മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു.... കപില്‍ദേവിന്റെ നേതൃത്വത്തില്‍ 1983ല്‍ ഏകദിന ലോകകപ്പ് നേടി ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു...... ഹൃദ്രോഗത്തെ തുടര്‍ന്ന് ജന്മനാടായ ലുധിയാനയിലായിരുന്നു അന്ത്യം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു.... കപില്‍ദേവിന്റെ നേതൃത്വത്തില്‍ 1983ല്‍ ഏകദിന ലോകകപ്പ് നേടി ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് ജന്മനാടായ ലുധിയാനയിലായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു.
അനുഗൃഹീതനായ മധ്യനിര ബാറ്റ്സ്മാനായിരുന്നു യശ്പാല്‍ ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ക്രൈസിസ് മാന്‍ (പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്ന താരം) എന്ന പേരിലാണ് യശ്പാല്‍ ശര്‍മ്മ അറിയപ്പെട്ടിരുന്നത്.
1983ലെ ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യകളിയില്‍ ലോകചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിക്കുന്നതില്‍ യശ്പാല്‍ ശര്‍മ്മയുടെ ബാറ്റിംഗ് തുണയായി. 76ന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യന്‍ ടീമിനെ 120 പിന്തില്‍ 89 റണ്‍സെടുത്ത് കരകയറ്റിയതും വിജയത്തിലെത്തിച്ചതും യശ്പാല്‍ ശര്‍മ്മയായിരുന്നു.
അതേ ലോകകപ്പില്‍ ആസട്രേലിയ്‌ക്കെതിരെ 40ഉം ഇംഗ്ലണ്ടിനെതിരെ 61 റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചതില്‍ യശ്പാല്‍ ശര്‍മ്മ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ചേതന്‍ ശര്‍മ്മയുടെ അമ്മാവനായിരുന്നു യശ്പാല്‍ ശര്‍മ്മ.
1970കളിലും '80കളിലും തിളങ്ങി നിന്ന താരമായിരുന്നു പഞ്ചാബില്‍ നിന്നുള്ള യശ്പാല്‍ ശര്‍മ്മ. പഞ്ചാബിലെയും ഹരിയാനയിലെയും ക്രിക്കറ്റ് സമിതികളിലും പ്രവര്‍ത്തിച്ചു.
"
https://www.facebook.com/Malayalivartha
























