Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടഞ്ഞേ മതിയാകൂ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ ഉപവാസം

13 JULY 2021 07:11 PM IST
മലയാളി വാര്‍ത്ത

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിത നീക്കത്തിൽ പകച്ച് കേരളം... നാളെ അദ്ദേഹം ഉപവസിക്കുവാൻ തയ്യാറെടുക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടിയാണ് ഗവർണർ നാളെ ഉപവസിക്കുന്നത് . രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ഉപവസിക്കുന്നത്.

കേരള ഗാന്ധി സ്മാരക നിധിയുടേയും ഇതര ഗാന്ധിയൻ സംഘടനകളുടേയും സംയുക്ത വേദിയാണ് ഉപവാസം സംഘടിപ്പിക്കുന്നത്. വൈകുന്നേരം 4.30ന് തിരുവനന്തപുരം ഗാന്ധി ഭവനിൽ നടക്കുന്ന ഉപവാസ-പ്രാർത്ഥന യജ്ഞത്തിലും ഗവർണർ പങ്കെടുക്കുകയാണ് .

സ്ത്രീ സുരക്ഷ ലക്ഷ്യമാക്കിക്കൊണ്ട് വരും ദിവസങ്ങളിൽ ഗാന്ധിയൻ സംഘടനകൾ സംയുക്തമായി ജില്ലകൾ തോറും ജനജാഗ്രതയാത്ര സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികളുടെ ഉദ്ഘാടനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിക്കുo.

കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട്ടിൽ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തിയിരുന്നു.: അതേസമയം കേരളത്തിൽ സ്ത്രീധനത്തിനെതിരെ കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടാവണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു. സ്ത്രീധനമെന്ന സാമൂഹികതിന്മ തുടച്ചുമാറ്റപ്പെടണം. അതിനായി കേരളത്തിലെ യുവാക്കൾ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനo ചെയ്തിരുന്നു. കൊല്ലത്ത് സ്ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്മയയുടെ വീട് സന്ദർശിച്ചപ്പോൾ ഗവർണർ വികാരാധീനനായി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

'വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം തുടങ്ങി മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരളം എല്ലാ കാര്യത്തിലും മുൻപന്തിയിലാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണം. അതിനായി വ്യാപകമായ ബോധവത്കരണ പ്രവർത്തനം നടത്തേണ്ടതുണ്ട്. സ്ത്രീധനത്തിനെതിരെ ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ കേരളത്തിലെ സാമൂഹിക സന്നദ്ധ പ്രവർത്തകരോട് അഭ്യർഥിക്കുന്നു.'

'സ്ത്രീധനം ആവശ്യപ്പെടുന്നതും നൽകുന്നതുമായ രീതി ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടരുത്. സ്ത്രീധനത്തിനെതിരെ കൂട്ടായ പരിശ്രമം വേണം. സ്ത്രീധനം കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞാൽ വിവാഹത്തിന് പങ്കെടുക്കില്ലെന്ന് പറയുന്ന സാഹചര്യം ഉണ്ടാവണം. ആൺവീട്ടുകാർ സ്ത്രീധനം ചോദിച്ചാൽ ആ ബന്ധവുമായി മുന്നോട്ടുപോവില്ലെന്ന് പറയാൻ പെൺവീട്ടുകാർ തയ്യാറാവണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മാത്രമല്ല

'പ്രളയകാലത്ത് സന്നദ്ധപ്രവർത്തനത്തിന് യുവാക്കളെ ആവശ്യമുണ്ടെന്ന് സർക്കാർ പറഞ്ഞപ്പോൾ വെറും 24 മണിക്കൂറിനുള്ളിൽ 73,000 യുവാക്കൾ രജിസ്റ്റർ ചെയ്ത സംസ്ഥാനമാണിത്. അതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ കാര്യത്തിൽ സംശയമില്ല.
വിസ്മയ തനിക്ക് മകളെപ്പോലെയാണ്. തന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെൺകുട്ടികളും തന്റെ മകളെപ്പോലെയാണ്. വിസ്മയയുടെ വീട് സന്ദർശിച്ച താൻ ഏറെ വികാരഭരിതനായെന്നും ഗവർണർ
പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends