വലിയ കടല്‍തീരമുളളതിനാല്‍ ജലഗതാഗത മേഖലയില്‍ സംസ്ഥാനത്തിന്റെ സാദ്ധ്യത ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി; കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണയറിയിച്ചതായി മുഖ്യമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് പൂര്‍ണമായ പിന്തുണ പ്രധാനമന്ത്രി വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് വലിയ കടല്‍തീരമുളളതിനാല്‍ ജലഗതാഗത മേഖലയില്‍ സംസ്ഥാനത്തിനുളള സാദ്ധ്യതയെ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























