Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദിഭായി ഞെട്ടിപ്പിച്ചു... കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനകളും അടികൂടലും കണ്ടാല്‍ വിചാരിക്കും നരേന്ദ്രമോദി കേരളത്തിനൊന്നും തരില്ലെന്ന്; എന്നാല്‍ പിണറായി വിജയനെപ്പോലും അമ്പരപ്പിച്ച് നരേന്ദ്ര മോദി കേരളത്തിന് വാരിക്കോരി നല്‍കി

14 JULY 2021 09:02 AM IST
മലയാളി വാര്‍ത്ത

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം കണ്ടപ്പോള്‍ സകലരും ഞെട്ടിപ്പോയി. കാരണം കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തുന്ന മുഖ്യമന്ത്രിയേയാണ് കാണാന്‍ കഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റ് മന്ത്രിമാരേയും കണ്ട നല്ല അനുഭവവും അവര്‍ വാഗ്ദാനം ചെയ്ത പദ്ധതികളുമാണ് വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം പറഞ്ഞത്.

ഇത് കേന്ദ്ര മന്ത്രി വി മുരളീധരന്‍ കേട്ടോ എന്തോ. നാഴികയ്ക്ക് 40 വട്ടം കേരളത്തെ കുറ്റം പറയുന്ന വി മുരളീധരന്‍ ഇതുപോലൊരു പത്രസമ്മേളനം നടത്തി കേരളത്തിനുള്ള കേന്ദ്ര പദ്ധതികള്‍ പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ വില എവിടെയാകുമായിരുന്നു. പകരം കുറ്റം പറച്ചില്‍ മാത്രമായി. അതിനാലാണ് മുരളീധരനെ വെട്ടി മുഖ്യമന്ത്രിയും സംഘവും പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ സാധിച്ചെടുത്തത്.

 



കേരളത്തിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിക്കും ഉടന്‍ അനുമതി നല്‍കും. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പരിശോധിച്ചശേഷം തീരുമാനിക്കും. സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി, എയിംസ്, കൊച്ചി പെട്രോ കെമിക്കല്‍സ് പദ്ധതി, അങ്കമാലിശബരി റെയില്‍പ്പാത, തലശ്ശേരിമൈസൂര്‍ റെയില്‍പ്പാത, ശബരിമല വിമാനത്താവളം തുടങ്ങിയ വികസനപദ്ധതികള്‍ പരിഗണിക്കും.

കോവിഡ് കാലത്തെ സാമ്പത്തികപ്രതിസന്ധി പരിഹിക്കാനായി 2020'21 സാമ്പത്തികവര്‍ഷത്തെ ജി.എസ്.ടി. നഷ്ടപരിഹാരമായ 4524 കോടി രൂപ അടിയന്തരമായി നല്‍കണമെന്നും കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ 60 ലക്ഷം ഡോസ് ഈ മാസംതന്നെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യങ്ങളോട് പ്രധാനമന്ത്രി അനുകൂലനിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

 



പ്രധാനമന്ത്രിക്കു പുറമേ പെട്രോളിയം നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്ര എന്നിവരെയാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച കണ്ടത്. ജോണ്‍ ബ്രിട്ടാസ് എം.പി., ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

കേരളത്തിന് വലിയ കടല്‍ത്തീരമുള്ളതിനാല്‍ കടല്‍ വഴിയുള്ള ജലഗതാഗതം പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വികസനത്തിനായി കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും പറഞ്ഞു. വീണ്ടും അധികാരത്തില്‍വന്ന എല്‍.ഡി.എഫ്. സര്‍ക്കാരിനെ അദ്ദേഹം അനുമോദിച്ചു. ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.

 



കേരളത്തിന്റെ ആരോഗ്യമേഖലയുടെ കരുത്തിനെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആ കരുത്ത് പൂര്‍ണമാകണമെങ്കില്‍ പ്രഖ്യാപിച്ച എയിംസ് കേരളത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്നും ആസിയാന്‍ ഓപ്പണ്‍ സ്‌കൈ നയത്തില്‍ കണ്ണൂരിനെ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള തടസ്സം നീക്കണം. സ്ഥലമേറ്റെടുക്കല്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കും. ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തുന്ന സ്ഥലമായ ശബരിമലയില്‍ വിമാനത്താവളം വേണം. അതിനായി സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (3 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (4 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (16 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (33 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

Malayali Vartha Recommends