പന്ത്രണ്ടു വയസുകാരിയെ കഴുത്ത് ഞരിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

പന്ത്രണ്ടു വയസുകാരിയെ കഴുത്ത് ഞരിച്ചു കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കൂട്ടിക്കല്‍ കണ്ടത്തില്‍ ഷമീറിന്റെ ഭാര്യ ലൈജീനയൊണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ 27ന് പുലര്‍ച്ചെയാണ് മകള്‍ ഷംനയെ കഴുത്തില്‍ ഷാള്‍ വരിഞ്ഞു മുറുക്കി കൊലപ്പെടുത്തിയ ശേഷം ലൈജീന കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ കിണറ്റില്‍ നിന്നും നിലവിളികേട്ടെത്തിയ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഇവരെ രക്ഷപ്പെടുത്തി.പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കൊവിഡ് ബാധിതയായതിനാല്‍ ലൈജീനയെ കൊവിഡ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ് .ലൈജീന മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ലൈജീനയും മകളും വീട്ടില്‍ തനിച്ചായിരുന്നു താമസം. ഭര്‍ത്താവ് വിദേശത്തായിരുന്നു. സംഭവമറിഞ്ഞ് ഭര്‍ത്താവ് നാട്ടിലെത്തിയ ശേഷമാണ് ഷംനയുടെ മൃതദേഹം അടക്കം ചെയ്തത്.
https://www.facebook.com/Malayalivartha























