അച്ചന്‍കോവിലാറില്‍ കാട്ടാനയുടെ മൃതദേഹം കണ്ടെത്തി; രണ്ട് ആനക്കുട്ടികള്‍ കൂടി ഒഴുക്കില്‍പ്പെട്ടതായി സംശയം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടരുന്നു

കോന്നി വനമേഖലയില്‍ അച്ചന്‍കോവിലാറില്‍ ഒഴുകിവന്ന കാട്ടാനയുടെ മൃതദേഹം കണ്ടെത്തി. കുമ്മണ്ണൂര്‍ വനമേഖലയില്‍ വച്ച് വനപാലകര്‍ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്.
വനത്തില്‍ തീരത്തോട് അടുപ്പിച്ച് ആനയുടെ ജഡം കെട്ടി നിര്‍ത്തി. ഇന്ന് രാവിലെ മുതല്‍ ആനയുടെ ജഡം ഒഴുകിവരുന്നതായി അഭ്യൂഹം പരന്നിരുന്നു. രണ്ട് ആനക്കുട്ടികള്‍ കൂടി ഒഴുക്കില്‍പ്പെട്ടതായി സംശയം ഉണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടരുന്നു. ആനയുടെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ നാളെ നടക്കും.
https://www.facebook.com/Malayalivartha
























