Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സർക്കാരിന്റെ തള്ളിനിടയിലും ഓഹരി വാങ്ങിക്കൂട്ടി ജനങ്ങൾ! മൂന്ന് മിനിറ്റു കൊണ്ട് 110 കോടി നേടിയെടുത്ത് കിറ്റക്സ് മുതലാളി...

13 JULY 2021 02:17 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യം ഏവർക്കും അറിയാവുന്ന കാര്യമാണ്. കേരളം ഒരുപാടൊന്നും തന്നെ വ്യവസായ സൗഹൃദം സംസ്ഥാനം അല്ല എന്നത് ആന്തൂരിലേയും മറ്റ് സംഭവങ്ങളും കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ മനസ്സിലാവുകയും ചെയ്യും.

ഒന്നുകിൽ കേരളത്തിന് പുറത്ത് പോയി വ്യവസായം ചെയ്യുക അല്ലെങ്കിൽ എവിടെയെങ്കിലും ഒരു ജോലിക്കാരനായി തുടരുക. ബൂർഷ്വാ മുതലാളിമാതെ തടച്ചു നീക്കാൻ പ്രതിജ്ഞാബന്ധരാണ് നമ്മുടെ കേരള സർക്കാർ എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ?

ഇത്തരം ഒരു സ്ഥിതി അഭിമുഖീകരിക്കേണ്ടി വരുമ്പോൾ സാധാരണക്കാരനായ ഒരു വ്യവസായി ആണെങ്കിൽ സ്വാഭാവികമായി ആത്മഹത്യ ചെയ്യും അല്ലെങ്കിൽ കടം കയറി നാടു വിടും.

എന്നാൽ ഈ പതിവ് രീതികളെല്ലാം തെറ്റിച്ച് സർക്കാരിന്റേയും രാഷ്ട്രീയപ്പാർട്ടികളുടേയും കണ്ണിലെ കരടായി മാറിയിരിക്കുകയാണ് നമ്മുടെ കിറ്റക്സ് മുതലാളി സാബു എം. ജേക്കബ്. എന്നാലും സാബു, താങ്കൾ ഈ ചെയ്തത് ശരിയാണോ?

ഇങ്ങനെ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ വെറുപ്പിച്ച് അന്യസംസ്ഥാനത്ത് കൊണ്ട് നിക്ഷേപം നടത്തി ഇവിടെ ജീവിക്കാൻ പറ്റുമെന്ന് കരുതുന്നുണ്ടോ? ഇല്ലാാ.... ഈയൊരു വസ്തുത അറിയാതെ തുറന്നു പറഞ്ഞു തുറന്നു എന്ന തെറ്റിന് ഇടതു പക്ഷ സാമൂഹ്യ മാധ്യമ പ്രൊഫൈലുകൾ കിറ്റെക്‌സ് സാബുവിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.

അതിന്റെ ഭാ​ഗമായി പണികൾ ഓരോന്നായി ഇപ്പോൾ ഇരന്ന് മേടിക്കുകയാണ് കിറ്റക്സ് മുതലാളി സാബു എം. ജേക്കബ്. ഈ പുകിലുകളൊക്കെ തകൃതിയായി നടക്കുമ്പോഴും സകലരേയും ഞെട്ടിക്കുന്ന മറ്റ് ചില വാർത്തകളാണ് പുറത്ത് വരുന്നത്. ഞെട്ടിക്കുക മാത്രമല്ല, നെഞ്ചിടിപ്പ് കൂട്ടുകയും ചെയ്യും ഇത് കേട്ടു കഴിഞ്ഞാൽ.

മറ്റ് വഴികളൊന്നുമില്ലാതെ തന്റെ 3500 കോടിയുടെ നിക്ഷേപം അയൽ സംസ്ഥാനമായ തെലങ്കാനയിൽ കൊണ്ടു പോകേണ്ട ഗതികേടാണ് സാബുവിന് വന്നിരുന്നത്.

2012ൽ തന്നെ സാബു പോകും പോകും എന്നുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നിട്ടും ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടീല് എന്ന പഴമൊഴി മുറുകേ പിടിച്ചിരിക്കുകയായിരുന്നവർക്കെല്ലാം നല്ല എട്ടിന്റെ പണി കൊടുത്തു കൊണ്ടാണ് തെലങ്കാനയിൽ വിമാനമിറങ്ങിയത്.

ഇതിനുശേഷമാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കേരളം വിട്ട് തെലങ്കാനയില്‍ നിക്ഷേപം ഇറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച കിറ്റെക്‌സ് ചെയര്‍മാന്‍ സാബു എം ജേക്കബിന്റെ സാമ്പാദ്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായത് 222 കോടിയുടെ വര്‍ധനയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരി വില കുതിച്ചുയര്‍ന്നതോടെയാണ് സാബുവിന്റെ സ്വത്ത് വര്‍ധിച്ചത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സില്‍ 55 ശതമാനം ഓഹരിയും സാബുവിനാണ് ഉള്ളത്.

തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം ഇറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച ശേഷം കിറ്റെക്‌സിന്റെ ഓഹരി വിലയില്‍ 44.26 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. കേരളത്തില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന അപ്പാരല്‍ പാര്‍ക്ക് ഉപേക്ഷിച്ചാണ് സാബു തെലങ്കാനയിലേക്കു പോയതും എന്നതും ശ്രദ്ധേയമാണ്.

കേരളത്തില്‍ ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുകയാണെന്നും പരാതി ഉന്നയിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു പ്രതികരണമുണ്ടായില്ലെന്നും ആരോപിച്ചാണ് സാബു നിക്ഷേപത്തില്‍ നിന്നു പിന്‍മാറിയത്.

കിറ്റെക്‌സിന്റെ ഓഹരി വില വെള്ളിയാഴ്ച 20 ശതമാനമാണ് ഉയര്‍ന്നത്. ഇന്നലെ വീണ്ടും ഇരുപതു ശതമാനത്തിലേറെ വര്‍ധനയുണ്ടായി. 108.9 രൂപയായിരുന്ന ഓഹരി വി 168.65ലേക്കാണ് എത്തിയത്. കിറ്റെക്‌സിന്റെ മൊത്തം വിപണി മൂല്യം 1121.52 കോടിയായി ഉയര്‍ന്നു.

കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഉണ്ടായ വര്‍ധന 408.32 കോടിയാണ്. ഇന്നലെ 168.55 രൂപിലായിരുന്നു കിറ്റെക്‌സിന്റെ ക്ലോസിങ്. ഇന്ന് തുടക്കത്തിൽ തന്നെ പത്ത് രൂപ ഉയർന്ന് 178 രൂപയിലാണ് വിപണി തുറന്നത് തന്നെ.

വിൽപ്പന 178 രൂപയിൽ തുടങ്ങിയതോടെ ആദ്യ മണിക്കൂറുകളിൽ തന്നെ ഷെയർവില ഉയർന്നു 185 രൂപയിലെത്തി. ഇപ്പോൾ ഈ നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കമ്പനി വൈകുന്നേരമാകുമ്പേഴേക്കും കമ്പനി കൂടുതൽ നേട്ടമുണ്ടാക്കുമെന്നാ് വിലയിരുത്തൽ.

കേരളത്തിൽ നിന്ന് തെലങ്കാനയിലേക്ക് പറിച്ചുനടാൻ തീരുമാനിച്ചതോടെയാണ് കിറ്റക്‌സിന്റെ ശുക്രദശ തെളിഞ്ഞിരിക്കുന്നത്. പിന്നാലെ തുടർച്ചയായി രണ്ട് ദിവസവും ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കി. ഇന്ന് ആ കുതിപ്പ് മൂന്നാ ദിനത്തിലേക്കാണ് കടന്നിരിക്കുന്നത്.

2021 മാർച്ചിൽ കിറ്റക്സിന്റെ അറ്റ ലാഭം 49.3 ശതമാനം ഇടിഞ്ഞ് 9.73 കോടിയായി താഴ്ന്നിരുന്നു. കഴിഞ്ഞ വർഷം ഇതേസമയത്ത് 19.22 കോടിയായിരുന്നു അറ്റലാഭം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഓഹരി മൂല്യം 50 ശതമാനത്തിലേറെ തുകിപ്പുണ്ടാക്കിയത്. അതേസമയം, കിറ്റക്‌സിന്റെ വിപണി മൂല്യം 2000 കോടിയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആ നിലയ്ക്കാണ് ഇപ്പോഴത്തെ കുതിപ്പ് തുടരുന്നതും.

കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപമിറക്കില്ലെന്ന് തെലങ്കാനയില്‍ തിരിച്ചെത്തിയ ശേഷം സാബു പറഞ്ഞിരുന്നു. വ്യവസായ സൗഹൃദത്തിന് സിംഗിള്‍ വിന്റോ നടപ്പാക്കിയെന്ന് പറയുന്ന കേരളത്തിന് പൊട്ടക്കിണറ്റില്‍ വീണ തവളയുടെ അവസ്ഥയാണെന്ന് സാബു കുറ്റപ്പെടുത്തിയിരുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ എന്തുനടക്കുന്നുവെന്ന് സര്‍ക്കാരിനോ വ്യവസായ വകുപ്പിനൊ അറിയില്ല. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞ് ഒരു പ്രശ്‌നവുമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സാബുവിന്റെ വാക്കുകളിലുണ്ട്.

