Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും


തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...


ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....

കോവിഡേ മറക്കില്ലൊരിക്കലും... ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയപ്പോള്‍ തെരുവില്‍ ഇറങ്ങി ആഘോഷിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ മലയാളികള്‍; കോവിഡ് അല്ലെങ്കില്‍ തെരുവിലും ബിച്ചിലും വലിയ സ്‌ക്രീനില്‍ കളി കണ്ട് തകര്‍ത്തേനെ

11 JULY 2021 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ.... സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുപുഴ സ്വദേശി ആത്മഹത്യ ചെയ്തു

കന്യാകുമാരി തീരത്ത് കള്ളക്കടൽ ജാഗ്രത നിർദേശം.... ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

തിങ്കളാഴ്ച മുതൽ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം ആരംഭിക്കും

എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

പതിനെട്ടു വയസാകുന്നതിനു മുമ്പേ മോട്ടോർ വാഹനങ്ങളിൽ കറങ്ങല്ലേ... പൊലീസും എം.വി.ഡി ഉദ്യോഗസ്ഥരും വളഞ്ഞിട്ട് പിടിക്കും.

ഏഴാം കടലിനക്കരെ മരക്കാനയിലാണ് കോപ്പ അമേരിക്ക മത്സരം നടന്നതെങ്കിലും അത് യഥാര്‍ത്ഥത്തില്‍ കൊണ്ടത് മലയാളികളുടെ മനസിലാണ്. ഈ കൊറോണ കാലമാണ് ഫുഡ്ബാളിന്റെ എല്ലാ ആവേശവും കെടുത്തിയത്. അല്ലെങ്കില്‍ കോഴിക്കോടന്‍ ബീച്ചുകളിലുള്‍പ്പെടെ ബ്രസിലീനും അര്‍ജന്റീനയ്ക്കും വേണ്ടി വലിയ പട രംഗത്തെത്തിയേനെ. കേരളം മുഴുവന്‍ ഉത്സവമാക്കിയേനെ. അര്‍ജന്റീനയുടെ വിജയം ഒന്ന് മനസറിഞ്ഞ് ആഘോഷിക്കാനും പറ്റുന്നില്ല.

ഫുട്‌ബോള്‍ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവിലാണ് ബ്രസീല്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന സ്വന്തമാക്കിയത്.

 


22ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്. 1993നുശേഷമുള്ള അര്‍ജന്റീനയുടെ കിരീട നേട്ടമാണിത്. ടീമിന്റെ 15ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറഗ്വായുടെ നേട്ടത്തിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി.

അര്‍ജന്റീന ജേഴ്‌സിയില്‍ ഒരു കിരീടമെന്ന ലയണല്‍ മെസ്സിയുടെ കാത്തിരിപ്പും ഇതോടെ അവസാനിച്ചു. ബ്രസീലിന്റെ മണ്ണില്‍ തന്നെ കിരീടം നേടാനും ടീമിനായി. ഗോള്‍കീപ്പര്‍

 



2004ലും 2017ലും ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയ ബ്രസീലിന് ഇത്തവണ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല.

മത്സരത്തിന്റെ നിയന്ത്രണം ആദ്യം തന്നെ ഏറ്റെടുത്തത് ബ്രസീലായിരുന്നു. ആദ്യ 15 മിനിറ്റ് ഇരു ടീമും പരുക്കന്‍ കളി പുറത്തെടുത്തു. നിരവധി ഫൗളുകളാണ് ഈ സമയത്ത് ഉണ്ടായത്. പിന്നീട് പതിയെ താളം കണ്ടെത്തിയ അര്‍ജന്റീന 22ാം മിനിറ്റില്‍ മുന്നിലെത്തി. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

 



ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല. 29ാം മിനിറ്റില്‍ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് മാര്‍ക്കിന്യോസ് തടഞ്ഞു. 33ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോകുകയും ചെയ്തു.

രണ്ടാം പകുതിയില്‍ ഫ്രെഡിനെ പിന്‍വലിച്ച് റോബര്‍ട്ടോ ഫിര്‍മിനോയെ കളത്തിലിറക്കിയതോടെ ബ്രസീല്‍ ആക്രമണങ്ങള്‍ക്ക് ജീവന്‍ വെച്ചു. 52ാം മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. 54ാം മിനിറ്റില്‍ റിച്ചാര്‍ലിസന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷകനായി. 87ാം മിനിറ്റില്‍ ഗബ്രിയേല്‍ ബാര്‍ബോസയുടെ ഗോളെന്നുറച്ച വോളിയും എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി.

 



ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ബ്രസീലിനെ വീഴ്ത്തിയാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നേടിയത്. മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ടാണ് അര്‍ജന്റീനയുടെ കിരീടധാരണം. അത് ബദ്ധവൈരികളായ ബ്രസീലിന്റെ മണ്ണില്‍, അതും ബ്രസീല്‍ ഫുട്‌ബോള്‍ അഭിമാന വേദിയായി കാണുന്ന മാറക്കാനയില്‍ അവരെത്തന്നെ തോല്‍പ്പിച്ചാകുമ്പോള്‍ ഈ കിരീടനേട്ടത്തിന് ഇരട്ടിമധുരമാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക...  (14 minutes ago)

 ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ 'കുംഭഭരണി' ഈ മാസം 23 ന്... കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്ന് ആരംഭിക്കും  (39 minutes ago)

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുപുഴ സ്വദേശി ആത്മഹത്യ ചെയ്തു  (53 minutes ago)

ഇന്ത്യയുടെ തന്ത്രപ്രധാന ഹൈവേ- കം- റൺവേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എയർ ഫോഴ്സ് വിമാനത്തിൽ പറന്നിറങ്ങി  (1 hour ago)

ജാ​ഗ്രതയോടെ.... കടലാക്രമണത്തിന് സാധ്യത  (1 hour ago)

ഡോക്ടർമാർ അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം ആരംഭിക്കും  (1 hour ago)

എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (2 hours ago)

പതിനെട്ടു വയസാകുന്നതിനു മുമ്പേ മോട്ടോർ വാഹനങ്ങളിൽ കറങ്ങല്ലേ...  (2 hours ago)

സങ്കടക്കാഴ്ചയായി... സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ബംഗ്ലാദേശിൽ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും...  (2 hours ago)

തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​ന്റെ ( എ​സ്.​ഐ.​ആ​ർ) ഭാ​ഗ​മാ​യു​ള്ള ഹി​യ​റി​ങ്ങും ബി.​എ​ൽ.​ഒ​ത​ല ഫീ​ൽ​ഡ്​ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും അ​വ​സാ​നി​ച്ചു  (2 hours ago)

ചരിത്രം കുറിച്ച് കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്...    (3 hours ago)

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല..  (3 hours ago)

ബന്ധുക്കളുടെ പിന്തുണ, സന്തോഷനിമിഷങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂലം!  (3 hours ago)

മിഷൻ മദർ മേരി - മിഷൻ ഗ്രൂപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു  (3 hours ago)

Malayali Vartha Recommends