വിവാഹം കഴിഞ്ഞ് 1 മാസത്തിനിടെ വഴക്ക്: ഭർത്താവ് ജീവനൊടുക്കി;പിന്നാലെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു,ഒരു മാസം മുൻപ് വിവാഹിതരായ ഇരുവരും തമ്മിലുണ്ടായ നിസ്സാര വഴക്കാണ് ആത്മഹത്യയിൽ കലാശിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും

കൊല്ലത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരണപ്പെട്ടു. നെടുമ്പന പള്ളിമൺ സ്വദേശിയായ ശ്രീഹരിയാണ് (22) മരിച്ചത്. ശ്രീഹരിയുടെ ഭാര്യ അശ്വതി (18) മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അത്യാസന്നനിലയിലായിരുന്ന യുവതി ഇത് തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്.
ഒരു മാസം മുൻപ് വിവാഹിതരായ ഇരുവരും തമ്മിലുണ്ടായ നിസ്സാര വഴക്കാണ് ആത്മഹത്യയിൽ കലാശിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
കഴിഞ്ഞ മാസം 13 നായിരുന്നു ശ്രീഹരിയും അശ്വതിയും വിവാഹിതരായത്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ, ഇവരുടെ ബന്ധത്തിന് വീട്ടുകാർ എതിരായിരുന്നു. പിന്നീട് ശ്രീഹരിയുടെ രക്ഷിതാക്കൾ വിവാഹത്തോട് സഹകരിച്ചു. ഇതേത്തുടർന്ന് വിവാഹിതരായ ഇവർ ശ്രീഹരിയുടെ വീട്ടിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്.
ശ്രീജിത്തും അശ്വതിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ശ്രീജിത്ത് ശനിയാഴ്ച സ്വന്തം വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. തുടർന്ന് ശ്രീഹരിയുടെ ഭാര്യ അശ്വതിയും അമിതമായി ഗുളിക കഴിച്ച് ആത്‌മഹത്യയ്ക്ക് ശ്രമിച്ചു..
അസീസിയാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അശ്വതി. അസ്വഭാവിക മരണത്തിനു കൊല്ലം കണ്ണനല്ലൂർ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha

























