കോട്ടയത്ത് കഞ്ചാവ് വില്‍പ്പനസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്;മൂന്ന് പേർ കൂടി പോലീസ് പിടിയിൽ; ഇനി പിടികൂടേണ്ടത് രണ്ടുപേരെക്കൂടി

കഞ്ചാവ് വില്‍പന സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 3 പേരെക്കൂടി ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെഡയ്തിരിക്കുന്നു. പത്തനംതിട്ട സ്വദേശികളായ തോട്ടപ്പുഴശേരി ചോട്ടുപാറ കുറുങ്ങര പുഷ്പഭവന്‍ സജീദ് (34), സഹോദരന്‍ സതീഷ് (26), തോട്ടപ്പുഴശേരി മാരാമണ്‍മുറി കുറുങ്ങര നെല്ലിക്കല്‍ഭാഗത്ത് ഇലവങ്ങാട്ട് അഭിഷേക് പി.നായര്‍ (25) എന്നിവരെയാണ് ഇന്നലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.സിജി അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതി ഉള്‍പ്പടെ 4 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 2 പേരെക്കൂടി പിടികൂടാനുണ്ട്. കേസിലെ മുഖ്യ പ്രതിയെ തിരുവല്ല ഇരുവിപ്പേരൂര്‍ ഭാഗത്തുള്ള ഒളി സങ്കേതത്തില്‍ നിന്നുമാണ് ഗാന്ധിനഗര്‍ പൊലീസ് സാഹസികമായി പിടികൂടിയത്. കൂടെ ഉണ്ടായിരുന്ന മറ്റു പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട , കോട്ടയം ജില്ലകളില്‍ നടത്തിയ അന്വേഷണത്തിലാണ് ബാക്കി പ്രതികളെ പിടികൂടുന്നത്.
കഴിഞ്ഞ മാര്‍ച്ച് 3ന് രാത്രി മെഡിക്കല്‍ കോളജ് ഭാഗത്തായിരുന്നു സംഭവം. മെഡിക്കല്‍ കോളജിനു സമീപത്ത് വാടകയ്ക്കു താമസിക്കുന്ന ഇറുമ്ബയം സ്വദേശിയായ ജോബിന്‍ ജോസിനെയാണ് കാറിലെത്തിയ സംഘം മര്‍ദിച്ചശേഷം തട്ടിക്കൊണ്ടുപോയത്.സംഭവം അറിഞ്ഞ പൊലീസ്, സംഘം സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്ന് തിരുവല്ല പുല്ലാടുഭാഗത്ത് ജോബിനെ രക്ഷപ്പെടുത്തുകയായിരുന്നു. സംഘത്തിലെ ഒരാളെ പിടികൂടിയെങ്കിലും മറ്റുള്ളവര്‍ കടന്നുകളഞ്ഞിരുന്നു.
കഞ്ചാവ് നല്‍കാമെന്നു പറഞ്ഞ് ജോബിന്‍ പണം വാങ്ങി കബളിപ്പിച്ചതാണ് തട്ടിക്കൊണ്ടുപോകലിനു സംഘത്തെ പ്രേരിപ്പിച്ചതെന്നാണ് കേസ്.അറസ്റ്റിലായവര്‍ ഒളിവിലായിരുന്നു. എസ്‌ഐ കെ.കെ.പ്രശോഭ്, സിപിഒമാരായ രാകേഷ്, പ്രവീണ്‍, അനീഷ്, പ്രവിണോ എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























