Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇങ്ങനെയാവണം സര്‍... രാഷ്ട്രീയക്കാരെ അമ്പരപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഉപവസിക്കും; സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ ധന നിരോധത്തിനുമായി ഗാന്ധിയന്‍ സംഘടനകള്‍ നടത്തുന്ന ഉപവാസത്തില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നത് ദേശീയ ശ്രദ്ധ നേടുന്നു

14 JULY 2021 08:12 AM IST
മലയാളി വാര്‍ത്ത

ഒരു ഗവര്‍ണര്‍ക്ക് എന്തെല്ലാം പറ്റുമെന്ന് കാണിച്ച് തരികയാണ് ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയം മറന്ന് കേരളത്തിലെ പല പ്രശ്‌നങ്ങളിലിടപെടുകയും അതിന് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ഭരണത്തലവന്‍ കൂടിയായ ഗവര്‍ണര്‍.

സ്ത്രീസുരക്ഷിത കേരളത്തിനും സ്ത്രീധന നിരോധനത്തിനും വേണ്ടി ഇന്ന് ഗാന്ധിയന്‍ സംഘടനകള്‍ നടത്തുന്ന ഉപവാസത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാകുകയാണ്.

 



രാവിലെ എട്ട് മണിമുതല്‍ രാജ്ഭവനിലാണ് ഉപവാസം. തൈക്കാട് ഗാന്ധി ഭവനില്‍ ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ വൈകിട്ട് 4.30 മുതല്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്യും. ആറു മണിക്ക് സമാപനം കുറിക്കുന്നതും ഗവര്‍ണറാണ്. ജില്ലകളില്‍ നടക്കുന്ന ഉപവാസത്തില്‍ പാറശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള ഗാന്ധിമാര്‍ഗി സംഘടനകള്‍ പങ്കാളികളാണ്.

സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ നേരിട്ട് സമരപരിപാടിയില്‍ പങ്കെടുക്കുന്നത് അപൂര്‍വ സംഭവമാണ്. കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന തരത്തിലുള്ള രാജ്യവ്യാപകമായ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്ന വാദഗതി ഉയര്‍ന്നതോടെ, സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീപക്ഷ കേരളം പ്രചാരണത്തിന് പിന്തുണയുമായി ഗവര്‍ണര്‍ ഇന്നലെ വീഡിയോ സന്ദേശം പുറത്തിറക്കി.

 



സാക്ഷരതയിലും ഉയര്‍ന്ന ജീവിതനിലവാരത്തിലും മുന്‍പന്തിയിലെത്തി അസൂയാവഹമായ നേട്ടം കൈവരിച്ച കേരളത്തില്‍ സ്ത്രീധനപീഡനം പെരുകുന്നത് നാണക്കേടാണെന്നും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ അരുതെന്ന ഗാന്ധിജിയുടെ മുദ്രാവാക്യം ഏറ്റെടുക്കണമെന്നും സന്ദേശത്തില്‍ ഗവര്‍ണര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. സ്ത്രീധനം നമുക്ക് വേണ്ടേ വേണ്ട എന്ന് മലയാളത്തില്‍ ആഹ്വാനം ചെയ്താണ് സന്ദേശം അവസാനിപ്പിക്കുന്നത്.

ഉപവാസം സര്‍ക്കാരിനെതിരാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീധനം എന്ന സാമൂഹ്യദുരന്തം അവസാനിപ്പിക്കുകയെന്ന പൊതുലക്ഷ്യത്തിനു വേണ്ടിയാണെന്ന് വിശദീകരിക്കുകയും ചെയ്തു.

 



ഭരണഘടന പറയുന്നത് അനുച്ഛേദം 154 പ്രകാരം സംസ്ഥാനത്തിന്റെ നിര്‍വഹണാധികാരം ഗവര്‍ണറില്‍ നിക്ഷിപ്തം. അനുച്ഛേദം 163 പ്രകാരം ഗവര്‍ണര്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് മുഖ്യമന്ത്രി തലവനായ മന്ത്രിസഭ. അനുച്ഛേദം 166 പ്രകാരം എല്ലാ ഭരണനിര്‍വഹണ ഉത്തരവുകളും ഗവര്‍ണറുടെ നാമത്തിലായിരിക്കണം.

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് ഗവര്‍ണര്‍ സന്ദര്‍ശിച്ചിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഗവര്‍ണര്‍ വൈകാരികമായാണ് അന്ന് സംസാരിച്ചത്. വിസ്മയ തനിക്ക് മകളെപ്പോലെയാണ്. തന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും മകളെപ്പോലെയാണ്. വിസ്മയയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ താന്‍ ഏറെ വികാരാധീനനായെന്നും അന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. സ്ത്രീധനത്തിനെതിരെ കേരളത്തില്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണം. സ്ത്രീധനം എന്ന സാമൂഹിക തിന്മ തുടച്ചു മാറ്റപ്പെടണം. ഇതിനായി യുവാക്കള്‍ തന്നെ രംഗത്തിറങ്ങണം.

 



വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം തുടങ്ങി എല്ലാ രംഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. സ്ത്രീധനം പോലുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണം. സ്ത്രീധനം ആവശ്യപ്പെടുന്നതും നല്‍കുന്നതും ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.

സ്ത്രീധനം കൊടുക്കുന്നു എന്നറിഞ്ഞാല്‍ വിവാഹത്തിന് പങ്കെടുക്കുന്ന സാഹചര്യം ഉണ്ടാകരുത്. ആണ്‍ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചാല്‍ ആ ബന്ധവുമായി പെണ്‍വീട്ടുകാര്‍ മുന്നോട്ടുപോകരുതെന്നും ഗവര്‍ണര്‍ വികാരാധീനനായി പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സമരം എന്നാണ് വിലയിരുത്തല്‍.

 



എന്നാല്‍ ഗവര്‍ണറുടെ സമരത്തിലെ രാഷ്ട്രീയവും ചര്‍ച്ചയാകുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ പല വിഷയങ്ങളിലും കടുത്ത നിലപാടെടുത്ത ആരിഫ് മുഹമ്മദ് ഖാന്‍ ഇത്തരമൊരു പ്രതിഷേധത്തിന് തയാറാകുന്നത് സര്‍ക്കാരിനും തിരിച്ചടിയായാണ്.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends