Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സർക്കാരിന് മുട്ടൻ തിരിച്ചടി... വാക്‌സിന്‍ ചലഞ്ച് പൂട്ടിക്കെട്ടി ഹൈക്കോടതി... പിടിച്ചെടുത്ത തുക രണ്ട് ആഴ്ചയ്ക്കകം തിരിച്ചു നല്‍കണം!

13 JULY 2021 04:24 PM IST
മലയാളി വാര്‍ത്ത

കൊറോണ കാലത്ത് ഏറ്റവും ചർച്ചയായ വിഷയമായിരുന്നു വാക്സിനേഷൻ. വാക്സിനേഷനായി ജനങ്ങൾ പണം കണ്ടെത്തേണ്ടി വരുമോ എന്ന ചോദ്യമാണ് ഏവരും ഉന്നയിച്ചത്. ജനങ്ങളുടെ ഈ ആശങ്ക മുൻനിർത്തിയ വാക്സിൻ ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോൾ തിരിച്ചടി ലഭിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ ദുരിതാശ്വാസ നിധിയിലേക്ക് അനുമതിയില്ലാതെ തുക പിടിക്കാന്‍ കഴിയൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

കെഎസ്ഇബിയിലെ മുന്‍ ജീവനക്കാരുടെ പെന്‍ഷന്‍ അവരുടെ അനുവാദമില്ലാതെ വാക്‌സിന്‍ ചലഞ്ചിലേക്ക് പിടിച്ച നടപടിയെ വിമര്‍ശിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തുക തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടത്.

നിയമപരമായ പിന്‍ബലമുണ്ടെങ്കില്‍ മാത്രമേ അനുമതിയില്ലാതെ തുകയീടാക്കാന്‍ കഴിയൂവെന്നും കോടതി വ്യക്തമാക്കി. അനുമതിയില്ലാതെ പെന്‍ഷനില്‍ നിന്ന് ഒരു ദിവസത്തെ വേതനം വാക്‌സിന്‍ ചലഞ്ച് എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിച്ചുവെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബിയില്‍ നിന്ന് വിരമിച്ച രണ്ടു ഉദ്യോഗസ്ഥരാണ് ഹൈക്കോടതിയെ സമീപിച്ചത്.

പിടിച്ച തുക തിരിച്ചു കിട്ടണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പിടിച്ച തുക രണ്ടാഴ്ചയ്ക്കുള്ളില്‍ തിരിച്ചു നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ നിര്‍ദേശത്തിനൊപ്പം ചില പൊതു നിര്‍ദേശങ്ങളും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. നിയമത്തിന്റെ പിന്‍ബലമില്ലാതെ ഉത്തരവിലൂടെ, ശമ്പളത്തില്‍ നിന്നോ, പെന്‍ഷനില്‍ നിന്നോ തുക പിടിച്ചെടുക്കാന്‍ കഴിയില്ല.

അതിന് നിയമപരമായ പിന്‍ബലമില്ല എന്നും കോടതി നിരീക്ഷിച്ചു. ഭാവിയില്‍ ഇത്തരത്തില്‍ അനുമതി ഇല്ലാതെ പെന്‍ഷന്‍ വിഹിതം പിടിച്ചുവയ്ക്കുന്ന നടപടിയുണ്ടാകില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ബന്ധമായി ആരില്‍ നിന്നും പണം പിരിക്കാന്‍ പാടില്ലെന്ന നിര്‍ദേശം കൂടി കോടതി നല്‍കിയിട്ടുണ്ട്.

നിയമപരമായി അനുവദനീയമായ രീതിയില്‍ മാത്രമേ വ്യക്തികളുടെ അനുമതിയില്ലാതെ പണം ഈടാക്കാന്‍ കഴിയു എന്ന് ചൂണ്ടിക്കാട്ടിയ കോടതി പെന്‍ഷന്‍ വിഹിതത്തില്‍ നിന്ന് വാക്‌സിന്‍ ചലഞ്ചിലേക്ക് പണമെടുത്ത നടപടിക്ക് നിയമ പിന്‍ബലമില്ലെന്നും വ്യക്തമാക്കി.

കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അനുമതി പ്രകാരമാണ് തുക പിടിച്ചതെന്നും അതിനാല്‍ തുക തിരിച്ചുപിടിക്കാന്‍ ഉത്തരവിടരുതുമെന്ന കെഎസ്ഇബി വാദം കോടതി അംഗീകരിച്ചില്ല.

ആ കാലയളവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി എത്തിയത് രണ്ടു ദിവസ കൊണ്ട് ഒരു കോടിയിലേറെ രൂപയായിരുന്നു.

കേരളം വാക്സിൻ സ്വന്തമായി വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ദുരിതാശ്വാസ നിധിയിലേക്ക് വൻതോതിലുള്ള സംഭാവനകൾ പ്രവഹിച്ചു തുടങ്ങിയത്.

സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ വാക്സിൻ ചലഞ്ച് ക്യാംപയ്ൻ ജനങ്ങൾ ഏറ്റെടുത്തത്.

കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്‌സിന്‍ നയം വന്നതിനു ശേഷമാണ് എന്തു വന്നാലും കേരളത്തില്‍ വാക്സീന്‍ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വാർത്താസമ്മേളനത്തിൽ ഉണ്ടായത്.

ആ പ്രഖ്യാപനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി ആളുകൾ ചെറുതും വലുതുമായ സംഭാവനകൾ നൽകാൻ തുടങ്ങിയത്.

എപ്രിൽ മാസം കൊവിഡ് വാക്സിൻ പണം കൊടുത്ത് വാങ്ങാൻ കേന്ദ്രം നിർദ്ദേശിച്ചതോടെ, വാക്സിൻ ചലഞ്ചുമായി ജനങ്ങളുടെ സഹായം ആവശ്യപ്പെട്ടത് സിഎംഡിആർഎഫിൽ. മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ലഭിച്ചത് വലിയ പിന്തുണയും. വലിയ സഹായമൊഴുകിയപ്പോഴും ചലഞ്ചിന് ദുരിതാശ്വാസ നിധിയിൽ പ്രത്യേക ഹെഡ് ഉൾപ്പെടുത്തിയില്ല.

കഴിഞ്ഞ വർഷം കൊവിഡ് 19 പ്രവർത്തനങ്ങൾക്കായി സിഎംഡിആർഎഫിൽ തുടങ്ങിയ ഹെഡിലാണ് വാക്സിന് ചലഞ്ചിൽ എത്തിയ തുകയും ഉൾപ്പെടുത്തിയത്.

ഇതോടെ കൊവിഡ് സഹായവും വാക്സിൻ ചലഞ്ചും കൂടി മറിഞ്ഞു. കണക്കിൽ ഇതുവരെ 696കോടി കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലഭിച്ചെങ്കിലും വാക്സിൻ ചലഞ്ചിൽ മാത്രം എത്ര എത്തി എന്ന് വ്യക്തമല്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends