അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചകൾ അന്വേഷിക്കാന്‍ സിപിഎം കമ്മിഷനെ നിയോഗിച്ചു; ജി.സുധാകരനെതിരായ പരാതികൾ രണ്ടംഗ കമ്മിഷന് പരിശോധിക്കും

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ സിപിഎം കമ്മിഷനെ നിയോഗിച്ചു. മണ്ഡലത്തിന്റെ ചുമതലയുള്ള ജി.സുധാകരന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തില്ലെന്ന പരാതിയിലാണ് അന്വേഷണം. വിഷയം രണ്ടംഗ കമ്മിഷന് അന്വേഷിക്കും.
എളമരം കരീമും കെ.ജെ തോമസും ആണ് അംഗങ്ങള്‍. ഇതിനൊപ്പം പാല, കല്പറ്റ മണ്ഡലങ്ങളിലെ പരാജയം അതത് ജില്ലാ കമ്മിറ്റികള്‍ പരിശോധിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട ജി.സുധാകരന് പകരം മത്സരിച്ച തനിക്കു സഹകരണമൊന്നും നല്‍കിയില്ലെന്നായിരുന്നു സലാം ആരോപണം ഉന്നയിച്ചത്. തന്നെ എസ്ഡിപിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്കു സുധാകരന് കൂട്ടുനിന്നതായും ആദ്യ ഘട്ടത്തില്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ലെന്നും സലാം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശിച്ചു.
വിമര്‍ശനമുയര്‍ന്ന ജില്ലാ, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍നിന്നും സുധാകരന് വിട്ടുനിന്നിരുന്നു. സുധാകരന് പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് പറഞ്ഞു.
https://www.facebook.com/Malayalivartha
























