Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

'ഇത്തവണത്തെ കോപ്പയില്‍ ഗോളിപോലും തന്റെ മുന്നിലില്ലാതിരുന്ന ഒരവസരത്തില്‍ നേരിട്ട് ഗോളിനുശ്രമിക്കാതെ സഹകളിക്കാരന് ഗോളടിക്കാന്‍ അവസരമൊരുക്കിയ മെസ്സിയുടെ പാസ്സ് കളിക്കളത്തില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന നിസ്വാര്‍ത്ഥതയും കേളീപാടവവുമാണ്...' അര്‍ജന്‍റീന്‍ ടീമിന് അഭിനന്ദനങ്ങളുമായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി

11 JULY 2021 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  

കോപ്പ അമേരിക്ക ഫുട്ബോള്‍ കിരീടം നേടിയ അര്‍ജന്‍റീന്‍ ടീമിന് അഭിനന്ദനങ്ങളുമായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത് എത്തിയിരിക്കുകയാണ്.തന്‍റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവച്ചുകൊണ്ട് അഭിനന്ദനങ്ങൾ അറിയിച്ചത്. തങ്ങളുടെ ഇതിഹാസതാരം ഡീഗോ മറഡോണക്കുള്ള ടീമിന്‍റെ സമ്മാനമാണ് ഈ കോപ്പ കിരീടം.ഇതുപോലെ അര്‍ജന്‍റീനയും ബ്രസീലും തമ്മിലുള്ള ഒരു സ്വപ്ന ഫൈനല്‍ അടുത്തവര്‍ഷം നടക്കുന്ന ഖത്തര്‍ ലോകകപ്പിലും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം കുറിക്കുകയുണ്ടായി.

എം എ ബേബിയുടെ ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

കോപ്പ അമേരിക്ക ഫുട്ബോള്‍ കിരീടം നേടിയ അര്‍ജന്‍റീന ടീമിന് അഭിനന്ദനങ്ങള്‍.നീണ്ട 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അര്‍ജന്‍റീന ഒരു കിരീടം നേടുന്നത്. ഒളിമ്ബിക്സ് സ്വര്‍ണ്ണവും യുവലോകകപ്പും ജയിച്ചിട്ടുള്ള മെസ്സി, മൂന്നുകോപ്പാഫൈനലും ഒരു ലോകകപ്പ് ഫൈനലും കളിച്ച്‌ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടാന്‍ നിര്‍ബന്ധിതനാകേണ്ടിവന്ന ദുഃഖത്തിലായിരുന്നു.

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ബ്രസീല്‍. അര്‍ജന്റീനയാകട്ടെ ഏറ്റവും മികച്ച ഫുട്ബാള്‍ ജീനിയസ് നയിക്കുന്ന ടീമും. അപരാജിതരായാണ് ഇരുടീമികളും ഫൈനലിലെത്തിയത്.

ഡിപോളിന്റെ അകലെനിന്നുള്ള നീണ്ട പാസ്സ് സ്വീകരിച്ച്‌ പരിചയസമ്ബന്നനായ ഏന്‍ഞ്ചല്‍ ഡീ മരിയ തന്ത്രപൂര്‍വ്വം അഡ്വാന്‍സ് ചെയ്ത് ബ്രസീലിയന്‍ ഗോളിയുടെ തലക്ക് മീതെ കോരിയിട്ട ഏകഗോളാണ് ഫലം നിശ്ചയിച്ചത്. ബ്രസീലിന്റെ രണ്ട് നീക്കങ്ങള്‍ വിഫലമാക്കിയ അര്‍ജന്റെയ്ന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ്സ് ടൂര്‍ണമെന്റിന്റെ ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടു.

സെമിയില്‍ കൊളംബിയയുടെ മൂന്നു പെനാല്‍റ്റി കിക്കുകള്‍ തടഞ്ഞിട്ട മാര്‍ട്ടിനസ്സിനെ സ്നേഹപൂര്‍വ്വം 'മോണ്‍സ്റ്റര്‍' എന്നാണ് ക്യാപ്റ്റന്‍ മെസ്സി വിശേഷിപ്പിച്ചത്. ടോപ്പ് സ്കോറര്‍ പുരസ്ക്കാരവും ടൂര്‍ണമെന്റിന്റെ താരമെന്ന അംഗീകാരവും നാലും ഗോളും അഞ്ച് അസിസ്റ്റും സ്വന്തമായുള്ള മെസ്സിക്കുതന്നെ.

