Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പഴനി പീഡനകേസ് മറ്റൊരു വഴിത്തിരിവിൽ; പീഡിപ്പിക്കപ്പെട്ട യുവതിയുടെ കൂടെയുള്ളത് രണ്ടാം ഭര്‍ത്താവ്; ആദ്യ വിവാഹത്തിലെ താളപ്പിഴകൾ രണ്ടാം വിവാഹത്തിലും തുടരുന്നു; നാല്‍പതു വയസുകാരി തലശേരിയിലെ ലൈന്മുറിയില്‍ കഴിയുന്നത് നാലു മക്കളെ നാട്ടില്‍ ഉപേക്ഷിച്ചതിനു ശേഷം!! അതിനിടെ, പഴനി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് രംഗത്ത്

13 JULY 2021 11:54 AM IST
മലയാളി വാര്‍ത്ത

പഴനിയില്‍ തീര്‍ത്ഥാടനത്തിനെത്തിയ യുവതിയെ ലോഡ്ജുടമയടക്കം മൂന്നുപേര്‍ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു വെന്ന യുവതിയുടെ ഭര്‍ത്താവിന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്ന് പൊലീസ് അറിയിച്ചു. പഴനി ബേസ് പൊലീസ് സ്റ്റേഷനില്‍ ഇങ്ങനെയൊരു പരാതിയുമായി യുവതിയുടെ ഭര്‍ത്താവ് വരികയോ രേഖാമൂലം നല്‍കുകയയോ ചെയ്തിട്ടില്ലെന്നാണ് തമിഴ്നാട് പൊലീസ്നല്‍കിയ റിപ്പോര്‍ട്ട്.

അതിനിടെ പഴനി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് രംഗത്തു വന്നു. പഴനി പൊലീസ് വേട്ടയാടുകയാണെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ഡിണ്ടിഗല്ലിലുള്ള സഹോദരിയേയും ഭര്‍ത്താവിനേയും പൊലീസ് ക്രൂരമായി മര്‍ദിച്ചു. പൊലീസിനെതിരെ പരാതി നല്‍കിയതിനുള്ള പ്രതികാര നടപടിയാണിതെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ഈ സഹോദരിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

 

 

യുവതിയുടെ ഭര്‍ത്താവ് നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഡിണ്ടിഗല്‍ സ്വദേശിയായ ഇയാള്‍ അജ്ഞാതന്‍ പറഞ്ഞതനുസരിച്ചാണ് പഴനിയില്‍ ദര്‍ശനം നടത്താന്‍ തീരുമാനിച്ചതെന്നും ലോഡ്ജില്‍ മുറിയെടുത്തതെന്നും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു അജ്ഞാതനെ പൊലിസിന് ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.

പഴനി പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഈക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി സംഭവം നടന്ന ലോഡ്ജിലെ ജീവനക്കാര്‍, ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍, കടയുടമകള്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

 

 

ഡിണ്ടിഗല്‍ എസ്‌പി രമണിപ്രിയയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചു വരുന്നത്. ഇതിനായി പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. കേസിലെ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് കേരള ഡി.ജി.പി അനില്‍കാന്ത് തമിഴ്‌നാട് ഡി.ജി.പി സി. ശൈലേന്ദ്രബാബുവിന് കത്തെഴുതിയതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണമാരംഭിച്ചത്.

ഇതിനിടെ മജിസ്ട്രേറ്റ് മുഖേനെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് തലശേരി അസി.കമ്മിഷണര്‍ തലശേരി കോടതിയില്‍ ഹർജി സമര്‍പ്പിച്ചു. മൊഴി റിപ്പോര്‍ട്ട് ലഭിക്കുന്നതിനു വേണ്ടി കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് പൊലീസും അറിയിച്ചിട്ടുണ്ട്.

 

 

യുവതിയും ഭര്‍ത്താവും നല്‍കിയ പ്രാഥമിക മൊഴികളിലെ വൈരുദ്ധ്യങ്ങളാണ് അന്വേഷണ സംഘം ഇപ്പോള്‍ പരിശോധിച്ചു വരുന്നത്. പീഡിപ്പിക്കപ്പെട്ടുവെന്നു പറയുന്ന യുവതിയുടെ കൂടെയുള്ളത് രണ്ടാം ഭര്‍ത്താവാണെന്ന് നേരത്തെ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

നാലുമക്കളുള്ള നാല്‍പതുവയസുകാരിയായ പരാതിക്കാരി ഇവരെ നാട്ടില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് ഇപ്പോഴത്തെ ഭര്‍ത്താവുമായി തലശേരി നഗരത്തിലെ ലൈന്മുറിയില്‍ കഴിയുന്നത്. എന്നാല്‍ ഇവരും തമ്മിലും അത്രസുഖകരമായ ജീവിതമായിരുന്നില്ല നയിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

 

 

യുവതിയും ഭര്‍ത്താവും തമ്മില്‍ കുടുംബകലഹം പതിവായിരുന്നുവെന്നാണ് അയല്‍ വാസികള്‍ നല്‍കിയ മൊഴി. ഭര്‍ത്താവിന് ലൈസന്‍സെടുക്കുന്നതിന് ഡിണ്ടിഗലിലേക്ക് പോകുന്നതിന്റെ നാലു ദിവസം മുന്‍പ് ലൈന്മുറിയില്‍ വെച്ചു ഇവരും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ വഴക്കു നടന്നിരുന്നു. അയല്‍വാസികളും നാട്ടുകാരുമാണ് പരസ്പരം ചീറിയടുത്ത ഇരുവരെയും പിടിച്ചു മാറ്റിയത്.

നിരന്തരം പരസ്പരം വഴക്കുകൂടിയിരുന്ന ഇരുവരും തീരാതലവേദനയായതിനെ തുടര്‍ന്ന്‌അയല്‍വാസികള്‍ പലവട്ടം ഇരുവര്‍ക്കും താക്കീതു നല്‍കിയതാണ്. തലശേരി നഗരത്തില്‍ മാത്രം നൂറിലേറെ തമിഴ് കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെങ്കിലും പീഡനത്തിനിരയായ യുവതിയും ഭര്‍ത്താവും ഇവരുമായൊന്നും ബന്ധമില്ലെന്നു അയല്‍വാസികള്‍ പറയുന്നു.

 

 

ഭര്‍ത്താവിന് വേണ്ടി ഡിണ്ടിഗലില്‍ നിന്നും ഡ്രൈവിങ് ലൈസന്‍സെടുക്കുന്നതിനായി യുവതിയെന്തിനാണ് കൂടെ പോയതെന്ന കാര്യവും പൊലിസ് അന്വേഷിച്ചുവരികയാണ്. യുവതിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജുടമയും സംഘവും പീഡിപ്പിക്കുന്ന വേളയില്‍ ഭര്‍ത്താവ് എവിടെയായിരുന്നുവെന്നത് പരിശോധിക്കാനായി ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനും പരിശോധിക്കുന്നുണ്ട്.

തന്നെ അതിക്രൂരമായി പീഡിപ്പിച്ചവരില്‍ നിന്നും രക്ഷപ്പെട്ട യുവതി തന്നെ തിരഞ്ഞു നടക്കുന്ന ഭര്‍ത്താവിനെ ആകസ്മികമായി റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടുമുട്ടിയെന്നാണ് പറയുന്നത്. ഈക്കാര്യത്തിലും കൂടുതല്‍ വ്യക്തതവരുത്തണമെന്ന നിലപാടിലാണ് പൊലീസ്. ഇതിനായി റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറയുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

 

 

ബിയര്‍കുപ്പികൊണ്ടു രഹസ്യഭാഗത്ത് കുത്തിയതടക്കമുള്ള അതിക്രൂരമായ പീഡനമേറ്റതായി പറയുന്ന യുവതി എന്തുകൊണ്ടു സംഭവം നടന്നതിനു ശേഷം ആഴ്ചകള്‍ കഴിഞ്ഞു പരാതി നല്‍കിയതെന്ന കാര്യവും അന്വേഷണ പരിധിയില്‍ വരുന്നുണ്ട്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവതിയെ തിങ്കളാഴ്‌ച്ച വൈകുന്നേരത്തോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends