Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

സംസ്ഥാനത്ത് സിക്കവൈറസ് പടരുന്നു!! ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി; സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സിക്ക വൈറസ് ബാധിക്കും... അറിയേണ്ടത് ഇതൊക്കെ!

13 JULY 2021 06:17 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സിക്ക വൈറസ് പടരുന്നു... രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസിനും കാരണമാകുന്നത്. രോഗാണുബാധയുള്ള ഈഡിസ് കൊതുകിന്റെ കടി ഏല്‍ക്കുന്നതിലൂടെയാണ് ഒരാള്‍ക്ക് രോഗം പിടിപെടുന്നത്.

ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കൊതുക് വളരാന്‍ സാധ്യതയുണ്ട്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം. അതിനാല്‍ നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച്‌ വീടും സ്ഥാപനവും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണം.

കേരളത്തിലെ എല്ലാ ജില്ലകളും പ്രത്യേകിച്ച്‌ മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ഉള്‍പ്പടെയുള്ള ജില്ലകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് (38) സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോയമ്ബത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഇന്ന് പൂന്തുറ സ്വദേശിക്കും (35), ശാസ്തമംഗലം സ്വദേശിനിക്കും (41) സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 22 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

 

ഗര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവരും സിക്ക വൈറസിനെതിരെ പ്രത്യേക കരുതല്‍ എടുക്കേണ്ടതാണ്. ഗര്‍ഭാവസ്ഥയിലെ ആദ്യ മാസങ്ങളില്‍ സിക്ക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന ജന്മനായുള്ള വൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അതിനാല്‍ കൊതുക് കടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവും പ്രധാന സുരക്ഷാ മാര്‍ഗം. ഇതിന് പുറമേ ലൈംഗിക ബന്ധത്തിലൂടെയും സിക്ക വൈറസ് പകരാം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ പ്രായമാവരും കുട്ടികളും ശ്രദ്ധിക്കേണ്ടതാണ്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്.

സിക്ക വൈറസിനെ കുറിച്ച് പലപല ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടാകാം. എന്നാൽ അതിൽ ഭൂരിഭാഗം ചോദ്യങ്ങൾക്കുമുള്ള ഉത്തരം നാം അറിയാൻ പോകുകയാണ്.

സിക്ക വെെറസ് എവിടെയാണ് കാണപ്പെടുന്നത് എന്ന് നോക്കാം ഈഡിസ് കൊതുകുകളുടെ സാന്നിധ്യം കൂടുതലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് സിക്ക വെെറസ്n കൂടുതലായും കാണപ്പെടുന്നത്. ഇന്ത്യയിൽ രാജസ്ഥാൻ പോലുള്ള സ്ഥലങ്ങളിൽ ഇത് കൂടുതലായി കാണപ്പെടുന്നു.

സിക്ക വെെറസ് എങ്ങനെയാണ് ഒരു മനുഷ്യന് ശരീരത്തിലേക്ക് പ്രവേശിക്കുന്നത് എന്ന് നോക്കാം. ഡെങ്കി, ചിക്കുൻ​ഗുനിയ തുടങ്ങിയ രോ​ഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വെെറസ് പരത്തുന്നത്. രോ​ഗാണുബാധയുള്ള ഈഡിസ് കൊതുകിന്റെ കടി ഏൽക്കുന്നതിലൂടെ ഒരാൾക്ക് ഈ രോ​ഗം പിടിപെടുന്നു.

ഈഡിസ് വിഭാ​ഗത്തിൽപ്പെട്ട പെൺകൊതുകുകൾ മാത്രമേ കടിക്കൂ. ഇവ ഒരേ സമയം ഒന്നിലധികം ആളുകളുടെ ചോര കുടിക്കുന്നു. ഒരു സമയം വേണ്ടത്ര ചോര കുടിച്ചതിനു ശേഷൺ മൂന്നു ദിവസം വരെ മുട്ടയിടുന്നതിനായി ഇവ വിശ്രമിക്കുന്നു.

ഈ മുട്ടകൾക്ക് ശുദ്ധജലത്തിൽ ഒരു വർഷൺ വരെ ജീവിക്കാനാകും. ഇവയ്ക്ക് മുട്ടയിട്ടു വളരുന്നതിന് വളരെ കുറച്ച് വെള്ളം മതിയാവും. ഈ മുട്ടകൾ പിന്നീട് ലാർവ ആയും കൊതുകുകൾ ആയും മാറുന്നു. കൊതുകുകൾക്ക് വെെറസ് ബാധ ഉണ്ടാവുന്നത് മനുഷ്യരിൽ നിന്നാണ്. ഈഡിസ് കൊതുകുകൾക്ക് അധികദൂരം പറക്കാൻ കഴിയുകയില്ല. സിക്ക വെെറസ് രോ​ഗത്തിന്റെ ലക്ഷണങ്ങൾ നോക്കാം

വെെറസ് ബാധയുള്ള കൊതുകിന്റെ കടിയേറ്റതിനു ശേഷം കുറച്ചുദിവസങ്ങൾ കഴിഞ്ഞ് ​ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടെ ആണ് സിക്ക വെെറസ് രോ​ഗം കാണപ്പെടുന്നത്. ചെറിയ പനി, ശരീരത്തിൽ തിണർപ്പ് എന്നീ ലക്ഷണങ്ങളോടെയാണ് മിക്കവരിലും ഈ രോ​ഗം പ്രത്യക്ഷപ്പെടുന്നത്. ചിലരിൽ കണ്ണിൽ ചുവപ്പുനിറം, പേശീവേദന, സന്ധിവേദന, ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ലക്ഷണങ്ങൾ രണ്ടു മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കാം.

സിക്ക വെെറസ് രോ​ഗം ​ഗുരുതരമാകുന്നത് രോ​ഗബാധ ഉള്ളവരിൽ ​ഗില്ലൻ ബാരി സിൻഡ്രോം, മെെക്രോസെഫാലി എന്നീ രോ​ഗങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. പക്ഷേ ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശദമായ പഠനങ്ങൾ നടന്നുവരുന്നതേയുള്ളൂ.

 

പേശികളിൽ വേദന, കെെകാലുകളിൽ തരിപ്പ് എന്നീ അവസ്ഥകൾ കാണുന്ന രോ​ഗമാണ് ​ഗില്ലൻബാരി. ഈ രോ​ഗം ബാധിച്ച മിക്കവരിലും അസുഖം ഭേദമാകാറുണ്ട്. എന്നിരുന്നാലും ചിലരിൽ ക്ഷീണം പോലുള്ള ലക്ഷണങ്ങൾ തുടർന്നും കാണാറുണ്ട്.

​കുട്ടികളിൽ മെെക്രോസെഫാലി എന്ന രോ​ഗം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ​ഗർഭിണികളും ​ഗർഭിണിയാകാൻ ആ​ഗ്രഹിക്കുന്നവരും കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കണം. നിങ്ങൾ ​ഗർഭിണിയാണെങ്കിൽ സിക്ക രോ​ഗമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

നിലവിൽ സിക്ക രോ​ഗത്തിന് പ്രത്യേക ചികിത്സകൾ ഇല്ല. വേദനയ്ക്കും പനിക്കുമുള്ള മരുന്നുകൾ, വിശ്രമം, ധാരാളം വെള്ളം കുടിക്കുക ഇവയിലൂടെ രോ​ഗം ഭേദമാകും. രോ​ഗം ​ഗുരുതരമാവുകയാണെങ്കിൽ
വെെദ്യസഹായം തേടണം.

കൊതുകുജന്യ രോ​ഗങ്ങൾ ബാധിക്കാതിരിക്കാനായി നേരത്തെ വ്യക്തമാക്കിയത് പോലെയുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്. ​ഗർഭിണികളും ​ഗർഭിണിയാകാൻ ആ​ഗ്രഹിക്കുന്നവരും പ്രത്യേക കരുതൽ എടുക്കുകയും യാത്ര ചെയ്യുന്നതിന് മുമ്പ് അടുത്തുള്ള ആരോ​ഗ്യകേന്ദ്രവുമായി ബന്ധപ്പെടുകയും ചെയ്യേണ്ടതാണ്.

വീടുകളിൽ താമസിക്കുന്ന ഓരോരുത്തർക്കും കൊതുകുകളുടെ എണ്ണം കുറയ്ക്കാനായി പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് മുട്ടയിട്ട് വളരുവാൻ സാധ്യതയുള്ള ചെറിയ അളവ് ശുദ്ധജലം പോലും കെട്ടിക്കിടക്കുന്ന ബക്കറ്റുകൾ, പൂച്ചെട്ടികൾ, ടയറുകൾ മുതലായവ വെളളം കെട്ടി നിൽക്കാതെ സൂക്ഷിക്കുക .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (21 minutes ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (23 minutes ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (38 minutes ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (45 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (48 minutes ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (57 minutes ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (1 hour ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (1 hour ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (2 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (2 hours ago)

Malayali Vartha Recommends