കൊച്ചിയില്‍നിന്ന് അഗത്തിയിലേക്ക് പോയ വിമാനം ആകാശച്ചുഴിയില്പെട്ടതായി യാത്രക്കാര്‍; പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം കൊച്ചിയിൽ മടങ്ങിയെത്തി

കൊച്ചിയില്‍നിന്ന് അഗത്തിയിലേക്ക് പോയ വിമാനം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് അവിടെ ഇറങ്ങാതെ കൊച്ചി വിമാനത്താവളത്തില്‍ മടങ്ങിയെത്തി. എയര്‍ ഇന്ത്യയുടെ എ.ഐ 506 വിമാനമാണ് മടങ്ങിയെത്തിയത്. ഈ വിമാനം ആകാശച്ചുഴിയില്പെട്ടതായി യാത്രക്കാര്‍ പറയുന്നു. എന്നാല്‍, ആകാശച്ചുഴിയില്‍പെട്ടു എന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഈ വിമാനത്തിലെ ഒരു യാത്രക്കാരന് തലക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന് കൊച്ചി വിമാനത്താവളത്തില്‍ പ്രാഥമിക ശുശ്രൂഷ നല്കി. ശനിയാഴ്ച രാവിലെ 11.30-നാണ് വിമാനം അഗത്തിയിലേക്ക് തിരിച്ചത്. രണ്ടരയോടെ വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി.
ലക്ഷദ്വീപ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഇവരെ അടുത്തദിവസം അഗത്തിയിലെത്തിക്കും. എയര്‍ ഇന്ത്യ വിമാനം തുടര്‍ന്ന് കൊച്ചിയില്‍നിന്ന് ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തി. പ്രതികൂല കാലാവസ്ഥയായതിനാല്‍ ശനിയാഴ്ച കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്ക് ഹെലികോപ്ടര്‍ സര്‍വിസുകളും ഉണ്ടായില്ല.
https://www.facebook.com/Malayalivartha
























