കാണാതായ സുഹൃത്തുക്കളെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

രണ്ടു ദിവസമായി കാണാതായ സുഹൃത്തുക്കളെ ആളൊഴിഞ്ഞ പറമ്ബിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് റെയില്‍വേ ട്രാക്കിന് സമീപത്തെ പറമ്ബിലുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് വടക്കെ തൊറവ് സ്വദേശികളായ കൈപ്പഞ്ചേരി വിജയന്‍ (52), മാരാത്ത് വേണു ( 66) എന്നിവരാണ് മരിച്ചത്. വ്യാഴാച മുതല്‍ ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പറമ്ബില്‍ കൂടി നടന്നു പോയ സമീപവാസി ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. പുതുക്കാട് നിന്നെത്തിയ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭ്യമായ ശേഷം അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























