സിക്ക വൈറസ് പരിശോധനയ്ക്കായി എന്‍ഐവി ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

സിക്ക വൈറസ് പരിശോധനയ്ക്കായി എന്‍ഐവി ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിയായ 24 വയസുകാരി താമസിച്ച നന്ദന്‍കോട് നിന്നും സ്വദേശമായ പാറശാല നിന്നും ശേഖരിച്ച സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
അതേസമയം ഈ യുവതിയ്ക്ക് സിക്ക വൈറസ് രോഗമാണെന്ന് എന്‍ഐവി പൂന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ 13 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 14 പേര്‍ക്കാണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരള- തമിഴ്നാട് അതിര്‍ത്തികളില്‍ (Kerala-Tamil Nadu Border) പരിശോധന കര്‍ശനമാക്കുമെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. അതിര്‍ത്തി ചെക്ക പോസ്റ്റുകളില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. പരിശോധനയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു
https://www.facebook.com/Malayalivartha
























