യുവാവിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ സ്യൂട്ട് കെയ്‌സിലാക്കി... അരുംകൊലയ്ക്ക് നാളെ 25 വര്‍ഷം പിന്നിടുമ്പോള്‍ പ്രതി എവിടെ?യുവാവിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ സ്യൂട്ട് കെയ്‌സിലാക്കി... അരുംകൊലയ്ക്ക് നാളെ 25 വര്‍ഷം പിന്നിടുമ്പോള്‍ പ്രതി എവിടെ?

ഊട്ടി റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലില്‍ വെച്ച് യുവാവിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ സ്യൂട്ട് കെയ്‌സിലാക്കിയ അരുംകൊലയ്ക്ക് നാളെ 25 വര്‍ഷം. വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു ഇന്റര്‍പോള്‍ തിരയുന്ന ഡോ. ഓമന ഇന്ന് ജീവിച്ചിരിപ്പുണ്ടോയെന്ന് വ്യക്തമല്ല. മലേഷ്യയില്‍ വെച്ച് മരിച്ചതായും പറയപ്പെടുന്നുണ്ട്. 1996 ജൂലായ് 11 നാണ് ഡോ. ഓമന എന്ന 43 കാരി(അന്നത്തെ പ്രായം) ഉറ്റ സുഹൃത്ത് പയ്യന്നൂര്‍ സ്വദേശിയുമായ മുരളീധരനെ വെട്ടി നുറുക്കി സ്യൂട്ട് കേസിലാക്കിയത്.
ഊട്ടി റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലില്‍ വെച്ചായിരുന്നു കൊലപാതകം ശേഷം മൃതദേഹം കഷണങ്ങളാക്കി സ്യൂട്‌കേസില്‍ നിറച്ച് കാറില്‍ യാത്രചെയ്യവേ പൊലീസ് പിടിയിലാവുകയായിരുന്നു. പിന്നീട് 2001ല്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയി. പയ്യന്നൂരിലെ പ്രശസ്തയായ നേത്രരോഗ വിദഗ്ധയായിരുന്നു ഡോ. ഓമന. പയ്യന്നൂര്‍ ചേടമ്ബത്ത് ഗോപാലന്‍ നായരുടെയും പാര്‍വതിയമ്മയുടെയും മകള്‍. കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്ധനായിരുന്നു ഭര്‍ത്താവ്.
1996 ജൂലായ് 11ന് സുഹൃത്തും പയ്യന്നൂരിലെ കരാറുകാരനുമായ മുരളീധരനൊപ്പം ഊട്ടിയിലേക്ക് യാത്ര തിരിച്ചു. ഊട്ടി റെയില്‍വേ സ്‌റ്റേഷന്റെ വിശ്രമമുറിയില്‍ വച്ച് മുരളീധരന് വിഷം കുത്തിവച്ചു. പിന്നെ ലോഡ്ജില്‍ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു. അബോധാവസ്ഥയിലായ മുരളീധരനെ ലോഡ്ജിലെ മുറിയില്‍ ചെറിയ കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. കുറേ കഷ്ണങ്ങള്‍ സ്യൂട്ട് കെയ്‌സില്‍ പായ്ക്ക് ചെയ്തു.ശേഷിച്ചത് ഒരു ബാഗിലാക്കി. മുറി കഴുകി വൃത്തിയാക്കി.
ടാക്‌സി വിളിച്ച് അവ ഡിക്കിയില്‍ കയറ്റി. ടാക്‌സി കാറില്‍ കൊടൈക്കനാലിലെ വനത്തില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോകവെയാണ് പിടിയിലാവുന്നത്. തന്റെ കുടുംബ ജീവിതം തകര്‍ത്തതിനുള്ള പ്രതികാരമായിരുന്നു കൊലപാതകം.
https://www.facebook.com/Malayalivartha
























