Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഇന്ത്യൻ ടെക്കികളെ വരവേൽക്കാൻ ദുബായ് ഒരുങ്ങുന്നു; ടെക് മേഖലയിലെ വൻ സാധ്യതകൾ ഉപയോഗപ്പെടുത്താനും കൂടാതെ രാജ്യാന്തരതലത്തിൽ അവസരങ്ങൾ കണ്ടെത്താനും വഴിയൊരുക്കുന്നു, ദുബായ് സംഘം ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്നു

10 JULY 2021 05:26 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധികൾ മറികടന്ന് ദുബായ് എക്സ്പോ വേദി ഒരുങ്ങുമ്പോൾ നിര്ണായകമാകുന്നത് പ്രവാസികൾക്ക് തന്നെ. യുഎഇ ലക്ഷ്യം വയ്ക്കുന്നത് പ്രവാസികളെ എന്നതിലേക്ക് കാര്യങ്ങൾ കടക്കുകയാണ്.....

കൂടുതൽ അവസരങ്ങളൊരുക്കി ഇന്ത്യൻ സംരംഭകരെ വരവേൽക്കാൻ ദുബായ് ഒരുങ്ങുകയാണ്. ടെക് മേഖലയിലെ വൻ സാധ്യതകൾ ഉപയോഗപ്പെടുത്താനും കൂടാതെ രാജ്യാന്തരതലത്തിൽ അവസരങ്ങൾ കണ്ടെത്താനും വഴിയൊരുങ്ങുകയും ചെയ്യുന്നുണ്ട്. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാനും സ്റ്റാർട്ടപ്പ് ഉൾപ്പെടെയുള്ള സംരംഭങ്ങളുടെ സാധ്യതകൾ പങ്കുവയ്ക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിൽ 'ദുബായ് ടെക് ടൂർ' നടത്തുമെന്നും സൂചന. ഇതിന്റെ ഭാഗമായി സെപ്റ്റംബർ മുതൽ വെർച്വൽ പരിപാടികൾ സംഘടിപ്പികുന്നതായിരിക്കും. ഇതിനായി ദുബായ് സംഘം ഇന്ത്യ സന്ദർശിക്കുന്നുമുണ്ട്.

ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ദുബായ് ടെക്നോളജി ഒൻട്രപ്രനർ ക്യാംപസിന്റെയും (ഡിടെക്) സംയുക്ത സംരംഭമായ ദുബായ് സ്റ്റാർട്ടപ്പ് ഹബിന്റെ ആഭിമുഖ്യത്തിലുള്ള ടെക് ടൂറിൽ ദുബായിലെ പൊതു-സ്വകാര്യ മേഖലയിലെ സംരംഭകർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി നേരിട്ടു സംവദിക്കാനും അവസരം ഒരുങ്ങുന്നുണ്ട്. വിവരങ്ങൾക്ക്: india@dubaichamber.com എന്ന വെബ്‍സൈറ്റ് സന്ദർശിക്കുക.

ഇതുകൂടാതെ വിപണിയിലെ മാറ്റങ്ങൾ, നിയമകാര്യങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് അറിവ് പകരുന്നതിനൊപ്പം പ്രമുഖ കമ്പനികളുമായി സഹകരിക്കാൻ അവസരമൊരുക്കുന്നതായിരിക്കും. എക്സ്പോ ആകുമ്പോഴേക്കും കൂടുതൽ സംരംഭകരെ ആകർഷിക്കുകയാണു ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സംയുക്ത സംരംഭങ്ങൾ, വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കാനുള്ള കർമപരിപാടികൾ, പുതിയ സാങ്കേതിക വിദ്യകൾ, സംരംഭകരെ സഹായിക്കാനുള്ള സ്കെയിൽ അപ് ദുബായ്, യുവസംരംഭകരുടെ സ്റ്റാർട്ടപ്പുകൾക്ക് ഊർജമേകാനുള്ള യൂത്ത് സ്റ്റേഷൻ തുടങ്ങിയവയെക്കുറിച്ചു സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് ബിസിനസ് ഗ്രൂപ്പ്, ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്റെ ഇന്ത്യയിലെ ഇന്റർനാഷനൽ ഓഫിസ് പ്രതിനിധികൾ വിശദീകരിക്കുന്നതായിരിക്കും.

അതോടൊപ്പം തന്നെ ഹൈടെക് സംരംഭങ്ങളുടെ കേന്ദ്രമായി മാറുന്ന എക്സ്പോ നഗരത്തിൽ വൻ അവസരങ്ങളൊരുക്കും. സംരംഭകർ, സാങ്കേതിക വിദഗ്ധർ, ഗവേഷകർ തുടങ്ങിയവർക്ക് അവസരങ്ങൾ ലഭിക്കുന്നതാണ്. സ്റ്റാർട്ടപ്പ് രംഗത്തെ സഹകരണത്തിലൂടെ മധ്യപൂർവദേശത്തും ആഫ്രിക്കൻ മേഖലയിലും വൻ മുന്നേറ്റം നടത്താൻ ഇന്ത്യയും യുഎഇയും ധാരണയായിട്ടുണ്ട്. കൂടാതെ ഡൽഹി, ബെംഗളൂരു അടക്കമുള്ള പ്രമുഖ ഇന്ത്യൻ നഗരങ്ങളിൽ 'ദുബായ് സ്റ്റാർട്ടപ്പ് ഹബ്' നേരത്തേ നടത്തിയ റോഡ് ഷോകൾ വൻ വിജയമായി മാറിരുന്നു. 'ഹബിൽ' റജിസ്റ്റർ ചെയ്തവരിൽ 30 ശതമാനവും ഇന്ത്യക്കാരാണ്. 38,000ൽ ഏറെ ഇന്ത്യൻ കമ്പനികൾക്ക് ദുബായ് ചേംബേഴ്സിൽ അംഗത്വവുമുണ്ട്.

മികച്ച അവസരങ്ങളുമായി കടന്നു വരുന്ന യുവസംരംഭകർക്കു പരിശീലനവും മികച്ച അവസരങ്ങളും ലഭ്യമാക്കാൻ സ്കിൽ അപ് അക്കാദമി, സ്കെയിൽ അപ് പ്ലാറ്റ്ഫോം, ഗ്രോ യുഎഇ പദ്ധതികൾ തുടങ്ങുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (27 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (53 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (4 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends