കുടുംബവഴക്ക് ; കൊല്ലത്ത് ഗൃഹനാഥന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

കുടുംബവഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. കൊല്ലം കുണ്ടറയിലാണ് സംഭവം. കുരീപ്പള്ളി സൊസൈറ്റി ജംഗ്ഷന്‍ ചാമവിള വീട്ടില്‍ നിസാര്‍ (41) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 4.30 ഓടെ ആയിരുന്നു സംഭവം. .ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിരുന്നു നിസാര്‍ മദ്യത്തിന് അടിമയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് മദ്യപിച്ച് എത്തിയ നിസാര്‍ വീട്ടിലെ ടിവിയും പിതാവ് സുലൈമാന്‍ കുഞ്ഞിന്റെ മൊബൈല്‍ ഫോണും കത്തിച്ചിരുന്നു. ഇതേതുടര്‍ന്ന് സുലൈമാന്‍ കുഞ്ഞ് കുണ്ടറ പോലീസില്‍ പരാതി നല്‍കി.
എന്നാല്‍ തന്നെ തിരക്കി പോലീസ് എത്തിയാല്‍ ഭാര്യ സബീനയെ അക്രമിക്കുമെന്ന് നിസാര്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് ഇന്ന് വൈകീട്ടോടെ വീട്ടില്‍ എത്തിയ നിസാര്‍ അമ്മയെ പുറത്താക്കി വാതില്‍ അടച്ച ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha
























