നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പ്രതി സരിത്ത് ജാമ്യം തേടി ഹൈക്കോടതിയില്‍

നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പ്രതി സരിത്ത് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സരിത്ത് ജാമ്യഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കന്നത്.
സരിത്തിന്റെ ജാമ്യഹരജിയില്‍ നിലപാട് അറിയിക്കാന്‍ എന്‍ ഐ എയക്ക് കോടതി നിര്‍ദ്ദേശം നല്‍കി.നേരത്തെ കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷും ജാമ്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സരിത്തും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി താന്‍ ജയിലിലാണെന്നും തനിക്ക് ജാമ്യം അനുവദിക്കണമെന്നും സരിത്ത് ഹരജിയില്‍ ആവശ്യപ്പെടുന്നു.ഹരജി ജൂലൈ 15 ന് ശേഷം പരിഗണിക്കാനായി മാറ്റി.
സ്വപ്ന സുരേഷിന്റെയും ഹരജിയും സരിത്തിന്റെ ഹരജിയും ഒരുമിച്ചായിരിക്കും കോടതി പരിഗണിക്കുകയെന്നാണ് സൂചന.കേസില്‍ ഇരുവരും നേരത്തെ എന്‍ ഐ എ കോടതിയില്‍ ജാമ്യഹരജി നല്‍കിയിരുന്നുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു.ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ജയിലില്‍ തനിക്ക് ഭീഷണിയും സമ്മര്‍ദ്ദവുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സരിത്തിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കി കോടതി മൊഴി രേഖപ്പെടുത്തിയിരുന്നു.
ഒന്നേകാല്‍ മണിക്കൂറോളം നീണ്ടു നിന്ന മൊഴിയെടുപ്പിന് ശേഷം സരിത്തിന് സംരക്ഷണം നല്‍കാന്‍ തിരുവനന്തപുരത്തെ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും വിഷയത്തില്‍ റിപോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























