Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ജി. സുധാകരനെതിരെ അന്വേഷണത്തിനൊരുങ്ങി സിപിഎം... വിവരങ്ങൾ കണ്ടെത്താൻ കമ്മീഷനെ നിയോഗിച്ചു... ഇനി തിരിഞ്ഞു കൊത്തുമോ?

10 JULY 2021 05:21 PM IST
മലയാളി വാര്‍ത്ത

ഒന്നിനു പിറകേ ഓരോന്നായി പ്രശ്നങ്ങൾ പരിഹരിക്കലും തെരഞ്ഞുപിടിച്ച് പുറത്താക്കലുമായി സിപിഎം ഇപ്പോൾ നല്ല തിരക്കിലാണ്. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതര വീഴ്ച വന്നുവെന്ന പരാതിയിൽ ജി സുധാകരനെതിരെ പാർട്ടി തല അന്വേഷണം പ്രഖ്യാപിച്ചത്. ഈയൊരു അവസരത്തിൽ ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ് പാർട്ടി.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീമും കെ.ജെ. തോമസും അടങ്ങുന്ന രണ്ടംഗ കമ്മിഷനാണ് ഈ വിഷയത്തെ പറ്റി അന്വേഷിക്കുന്നത്. അതോടൊപ്പം തന്നെ പാല, കൽപറ്റ മണ്ഡലങ്ങളിലെ പരാജയം ജില്ലാ കമ്മിറ്റികൾ പരിശോധിക്കാനും സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായിട്ടുണ്ട്.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ട് ശരിവച്ചായിരുന്നു സിപിഎം സംസ്ഥാന സമിതിയിൽ ജി സുധാകരനെതിരെ വിമർശനങ്ങൾ ഉയർന്നു കേട്ടത്. അമ്പലപ്പുഴയിൽ ജി സുധാകരനെ മാറ്റിനിർത്തി എച്ച്. സലാമിനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന സമിതിയാണ് കൈക്കൊണ്ടത്.

അതിന് പിന്നാലെ സലാമിനെതിരെ പോസ്റ്റർ പ്രചാരണങ്ങൾ നടന്നിരുന്നു. എസ്ഡിപിഐക്കാരനാണ് സലാം എന്നതിൽ തുടങ്ങി നിരവധി പ്രചാരണങ്ങളാണ് അവിടെ ഉണ്ടായത്. എന്നാൽ ഇതിന് മറുപടി പറയാൻ ജി സുധാകൻ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട ഒരാളായിരുന്നു സുധാകരനെന്നും പക്ഷേ അത് ചെയ്യാനുളള മനസ് അദ്ദേഹം കാണിച്ചില്ലെന്നും പറഞ്ഞ് ജില്ലാ കമ്മിറ്റിയിൽ സലാം തന്നെ പരാതി ഉന്നയിച്ചിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച എടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ജി സുധാകരനെതിരായ പരാമർശങ്ങളുളള റിപ്പോർട്ട് ചർച്ച ചെയ്തത്.

ആലപ്പുഴയില്‍ ജെ. ചിത്തരജ്ഞന് എതിരായി ആക്ഷേപങ്ങള്‍ വന്നപ്പോള്‍ തോമസ് ഐസക്ക് മുന്നില്‍നിന്ന് പ്രതിരോധിച്ചതും ചൂണ്ടിക്കാണിക്കപ്പെട്ടു. അമ്പലപ്പുഴയില്‍ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടിലും കടന്നുകൂടി.

ഈ പരാമര്‍ശമാണ് വെള്ളിയും ശനിയുമായി നടന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്തത്. സെക്രട്ടേറിയറ്റിലുണ്ടായ സമാന വിമര്‍ശങ്ങള്‍ സംസ്ഥാന സമിതിയിലും ജില്ലയില്‍ നിന്നുള്ള അം​ഗങ്ങള്‍ ഉയര്‍ത്തി.

ചർച്ചയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും സുധാകരനെതിരെ വിമർശനം ഉന്നയിച്ചതോടെയാണ് വിഷയം സംസ്ഥാന കമ്മിറ്റിക്കു വിട്ടത്. ഇതോടെയാണ് അന്വേഷണത്തിലേക്ക് പോകാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ഈ വിഷയം ചര്‍ച്ച ചെയ്ത ജില്ല കമ്മിറ്റി യോഗത്തിലും സംസ്ഥാന സമിതിയിലും ജി സുധാകരന്‍ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയം. ജി സുധാകരന്റെ വിശദീകരണം തേടുന്നതിലേക്കാവും അന്വേഷണ കമ്മിഷന്‍ ആദ്യം കടക്കുകയെന്നാണ് സൂചന.

അന്വേഷണം പൂര്‍ത്തിയാക്കി സംസ്ഥാന സെക്രട്ടേറിയറ്റിന് റിപ്പോര്‍ട്ട് കൈമാറും. തുടര്‍ന്ന് സെക്രട്ടേറിയറ്റ്, സംസ്ഥാ സമിതി യോഗങ്ങള്‍ ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കും.

ഘടക കക്ഷി നേതാക്കൾ മത്സരിച്ച പാലായിലെയും കല്‍പറ്റയിലെയും തോൽവി പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചതായി നേരത്തെ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. രണ്ടിടങ്ങളിലും മുഴുവൻ ശക്തിയും പുറത്തെടുക്കുന്ന പോരാട്ടം നടത്താനായില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (26 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (52 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (4 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends