Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

'കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ നാറാണത്ത് ഭ്രാന്തന്‍റെ പണിയാണ്. ആഴ്ചയില്‍ നാലു ദിവസം കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ പ്രധാന സ്ഥലങ്ങളില്‍ പോലീസിന്‍റെ വേട്ടയാടലും പിഴ ചുമത്തലും തകൃതിയാണ്...' സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനയുമായി മുസ്​ലിം ലീഗ്​ നേതാവും എം.എല്‍.എയുമായ പി.കെ അബ്​ദു റബ്ബ്

11 JULY 2021 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  

സര്‍ക്കാരിന്‍റെ ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്​ത്രീയമാണെന്ന വാദവുമായി മുസ്​ലിം ലീഗ്​ നേതാവും എം.എല്‍.എയുമായ പി.കെ അബ്​ദു റബ്ബ് രംഗത്ത് എത്തിയിരിക്കുകയാണ്​. തിങ്കളും, ബുധനും, വെള്ളിയും മാത്രം സമയ പരിധി വെച്ച്‌ തുറന്നു കൊടുക്കുമ്പോള്‍ ജനം ആ ദിവസങ്ങളിലെ നിശ്ചിത സമയത്തിനുള്ളില്‍ അവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്. ബാക്കിയുള്ള നാലു ദിവസങ്ങളും ജനങ്ങളെ വീട്ടില്‍ പൂട്ടിയിടുകയും ചെയ്യുന്നു. ഈ രീതി അശാസ്​ത്രീയമാണെന്നാണ്​ അബ്​ദുറബ്ബിന്‍റെ വാദം. ഫേസ്​ബുക്ക്​ പോസ്റ്റിലൂടെയാണ്​ സര്‍ക്കാര്‍ നടപടികളെ റബ്ബ്​ വിമര്‍ശിച്ചത്​.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

കാര്യബോധവും, ദീര്‍ഘവീക്ഷണവുമുണ്ടെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പൊളിച്ചെഴുതുകയാണ്. തിങ്കളും, ബുധനും, വെള്ളിയും മാത്രം സമയ പരിധി വെച്ച്‌ തുറന്നു കൊടുക്കുമ്ബോള്‍ ജനം ആ ദിവസങ്ങളിലെ നിശ്ചിത സമയത്തിനുള്ളില്‍ അവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങാന്‍ നിര്‍ബന്ധിതരാവുന്നു. ബാക്കിയുള്ള നാലു ദിവസങ്ങളും ജനങ്ങളെ വീട്ടില്‍ പൂട്ടിയിടുകയും ചെയ്യുന്നു.

കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ നാറാണത്ത് ഭ്രാന്തന്‍റെ പണിയാണ്. ആഴ്ചയില്‍ നാലു ദിവസം കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ പ്രധാന സ്ഥലങ്ങളില്‍ പോലീസിന്‍റെ വേട്ടയാടലും പിഴ ചുമത്തലും തകൃതിയാണ്. നിസ്സാര കാരണങ്ങള്‍ക്കു പോലും 500 രൂപയുടെ പിഴയെഴുതി പോലീസ് രസീതി നീട്ടുമ്ബോള്‍ പൊതുജനം ഭവ്യതയോടെ അതു സ്വീകരിക്കുന്നു.

കറന്‍്റ് ബില്ലായും, പോലീസ് വക പിഴയായും മലയാളിക്ക് ഓണമുണ്ണാനുള്ള കിറ്റാണ് റെഡിയാകുന്നത്. 'സംഭാവനകള്‍' കൂമ്ബാരമാകുമ്ബോഴാണല്ലോ സര്‍ക്കാര്‍ പരിപാടികള്‍ ഗംഭീരമാകുന്നത്. ഓണക്കിറ്റില്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ വക മിഠായിയുമുണ്ടെന്ന വാര്‍ത്തകള്‍ കേട്ട് കോള്‍മയിര്‍ കൊള്ളും മുമ്ബ്മൂന്നാം തരംഗത്തിന് മുമ്ബേ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും രണ്ടു ഡോസും വാക്സിന്‍ നല്‍കുമോ എന്നാണ് രണ്ടു സര്‍ക്കാരുകളോടും നമ്മള്‍ ചോദിക്കേണ്ടത്.

ആയിരം പേരുള്ള ഒരു പ്രദേശത്തെ ഇരുപത് പേരില്‍ പരിശോധന നടത്തി, പത്തു പേര്‍ പോസിറ്റീവായാല്‍ ആ പ്രദേശം കണ്ടയിന്‍മെന്‍്റ് സോണാണത്രെ.. ടി.പി.ആര്‍ 50% മാണത്രെ. വൈരുദ്ധ്യങ്ങളുടെ ഈ ടി.പി.ആര്‍ കണക്കുമായാണ് സര്‍ക്കാര്‍ ഓരോ പ്രദേശങ്ങളേയും ഇപ്പോള്‍ കാറ്റഗറിയാക്കി തരം തിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമൊക്കെ കേരളത്തിലെ ടി.പി.ആര്‍ നിരക്ക് 10 നും 15 നുമിടയിലായിരുന്നു. അന്നൊക്കെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനും അനുമതിയുണ്ടായിരുന്നു. കേരളത്തിലെ പുതിയ ടി.പി.ആര്‍ നിരക്കുകള്‍

10 നും 15 നുമിടയിലാണെന്നിരിക്കെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിക്കൂടേ.മഹാരാഷ്ട്രയിലും, യു.പി യിലും, ഡല്‍ഹിയിലും ഗുജറാത്തിലും, തമിഴ്നാട്ടിലുമൊക്കെ കോവിഡ് ബാധിച്ച്‌, ഓക്സിജന്‍ കിട്ടാതെ തെരുവുകളില്‍ വീണു പിടഞ്ഞ മനുഷ്യ മക്കളുടെ ചിത്രങ്ങള്‍ നമ്മള്‍ മറന്നിട്ടില്ല. ഭീതിയുടെ ആ നാളുകളില്‍ നിന്നും അവരൊക്കെ കരകയറിയിട്ടും നമ്മുടെ കേരളം ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകളില്‍ മുന്‍പന്തിയില്‍ തന്നെ. എവിടെയാണ് കേരളത്തിന് പിഴച്ചത് പരിശോധിക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ കാര്യങ്ങള്‍ കേരളവും ഉള്‍ക്കൊള്ളണം.

നിയന്ത്രണങ്ങളില്ലാത്ത മൂന്നു ദിവസം പെരുന്നാള്‍ രാവു പോലെയാണ്. സാമൂഹ്യാകലം പാലിക്കാതെ ജനങ്ങള്‍ തിങ്ങി നിറഞ്ഞാലും ഒരു കുഴപ്പവുമില്ല. ബീവറേജിനു മുമ്ബിലും അങ്ങനെത്തന്നെ, അന്നേ ദിവസങ്ങളില്‍ തന്നെ അങ്ങാടികളില്‍ വന്നവര്‍ ബാങ്കു കേട്ട് പള്ളിയില്‍ കയറിയാലാണ് പ്രശ്നം, ആളു കൂടിയതിന് പള്ളിക്കമ്മിറ്റിക്കെതിരെ ഉടന്‍ കേസാണ്.

നാലു ദിവസം അടച്ചിട്ടും, പിഴ ചുമത്തിയും ജനങ്ങളെ പിഴിഞ്ഞ ശേഷം മൂന്നു ദിവസം തുറന്നിട്ടു കൊടുത്ത് ജനങ്ങളെ എന്തിനാണ് കോവിഡിന് എറിഞ്ഞു കൊടുക്കുന്നത്തീര്‍ത്തും പ്രായോഗികമല്ലാത്ത എല്ലാ കോവിഡ് നിയന്ത്രണങ്ങളും പൊളിച്ചെഴുതണം. മൂന്നു ദിവസം മാത്രം തുറന്നിടുന്നതിന് പകരം എല്ലാ ദിവസവും രാത്രി വരെ കച്ചവട സ്ഥാപനങ്ങള്‍ തുറക്കട്ടെ.

യൂറോപ്യന്‍ രാജ്യങ്ങളില്‍ വരെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ച്‌ ആള്‍ക്കൂട്ടങ്ങളുണ്ടാവാതിരിക്കാന്‍ ശ്രമിക്കുമ്ബോഴാണ് കേരളം കച്ചവട സ്ഥാപനങ്ങളെ നിയന്ത്രിച്ച്‌ ആളുകള്‍ക്ക് കൂട്ടം കൂടാനും തിരക്കു കൂട്ടാനും അവസരമൊരുക്കുന്നത്. കോവിഡ് ബാധിച്ചവരുടെ വീടുകളിലെ ക്വാറന്‍്റെയിന്‍ തീര്‍ത്തും സുരക്ഷിതമല്ല, കുടുംബങ്ങളുമായി സമ്ബര്‍ക്കം വഴി രോഗം വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. പോസിറ്റീവായവര്‍ക്ക് മുമ്ബ് ചെയ്തിരുന്നതു പോലെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ ക്വാറന്‍്റെയിന്‍ സൗകര്യങ്ങളൊരുക്കണം.

കോവിഡിന്‍റെ തുടക്കത്തില്‍ ഏറെക്കുറെ നിയന്ത്രണ വിധേയമായത് ഈ ജാഗ്രത കൊണ്ടാണ്.ദുരഭിമാനം വെടിഞ്ഞ്, കോവിഡ് നിയന്ത്രണത്തിന്‍്റെ എല്ലാ 'പട്ടാഭിഷേകങ്ങളും' അഴിച്ചുവെച്ച്‌ സര്‍ക്കാര്‍ ഉണരുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (42 seconds ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (23 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (43 minutes ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (52 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (8 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (11 hours ago)

Malayali Vartha Recommends