നിരവധിയാളുകള്‍ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും പോകുന്നുണ്ട്. കേരളം മാറേണ്ടതുണ്ട്. കേരളമാണ് തങ്ങളെ വളര്‍ത്തിയത്. പക്ഷേ അതുപറയുമ്പോഴും 53വര്‍ഷമായി കേരളത്തില്‍ വ്യവസായം നടത്താന്‍ തങ്ങള്‍ എടുത്ത പ്രയത്‌നം മറ്റു സംസ്ഥാനങ്ങളിലായിരുന്നുവെങ്കില്‍ ഇതിലും വലിയ ലാഭമുണ്ടായേനെ എന്നും സാബു പറഞ്ഞു.

തെലങ്കാനയില്‍ രാജകീയ സ്വീകരണമാണ് സാബുവിന് ലഭിച്ചത്. ഇലക്ട്രിസിറ്റി മുടങ്ങില്ല. ആവശ്യത്തിന് വെള്ളം കിട്ടും. ഗതാഗത സംവിധാനങ്ങളുണ്ട്. അധിക ചെലവ് സര്‍ക്കാര്‍ വഹിക്കും. അതാണ് ആ സര്‍ക്കാരിന്റെ ശക്തി.

മാലിന്യം പുറത്തേക്ക് വിടുന്നു എന്നാണ് ഫാക്ടറിയെ പറ്റിയുള്ള ആരോപണം. ലോകത്തിലെ ഉയര്‍ന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. മാലിന്യ സംസ്‌കരണം ഏറ്റെടുക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ സാബുവിന് വാക്കു തന്നതായും അവകാശപ്പെടുന്നുണ്ട്.

തെലുങ്കാനയിൽ വാടക നിരക്കിൽ ഭൂമിയെങ്കിൽ അതിനും സബ്‌സിഡി നൽകുന്നുണ്ട്. വൈദ്യുതിയും വെള്ളവുമെല്ലാം കിട്ടും. ഇതിനും സബ്ഡിസിയുണ്ട്. എല്ലാ അനുമതിക്കും ഉദ്യോഗസ്ഥരും സർക്കാറും ഒപ്പം നിൽക്കും.

മാലിന്യപ്ലാന്റ് പോലും സർക്കാർ നിർമ്മിച്ചു കൊടുക്കുന്ന അവസ്ഥയുണ്ട്. ഇങ്ങനെ എല്ലാ വിധത്തിലുള്ള സൗകര്യവും കിറ്റക്‌സ് സാബുവിന് ലഭിക്കും. ഇതോടെ കിറ്റക്‌സ് വമ്പൻ ലാഭത്തിലേക്ക് എത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഇതാണ് ഉയർച്ചകളിലും പ്രതിഫലിക്കുന്നത്.

കേരളത്തില്‍ 30 ദിവസത്തിനുളളില്‍ 11 റെയ്ഡ് നടത്തിയാണ് സാബുവിനെ കെട്ടു കെട്ടിച്ചത്. അങ്ങനെയൊരു സംഭവം നടക്കില്ലെന്ന് ഉറപ്പു തന്നു. പരിശോധനയുടെ പേരില്‍ ഒരു ഉദ്യോഗസ്ഥനും കയറി ഇറങ്ങില്ല.

ഇനി പരിശോധനകള്‍ നടത്തുന്നെങ്കില്‍ തന്നെ മന്ത്രിയുടെ അനുമതിയോടെ മാത്രമേ ഉണ്ടാകുള്ളുവെന്ന് ഉറപ്പു കൊടുത്തു. പരിശോധനയില്‍ അപാകതകള്‍ കണ്ടാല്‍ അത് സര്‍ക്കാരുമായി ചേര്‍ന്ന് പരിഹരിക്കുമെന്നും ഉറപ്പു തന്നു.

വാഗ്ദാനങ്ങളുടെയും സൗജന്യങ്ങളുടെയും പെരുമഴയാണ് തെലങ്കാന നല്‍കുന്നത്. മറ്റു സംസ്ഥാനങ്ങളും അങ്ങനെയാണ്. മുടക്കുമുതലിന്റെ 70 ശതമാനം മുതല്‍ 90 ശതമാനം വരെ സര്‍ക്കാര്‍ ഏഴെട്ടു വര്‍ഷത്തിനുള്ളില്‍ തിരിച്ചു നല്‍കുന്നു.

1,000 കോടി മുടക്കുന്ന നിക്ഷേപകന് 700 കോടി മുതല്‍ 900 കോടിവരെ തിരിച്ചു തരുമെന്നും സാബു എടുത്ത് പറയുന്നുണ്ട്. അപ്പൊ പിന്നെ നമുക്ക് ഇതൊക്കെ പോരേ അളിയാ.... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends