ഭാര്യാ പിതാവിന്‍റെ തല അടിച്ചു പൊട്ടിച്ചു: മരുമകനെയും കൂട്ടാളികളേയും പോലീസ് അറസ്റ്റ് ചെയ്തു, നാടിനെ നടുക്കിയ സംഭവം കൊല്ലത്ത്

മരുമകനെയും കൂട്ടാളികളേയും ഭാര്യാ പിതാവിന്‍റെ തല അടിച്ചു പൊട്ടിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്താണ് സംഭവം. ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. മരുമകനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നു. കൊല്ലം അഞ്ചല്‍ തഴമേല്‍ ചരുവിള വീട്ടില്‍ സുദര്‍ശനാണ് പരിക്കേറ്റത്.
കേസിന് ആസ്പദമായി സംഭവം കഴിഞ്ഞ ഞായറാഴ്ചയാണ് ഉണ്ടായത്. കോട്ടുക്കല്‍ സ്വദേശി വിപിന്‍, സുഹൃത്തുക്കളായ ലിജോ, ശ്യാം രാജ്, വിശാല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിപിനും ഭാര്യ ശില്‍പയുമായുള്ള പ്രശ്നങ്ങളുടെ തുടര്‍ച്ചയായിരുന്നു അക്രമം.വിപിന്‍റെ ഭാര്യാ പിതാവ് സുദര്‍ശനന്‍റെ തല പൊട്ടിയത് കമ്ബിവടി കൊണ്ടുള്ള അടിയേറ്റാണ് .
ഭാര്യ ശില്‍പ വിപിനുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. സുദര്‍ശനന്‍റെ ഭാര്യ സിന്ധുവിനും പരുക്കേറ്റു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























