Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

ഗര്‍ഭിണിയായ കാമുകിയെ കെണിയില്‍പ്പെടുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആറ്റില്‍ത്തള്ളിയ കേസില്‍ യുവാവും മറ്റൊരു കാമുകിയും അറസ്റ്റില്‍... ആറ്റില്‍ നിന്ന് അനിതയുടെ മൃതദേഹം ലഭിച്ചതോടെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ.....

14 JULY 2021 07:27 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....

ഗര്‍ഭിണിയായ കാമുകിയെ കെണിയില്‍പ്പെടുത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആറ്റില്‍ത്തള്ളിയ കേസില്‍ യുവാവും മറ്റൊരു കാമുകിയും അറസ്റ്റില്‍. നിലമ്പൂര്‍ രാമനകത്ത് പൂക്കോടം ഹൗസില്‍ പ്രബീഷ് (36), ആലപ്പുഴ കൈനകരി തോട്ടുവത്തല പതിശേരിയില്‍ രജനി (38) എന്നിവരാണ് പിടിയിലായത്.

പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിതയാണ് (32) കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച പള്ളാത്തുരുത്തി ആറ്റില്‍ നിന്ന് അനിതയുടെ മൃതദേഹം ലഭിച്ചതോടെയാണ് ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പൊലീസ് പറയുന്നതിങ്ങനെ.... കായംകുളത്ത് അഗ്രിക്കള്‍ച്ചറല്‍ ഫാമിലെ ജീവനക്കാരായിരുന്നപ്പോഴാണ് പ്രബീഷും അനിതയും പ്രണയത്തിലായത്.

 



ഫാമില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായതോടെ പ്രബീഷ് അവിടംവിട്ടു. പിന്നീട് പ്രബീഷിനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് അനിത പ്രബീഷിനെ തേടിപ്പിടിച്ചെത്തി. ഇരുവരും മലപ്പുറത്തെ അഗ്രികള്‍ച്ചറല്‍ ഫാമില്‍ ജോലിക്ക് കയറി. ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്നായി അനിത.


ഭര്‍ത്താവ് ഉപേക്ഷിച്ച രജനിയുമായും അടുപ്പമുണ്ടായിരുന്ന പ്രബീഷ് അനിത ഗര്‍ഭിണിയാണെന്നറിയിച്ചതോടെ അനിതയെ ഒഴിവാക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു.

ചങ്ങനാശേരിയിലെ ആശുപത്രിയില്‍ ഗര്‍ഭം അലസിപ്പിക്കാമെന്ന് പറഞ്ഞ് പ്രബീഷ് അനിതയെ രജനിയുടെ വീട്ടിലേക്കു വിളിച്ചു വരുത്തി. രജനി ബന്ധുവാണെന്നാണ് അവതരിപ്പിച്ചത്.



കഴിഞ്ഞ വെള്ളിയാഴ്ച അനിത എത്തി. അടുത്ത ദിവസം രാവിലെ ആശുപത്രിയില്‍ പോകാമെന്ന് പ്രബീഷ് പറഞ്ഞു. രാത്രിയില്‍ ഒരുമുറിയില്‍ ഇവര്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കം നടിച്ചു കിടന്ന പ്രബീഷും രജനിയും ചേര്‍ന്ന് അനിതയെ രാത്രിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.


രജനിയുടെ വീടിന് സമീപത്തെ തോട്ടില്‍ കെട്ടിയിട്ടിരുന്ന വള്ളത്തില്‍ കയറ്റി മൃതദേഹം ഒഴുക്കുള്ള സ്ഥലത്ത് എത്തിച്ച് തള്ളാനായിരുന്നു പദ്ധതി. എന്നാല്‍, നീന്തല്‍ അറിയാത്ത പ്രബീഷ് വള്ളത്തില്‍ കയറാന്‍ ഭയപ്പെട്ടു. ഇതോടെ രജനി ഒറ്റയ്ക്ക് തുഴഞ്ഞ് പോകുന്നതിനിടെ വള്ളം മറിഞ്ഞു.

 




മൃതദേഹം വള്ളത്തില്‍ വലിച്ചുകയറ്റാനാവാതെ വന്നതോടെ വള്ളം ഉപേക്ഷിച്ച് മടങ്ങി. ശനിയാഴ്ച രാത്രി എഴുമണിയോടെ പൂക്കൈതയാറില്‍ അരയന്‍തോട് ഭാഗത്ത് മൃതദേഹം ഒഴുകി നടക്കുന്നതായി നാട്ടുകാര്‍ നെടുമുടി പൊലീസിനെ അറിയിച്ചു. പിറ്റേ ദിവസമാണ് അനിതയാണെന്ന് തിരിച്ചറിഞ്ഞത്.

പ്രബീഷിന്റെ ഫോണ്‍കോള്‍ പരിശോധിച്ചതോടെ 15 ലധികം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. തെളിവ് നശിപ്പിക്കുന്നതിന് പ്രബീഷ് മൊബൈല്‍ ആലപ്പുഴയിലെ ഒരു കടയില്‍ വിറ്റിരുന്നു. രജനിയുടെ വീട്ടില്‍ നിന്ന്, ഉപയോഗിച്ചതിന്റെ ബാക്കി മദ്യം അടങ്ങിയ കുപ്പിയും കടയില്‍ നിന്ന് മോബൈല്‍ഫോണും കണ്ടെടുത്തു.

 



സംഭവ ദിവസം രജനിയുടെ വീട്ടില്‍ മദ്യപിക്കാനെത്തിയ മൂന്ന് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (37 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (2 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends