'അധ്യാപകനെന്ന ബന്ധം മുതലെടുത്ത് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു'; ഗവേഷണ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്ത് പോലീസ്

ഗവേഷണ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഡോ. ഹാരിസ് കോടമ്ബുഴക്കെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയതത്. അധ്യാപകനെന്ന ബന്ധം മുതലെടുത്ത് ശാരീരികവും മാനസികുമായ പീഡനം നടത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള വിവിധ സംഭവങ്ങളാണ് പരാതിയിലുള്ളത്. നേരിട്ടും ഫോണിലും വാട്ടസ് അപ്മുഖേനയും ലൈംഗിക ചുവയോടെ സംസാരിച്ചതും ഇടപെട്ടതും പരാതിയിലുണ്ട്. പലപ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടര്‍ന്നതോടെയാണ് യൂനിവേഴ്സിറ്റി ആഭ്യന്തര പരാതി സമിതിക്ക് വിദ്യാര്‍ഥിനി പരാതി നല്കിയത്. യൂനിവേഴ്സിറ്റിയിലെയും നേരത്തെ അധ്യാപകന്‍ ജോലി ചെയ്തിരുന്ന പി എസ് എം ഒ കോളജിലെയും വിദ്യാര്‍ഥിനികളും സമാനമായ അനുഭവം പങ്കുവെച്ചതായും പരാതിയില്‍പറയുന്നുണ്ട്. ഇന്നലെ പരാതി യൂനിവേഴ്സിറ്റി തേഞ്ഞിപ്പലം പൊലീസിന് കൈമാറി. ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇന്ന് വിദ്യാര്‍ഥിനിയുടെ മൊഴിയും രേഖപ്പെടുത്തി. അധ്യാപകനെതിരെ ചട്ടപ്രകാരമുള്ല നടപടി സ്വീകരിക്കുമെന്ന് യൂനിവേഴ്സിറ്റിയും അറിയിച്ചു
https://www.facebook.com/Malayalivartha
























