Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അമ്പിളി ദേവിയുടെ ​ഗാർഹിക പീഡന പരാതി.... നടന്‍ ആദിത്യൻ ജയനെ അറസ്റ്റ് ചെയ്തു... ശേഷം സംഭവിച്ചത്!

13 JULY 2021 03:55 PM IST
മലയാളി വാര്‍ത്ത

അമ്പിളി ദേവി ആദിത്യൻ ജയൻ കുടുംബ വഴക്ക് വീട്ടിലെ നാല് ചുമരുകൾക്ക് പുറത്ത് എത്തി പ്രേക്ഷകരടക്കം ഏറ്റെടുത്ത വിഷയമാണ്. ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യന്‍ ജയനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

ചവറ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഹൈക്കോടതിയാണ് ആദിത്യന് നിര്‍ദേശം നല്‍കിയത്. ചവറ പൊലീസാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം ആദിത്യൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.

സ്ത്രീധനം ആവശ്യപ്പെട്ട് ആദിത്യൻ നിരന്തരം പീഡിപ്പിച്ചെന്നാണ് അമ്പിളീ ദേവിയുടെ പരാതി. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യൻ ഭീഷണിപ്പെടുത്തിയെന്നും മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതിന്റെ പേരിൽ മർദ്ദിച്ചെന്നും അമ്പിളി ആരോപിച്ചിരുന്നു.

തുടർന്ന് നടി അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ മുന്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം കര്‍ശന ഉപാധികളോടെ അനുവദിച്ചിരുന്നു. അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളരുതെന്ന കര്‍ശനമായ നിര്‍ദ്ദേശം ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ടായിരുന്നു.

ചൊവ്വാഴ്ച ചവറ പൊലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാവണം എന്നായിരുന്നു നേരത്തേ തന്നെ അറിയിച്ചിരുന്നത്. ഇതിൻമേലാണ് ഇന്ന് ഹാജരായത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അത് പ്രകാരമായിരുന്നു ഇന്ന് നടപടികൾ പുരോ​ഗമിച്ചതും.

നേരത്തെ അമ്പിളിദേവി നല്‍കിയ പരാതിയില്‍ ആദിത്യനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ സമയപരിധി ജൂലൈ ഏഴുവരെ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വീണ്ടും പരിഗണിച്ചതും മുന്‍കൂര്‍ ജാമ്യം നല്‍കിയതും.

സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം മാനസികവും ശാരീരകവുമായ പീഡനങ്ങള്‍ ആദിത്യന്‍ ജയന്‍ ഏല്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ചവറ പൊലീസിലാണ് അമ്പിളിദേവി പരാതി നല്‍കിയത്. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.

ആദിത്യന്‍ ജയന് 13 വയസുള്ള കുട്ടിയുടെ അമ്മയായ യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് അമ്പിളിദേവി രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. തൃശൂരില്‍ ആദിത്യന്‍ ജയന്‍ വാടകയ്ക്ക് താമസിയ്ക്കുന്ന വീടിനടുത്തുള്ള യുവതിയുമായി അടുപ്പത്തിലാണെന്നായിരുന്നു ആരോപണം. പിന്നീട് വിവാഹമോചനത്തിനായി ആദിത്യന്‍ തന്നെ നിര്‍ബന്ധിയ്ക്കുന്നതായും നടി ആരോപിച്ചിരുന്നു.

പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവരും സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള വാക്‌പ്പോര് തുടരുന്നതിനിടെ ആദിത്യന്‍ ജയന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് വാര്‍ത്തയായിരുന്നു. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഞരമ്പു മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. അമ്പിളി ദേവിയുടെ വീട്ടിലെത്തി നടന്‍ കത്തികാട്ടി അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ആറുമാസത്തിനിടയില്‍ മാത്രം അരഡസനോളം തവണ ആത്മഹത്യാ നാടകം നടത്തിയെന്നായിരുന്നു അമ്പിളിദേവിയുടെ ആരോപണം. വിവാഹത്തിന് ശേഷം മാത്രമാണ് നടന്റെ യഥാര്‍ത്ഥ സ്വഭാവം വെളിവായതെന്ന് അവര്‍ പറഞ്ഞു.

തന്റെയും മാതാപിതാക്കളുടെയും മുന്നില്‍ നല്ലവനായി അഭിനയിച്ചു അതുകൊണ്ടാണ് വിവാഹം നടന്നത്. വിവാഹശേഷം തനിയ്ക്ക് പലരുമായും ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാന്‍ ആദിത്യനെ വെല്ലുവിളിയ്ക്കുകയാണ്.

കുടുംബ പ്രശ്നങ്ങള്‍ക്കിടെ ആദിത്യന്‍ കൈ‍ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. ആത്മഹത്യ ശ്രമമടക്കമുള്ള അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കും. ആദിത്യന്റെയും സുഹൃത്തിന്റെയും ഫോണ്‍ വിളി വിശദാംശങ്ങള്‍ പരിശോധശോധിയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends