ഗാര്‍ഹിക പീഡനം അമ്പിളി ദേവിയുടെ പരാതിയില്‍ നടന്‍ ആദിത്യനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

നടി അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നടന്‍ ആദിത്യന്‍ ജയനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ചവറ പൊലീസാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അറസ്റ്റ് രേഖപ്പടിക്കുത്തിയത്.
നേരത്തെ അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആദിത്യന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതായിരുന്നു. ആദിത്യന്‍ ചൊവ്വാഴ്ച ചവറ സ്റ്റേഷനില്‍ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അന്നുതന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























