ആകാംക്ഷയോടെ വിദ്യാര്‍ത്ഥികള്‍.... എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും......... .എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി.(ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും

എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.....
ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി.(ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.
http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.inhttp://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി. പരീക്ഷാഫലം ലഭിക്കും.
ഇത്തവണ 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ്എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്, ഇതില്‍ 4,21,977 പേര്‍ സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തിലാണ്. 2,15,660 ആണ്‍കുട്ടികളും 2,06,566 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.ഇത്തവണ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കലോത്സവം ഉള്‍പ്പടെയുള്ള പാഠ്യേതര പരിപാടികള്‍ നടക്കാത്ത സാഹചര്യത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന തീരുമാനം സ്വീകരിച്ചത്.
എസ്.എസ്.എൽ.സി. (എച്ച്.ഐ.) റിസൾട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകും.
https://www.facebook.com/Malayalivartha
























