ഇന്റര്‍നെറ്റില്‍ ആശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി സൈബര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നു പറഞ്ഞാണ് തെറ്റിധരിപ്പിക്കൽ; സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന വീട്ടമ്മയില്‍ നിന്ന് പണം തട്ടാനും പീഡിപ്പിക്കാനും ശ്രമം, യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു

സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന വീട്ടമ്മയില്‍ നിന്ന് പണം തട്ടാനും പീഡിപ്പിക്കാനും ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. പിന്നാലെ പൊലീസില്‍ ഏല്പിച്ചു. തിരുവനന്തപുരം നെടുമങ്ങാട്, കുരിപ്പുഴ സ്വദേശി ദീപു കൃഷ്ണയെയാണ് (36) നാട്ടുകാർ പിടികൂടിയത്. ടൗണിന്റെ പരിസര പ്രദേശത്തെ വീട്ടിലാണ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം നടന്നത്. ഇന്റര്‍നെറ്റില്‍ ആശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി സൈബര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നു പറഞ്ഞാണ് തെറ്റിധരിപ്പിക്കാന്‍ ഇയ്യാൾ ശ്രമിച്ചത്. 20,000 രൂപ നല്‍കിയാല്‍ പുറത്താരുമറിയാതെ കേസ് ഒതുക്കിത്തീര്‍ക്കാമെന്നും പറഞ്ഞു.
ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പിടിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ സംശയം തോന്നിയതോടെ ഇപ്പോള്‍ പണം കൈയിലില്ലെന്നും ശനിയാഴ്ച നല്‍കാമെന്നും പറഞ്ഞ് മടക്കി അയക്കുകയാണ് ചെയ്തത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് പണം വാങ്ങാന്‍ എത്തിയപ്പോള്‍ വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് ദീപുകൃഷ്ണയെ തടഞ്ഞ് ചോദ്യം ചെയ്തു. തട്ടിപ്പ് പൊളിഞ്ഞെന്ന് തിരിച്ചറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുമ്ബോള്‍ ഓടിച്ചിട്ട് പിടികൂടും ചെയ്തു.
തുടര്‍ന്ന്, സിഐ. റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പൊലീസെത്തി കസ്റ്റഡിയില്‍ എടുത്തു. ഇതോടെയാണ് തട്ടിപ്പ് പുറം ലോകം അറിഞ്ഞത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ സമാനമായ എട്ട് കേസ് നിലവിലുണ്ട്.
https://www.facebook.com/Malayalivartha
























