Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

'അയാളുടെ പ്രശ്‌നം കിറ്റെക്‌സിന്റെ വ്യാവസായിക വളര്‍ച്ചയേക്കാള്‍ അയാളുടെ രാഷ്ട്രീയ വളര്‍ച്ചയാണ്. സംഘപരിവാരം വളരെ ആഴത്തില്‍ വേര് പിടിക്കുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ അതിനൊപ്പിച്ച ചില ചുവടുകള്‍ സമര്‍ത്ഥമായി ചവിട്ടുകയാണ് അയാള്‍. കിറ്റെക്‌സ് വിഷയത്തില്‍ സര്‍ക്കാര്‍ സാബു ജേക്കബിനോട് കഴിയുന്നത്രെ അനുകൂല സമീപനമായിരുന്നു സ്വീകരിച്ചത്...' സാമൂഹിക നിരീക്ഷകന്‍ ബഷീര്‍ വള്ളിക്കുന്ന് കുറിക്കുന്നു

11 JULY 2021 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ

കിറ്റെക്‌സ് വിഷയത്തില്‍ സര്‍ക്കാര്‍ സാബു ജേക്കബിനോട് കഴിയുന്നത്രെ അനുകൂല സമീപനമായിരുന്നു സ്വീകരിച്ചതെന്ന് വ്യക്തമാക്കി സാമൂഹിക നിരീക്ഷകന്‍ ബഷീര്‍ വള്ളിക്കുന്ന് രംഗത്ത് എത്തിയിരിക്കുകയാണ്. കുറച്ച്‌ കാലമായി സാബു ഒരു പ്രത്യേക രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും ഇടത് വലത് മുന്നണിക്കള്‍ക്കെതിരെ സമര്‍ത്ഥമായി ഒരു മൂന്നാം മുന്നണിക്ക് വേണ്ട കളമൊരുക്കുന്നതിന്റെ രാഷ്ട്രീയമാണതെന്നും ബഷീര്‍ വള്ളിക്കുന്ന് ഫേസ്‌ബുക്കില്‍ കുറിക്കുകയുണ്ടായി. സര്‍ക്കാര്‍ അനുകൂല നിലപാടിനെയെല്ലാം പുച്ഛത്തോടെ കണ്ട് സര്‍ക്കാരും ജനങ്ങളും തന്റെ കാല്‍ക്കീഴില്‍ വീണ് കിടക്കണമെന്ന ധിക്കാരമനോഭാവമാണ് സാബു പ്രകടിപ്പിച്ചതെന്നും ബഷീര്‍ പറയുകയുണ്ടായി.

ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കുറച്ച്‌ കാലമായി സാബു ഒരു പ്രത്യേക രാഷ്ട്രീയം കളിക്കുന്നുണ്ട്, ഇടത് വലത് മുന്നണിക്കെള്‍ക്കെതിരെ സമര്‍ത്ഥമായി ഒരു മൂന്നാം മുന്നണിക്ക് വേണ്ട കളമൊരുക്കുന്നതിന്റെ രാഷ്ട്രീയം. അതിന്റെ അന്തര്‍ധാര ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ തൊഴുത്തിലേ അവസാനിക്കൂ എന്ന് അല്‍പം രാഷ്ട്രീയ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. അയാളുടെ പ്രശ്‌നം കിറ്റെക്‌സിന്റെ വ്യാവസായിക വളര്‍ച്ചയേക്കാള്‍ അയാളുടെ രാഷ്ട്രീയ വളര്‍ച്ചയാണ്.

സംഘപരിവാരം വളരെ ആഴത്തില്‍ വേര് പിടിക്കുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ അതിനൊപ്പിച്ച ചില ചുവടുകള്‍ സമര്‍ത്ഥമായി ചവിട്ടുകയാണ് അയാള്‍. ആ പരിവാര രാഷ്ട്രീയത്തിന് ഒട്ടും കീഴടങ്ങാതെ നില്‍ക്കുന്ന കേരളമെന്ന ഈ തുരുത്തിനെ ദേശീയ രാഷ്ട്രീയത്തിലും വ്യാവസായിക മണ്ഡലത്തിലും പരമാവധി ഇടിച്ചു താഴ്ത്തി അതിന്റെ മൈലേജ് കിട്ടുമോ എന്ന് നോക്കുകയാണ് അയാള്‍.

കേരളവും കേരള സര്‍ക്കാരും അദ്ദേഹത്തോട് പരമാവധി അനുകൂല സമീപനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ച്‌ കണ്ടത്. ദേശീയ വ്യാവസായിക മണ്ഡലത്തില്‍ കേരളത്തിന്റെ പോസിറ്റീവ് ഇമേജിന് കോട്ടം തട്ടരുത് എന്ന് കരുതിയുള്ള പരമാവധി വിട്ടുവീഴ്ചകളുടെ ഒരു അന്തരീക്ഷം ഉണ്ടായി വരുമ്ബോഴും അതിനെയെല്ലാം പുച്ഛത്തോടെ കണ്ട് ഒരു സംസ്ഥാനത്തിന്റെ സര്‍ക്കാറും ജനങ്ങളും തന്റെ കാല്‍ക്കീഴില്‍ വീണ് കിടക്കണം എന്ന ഒരുതരം ധിക്കാരമനോഭാവമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അയാള്‍ പ്രകടിപ്പിച്ചു കണ്ടു വരുന്നത്. താന്‍ പ്രഖ്യാപിച്ച മൂവായിരത്തി അഞ്ഞൂറ് കോടി പ്രൊജക്റ്റിന്റെ മുന്നില്‍ തന്നെ വളര്‍ത്തി വലുതാക്കിയ ഒരു ജനത കമിഴ്ന്ന് വീഴണം എന്ന തമ്ബുരാന്‍ മനസ്ഥിതി.

ഈ വിലപേശല്‍ രാഷ്ട്രീയത്തിന്റെ ശക്തിയില്‍ ഒരു നടപടിയും ഒരു പരിശോധനയും ഒരു പരിസ്ഥിതി സംരക്ഷണ നീക്കവും കിറ്റെക്‌സിന് മേല്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കണമെന്ന താക്കീത്. കേരളത്തില്‍ വ്യാവസായിക രംഗത്ത് മാറ്റങ്ങള്‍ വരണം, കൂടുതല്‍ വ്യവസായ സൗഹൃദ നയങ്ങള്‍ ഉണ്ടാകണം, നിക്ഷേപങ്ങള്‍ ആകര്‍ഷിക്കപ്പെടണം.. എല്ലാം ശരി തന്നെ.. പക്ഷേ ചാണക രാഷ്ട്രീയം കളിക്കുന്ന ഇതുപോലൊരുത്തന്റെ വെല്ലുവിളികള്‍ക്ക് മുന്നില്‍ കീഴടങ്ങിക്കൊണ്ടാകരുത് അത് എന്ന് മാത്രമേ പറയാനുള്ളൂ.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (6 minutes ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (5 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (6 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (7 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (7 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

Malayali Vartha Recommends