ഫൈനലില്‍ ബ്രസീലിയന്‍ ഗോളിമാത്രം മുന്നിലുള്ള അവസരത്തില്‍ മെസ്സി അനാവശ്യമായി ഗോളിയെക്കൂടി വെട്ടിച്ചുകയറി ഗോളടിക്കാന്‍ ശ്രമിച്ചതു തടയപ്പെട്ടു. മെസ്സി ഒരിക്കലുംഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു നിമിഷമാകാം അത്. എന്നാല്‍ തല്‍സമയം തീരുമാനങ്ങള്‍ കൈക്കൊള്ളുകയും തലയും കാലും തമ്മില്‍ ഏകോപിച്ച്‌ ചടുലമായി ചലിക്കുകയും ചെയ്യുന്നതിനിടയില്‍ ചിലപ്പോള്‍ ഇത്തരം പിഴവുകള്‍ സംഭവിക്കുക വേദനയോടെ കണ്ടിരിക്കേണ്ടിവരും.

ഇത്തവണത്തെ കോപ്പയില്‍ ഗോളിപോലും തന്റെ മുന്നിലില്ലാതിരുന്ന ഒരവസരത്തില്‍ നേരിട്ട് ഗോളിനുശ്രമിക്കാതെ സഹകളിക്കാരന് ഗോളടിക്കാന്‍ അവസരമൊരുക്കിയ മെസ്സിയുടെ പാസ്സ് കളിക്കളത്തില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന നിസ്വാര്‍ത്ഥതയും കേളീപാടവവുമാണ്.

പൊരുതി കളിച്ച ബ്രസീല്‍ സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റ ഗുണംകൂടി പരമാവധിമുതലെടുത്തുകൊണ്ട് തുടര്‍ച്ചയായി ആക്രമണങ്ങള്‍കെട്ടഴിച്ചു. നെയ്മര്‍ മികച്ചപ്രകടനം കാഴ്ചവച്ചു. ലയണല്‍ മെസ്സിഒതുങ്ങിനിന്ന് ഡിമരിയയെ കയറിക്കളിക്കാനനുവദിച്ചു. നിര്‍ണായക സേവുകള്‍ നടത്തിയ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും ഈ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

ലോകകപ്പ് ഫൈനല്‍പരാജയത്തെത്തുടര്‍ന്ന് കരുണയില്ലാത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച മെസ്സിയാണ് ഇപ്പോള്‍ ബ്രസീലിലെ മാരക്കാനയില്‍ മികച്ച ബ്രസീലിയന്‍ ടീമിനെ പരാജയപ്പെടുത്തിക്കൊണ്ട് കോപ്പാ അമേരിക്കാ കിരീടമുയര്‍ത്തിയത് എന്നതില്‍ ഒരുകാവ്യനീതിയുണ്ട്. അഗ്യൂറോയെ ബഞ്ചിലിരുത്തുകയും ഡി മരിയയെ ആദ്യഘട്ടത്തില്‍ മുന്‍നിരയില്‍ വിന്യസിക്കുകയും ചെയ്ത അര്‍ജന്റീനയുടെ യുവപരിശീലകന്‍ ലയണല്‍ സ്കലോണി പ്രത്യേകം അനുമോദനം അര്‍ഹിക്കുന്നു.

തങ്ങളുടെ ഇതിഹാസതാരം ഡീഗോ മറഡോണക്കുള്ള ടീമിന്‍റെ സമ്മാനമാണ് ഈ കോപ്പ കിരീടം.ഇതുപോലെ അര്‍ജന്‍റീനയും ബ്രസീലും തമ്മിലുള്ള ഒരു സ്വപ്ന ഫൈനല്‍ അടുത്തവര്‍ഷം നടക്കുന്ന ഖത്തര്‍ ലോകകപ്പിലും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.അന്ന് മെസ്സി യുടെ ഒരു മനോഹര ഗോളില്‍ അര്‍ജന്‍റീന ക്ക് ലോകകിരീടം നേടാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു. കോപ്പാ വിജയികളായ അര്‍ജന്‍റീന ടീമിന് ഒരിക്കല്‍ കൂടി എന്‍റെ അഭിനന്ദനങ്ങള്‍.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (42 seconds ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (23 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (43 minutes ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (52 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (8 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (11 hours ago)

Malayali Vartha Recommends