'കോവിഡ് മരണങ്ങളുടെ കണക്കു സംബന്ധിച്ചു കേരളത്തില്‍ വലിയ പരാതികളില്ല'; ഗള്‍ഫില്‍ മരണമടഞ്ഞ മലയാളികള്‍ക്കു നഷ്ടപരിഹാരം നൽകേണ്ടതിൽ തീരുമാനമെടുക്കേണ്ടതു കേന്ദ്ര സര്‍ക്കാര്‍ ആണെന്നു മുഖ്യമന്ത്രി പിണറായി വിജയന്

കോവി്ഡ് ബാധിച്ചു ഗള്‍ഫില്‍ മരണമടഞ്ഞ മലയാളികള്‍ക്കു നഷ്ടപരിഹാരം നല്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടതു കേന്ദ്ര സര്‍ക്കാര്‍ ആണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് മരണങ്ങളുടെ കണക്കു സംബന്ധിച്ചു കേരളത്തില്‍ വലിയ പരാതികളില്ല. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അതു പരിശോധിച്ചു നടപടി സ്വീകരിക്കും.
നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാതിരിക്കുന്നതു ചൂണ്ടിക്കാട്ടിയപ്പോള്‍, നിയന്ത്രണങ്ങള്‍ തുടരുന്നില്ലായിരുന്നെങ്കില് ടിപിആര്‍ ഇതിനേക്കാള്‍ വളരെയധികം ഉയരുമായിരുന്നു എന്നാണു വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























