഞ്ചാവ് കയറിയപ്പോ അവന് അച്ഛനേയും അമ്മയേയും പെങ്ങളേയും ഭാര്യയേയും ഒന്നും തിരിച്ചറിയാൻ വയ്യാതായി പോയി. പെണ്ണെന്ന് പറയുന്നത് ഒരു ഉത്പന്നത്തിന്റെ ഭാഗമായി പോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

നിയമമുണ്ടെങ്കിലും അതിന്റെ നിർവ്വഹണത്തിൽ നമ്മൾ ലാഞ്ഛന കാട്ടുന്നു. കേരളത്തിന് മുഴുവൻ ഇത്തരം സംഭവങ്ങൾ ക്ഷതമാണ് ഏൽപ്പിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന് നഷ്‌ടവും വേദനയുമാണെങ്കിൽ നമ്മൾ മലയാളികൾക്ക് ഇത് ക്ഷതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

എല്ലാ ഗ്രാമങ്ങളിലും ജീവിക്കുന്ന പൗരന്മാർ ഇത്തരം സംഭവങ്ങൾക്കെതിരെ കരുതൽ വേണം. ഒരു അപരിചിതൻ കടന്നു വന്നാൽ അയാൾ എവിടെ, എന്തിന് വന്നു എന്ന നിരീക്ഷണത്തിലൂടെ നിയന്ത്രണം കൊണ്ടു വന്നേ മതിയാകുവെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടിട്ടുണ്ട്.

പൊലീസിന്റെ ഇടപെടല്‍ പ്രത്യേകം ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വണ്ടിപ്പെരിയാറില്‍ പൊലീസ് ഇടപെട്ട് പ്രതിയെ പിടിച്ചിട്ടുണ്ടെന്നും ഇനി കൃത്യമായ നീതി നിര്‍വ്വഹണമാണ് ആവശ്യമെന്നും എംപി ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയക്കാര്‍ ഇതില്‍ തെറ്റായി ഇടപെടുന്നില്ലെന്ന് തീരുമാനിക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നീതി നിര്‍വ്വഹണം അതിന്റെ പൂര്‍ണ്ണതയില്‍ സംഭവിക്കണമെന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി കോടതികളായാലും കാക്കിയിട്ട വര്‍ഗ്ഗമായാലും ബാലാവകാശ കമ്മീഷനായാലും മനുഷ്യാവകാശ കമ്മീഷനായാലും ശ്രമിക്കേണ്ടതുണ്ട്. ഇതില്‍ തെറ്റായി ഇടപെടില്ല എന്ന് എല്ലാ രാഷ്ട്രീയക്കാരും തീരുമാനിക്കണം. ഇവിടെ പൊലീസാണ് പ്രതിയെ പിടിക്കുന്നത്.

പല സ്ഥലത്തും ഇങ്ങനെയുള്ള കാര്യങ്ങള്‍ നടന്നു എന്ന് പൊലീസിനോട് പറഞ്ഞാല്‍പ്പോലും കാക്കിയുടെ നിറം മാറുന്ന അവസ്ഥയുണ്ടാകും. ഞാന്‍ പറയുന്നത് ഇങ്ങനെയൊരു സംഭവമുണ്ടാകുന്നതിന് മുന്‍പ് കാക്കിയുടെ സഹായം തേടുമ്പോള്‍ അര്‍ച്ചനയ്ക്കായാലും വിസ്മയയ്ക്കായാലും പ്രിയങ്കയ്ക്കായാലും ഉത്തരയ്ക്കായാലും അനുകൂലമായ സമീപനമുണ്ടാകണമെന്നാണ്. കാക്കിയുടെ നിറം മാറരുത്. വാളയാറിലാണ് കേരളത്തിന്റെ ആത്മാഭിമാനം തകര്‍ന്നുവീണ അവസ്ഥയുണ്ടായത് എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം, ഇടുക്കി വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് രാഷ്ട്രീയവത്കരിക്കരുതെന്ന് ഇരയായ കുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ എന്ന നിലയിലുള്ള ഒരു പരിഗണനയും പ്രതിക്ക് ലഭിച്ചിട്ടില്ലെന്നും മൂന്ന് ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന്റെ മികവാണെന്നും അച്ഛൻ പ്രതികരിച്ചു.

പ്രതിക്കു സിപിഎം സംരക്ഷണം കൊടുക്കുകയാണെന്ന് യൂത്ത് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്റെ പ്രതികരണം പുറത്ത് വന്നത്. അന്വേഷണത്തിൽ താൻ തൃപ്തനാണെന്നും പ്രതിക്കു പരമാവധി ശിക്ഷ കിട്ടണമെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (3 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (3 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends