Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...


ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

സ്ത്രീധന വിവാഹങ്ങളില്‍ പങ്കെടുക്കാതിരിക്കാനുള്ള ധൈര്യം ജനപ്രതിനിധികള്‍ കാട്ടണം; സ്ത്രീധനം വാങ്ങുന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചെടുക്കണമെന്ന് സര്‍വകലാശാലാ ചാന്‍സലര്‍മാരോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

14 JULY 2021 11:41 PM IST
മലയാളി വാര്‍ത്ത

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നവരുടെ കണക്കുകള്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. ഈ അവസരത്തില്‍ സ്ത്രീധനത്തിനെതിരേ ഉപവാസ സത്യാഗ്രഹം നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ത്രീധനം വാങ്ങുന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചെടുക്കണമെന്ന് സര്‍വകലാശാലാ ചാന്‍സലര്‍മാരോട് ആവശ്യപ്പെട്ടു. സ്ത്രീധന വിവാഹങ്ങളില്‍ പങ്കെടുക്കാതിരിക്കാനുള്ള ധൈര്യം ജനപ്രതിനിധികള്‍ കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധനത്തിനെതിരേയുള്ള സത്യാഗ്രഹത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. രാവിലെ എട്ടുമണിക്ക് രാജ്ഭവനില്‍ തുടങ്ങിയ സത്യാഗ്രഹം വൈകിട്ട് ആറിന് തൈക്കാട് ഗാന്ധിഭവനില്‍ നാരങ്ങാ നീര് കുടിച്ച്‌ ഗവര്‍ണര്‍ അവസാനിപ്പിച്ചു. സാംസ്‌കാരികമായും ഭരണഘടനാപരമായും നിയമപരമായും സ്ത്രീധനം വാങ്ങുന്നത് തെറ്റാണ്. മൂല്യങ്ങളുടെ അധഃപതനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കേരളത്തിലെ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന വേളയില്‍ തന്നെ വിദ്യാര്‍ഥികളില്‍ നിന്ന് തങ്ങള്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വാങ്ങണമെന്നും ഇത് പാലിക്കാത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. .ഇക്കാര്യം ആവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്തയക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വിദ്യകൊണ്ട് നേടേണ്ടത് വിദ്യാഭ്യാസമാണ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹ കമ്ബോളത്തില്‍ മൂല്യം ഉയര്‍ത്താനല്ല ഉപയോഗിക്കേണ്ടതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

 

 

'അതുപോലെ ജനപ്രതിനിധികള്‍ക്കും കത്തെഴുതും. തങ്ങളെ വിവാഹത്തിന് ക്ഷണിക്കുമ്ബോള്‍ ആ വിവാഹത്തില്‍ സ്ത്രീധനം വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെ ചെയ്യുന്നുണ്ടെന്നു കണ്ടാല്‍ അവര്‍ അത് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും അത്തരം വിവാഹങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും വേണം. അതിനുള്ള ധൈര്യം ജനപ്രതിനിധികള്‍ കാട്ടണം. പെണ്‍കുട്ടികള്‍ സ്ത്രീധനത്തിനെതിരെ ശക്തമായി മുന്നോട്ടുവരണം. സ്ത്രീധനം ആവശ്യപ്പടുന്ന വിവാഹം വേണ്ടെന്നു പറയാന്‍ തയാറാകണം. അമ്മമാര്‍ മക്കളെ സ്ത്രീധനം വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കണം. നിയമത്തിനോ പോലീസിനോ മാത്രമല്ല, സമൂഹമാണ് ഇക്കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടത്. സമൂഹത്തില്‍ ബോധവത്കരണമുണ്ടാകണം. അതിന് ജനങ്ങള്‍ തന്നെ മുന്നോട്ടു വരണം. സാമൂഹിക അവബോധമില്ലാത്തതു കൊണ്ടല്ല, കേരളത്തില്‍ ഇതെല്ലാം സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സൂചികകളില്‍ രാജ്യത്തിനു തന്നെ മാതൃകയായ കേരളം സ്ത്രീധന വിഷയത്തിലും അവസരത്തിനൊത്ത് ഉയരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (41 minutes ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (55 minutes ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (1 hour ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (1 hour ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (1 hour ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (1 hour ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (1 hour ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (3 hours ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (3 hours ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (4 hours ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (6 hours ago)

വിമാനം കുന്നിലിടിച്ച് തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

5 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ച ബാധിച്ച സംഭവം: മധ്യപ്രദേശിലെ ആശുപത്രിയില്‍ ഗുരുതര വീഴ്ച  (7 hours ago)

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

ഇൻഡോ നിസിനും ഛോട്ടാ ഭീമും കൈകോർത്ത് ഇൻസ്റ്റന്റ് നൂഡിൽസ് വിപണിയിലേക്ക്...  (8 hours ago)

Malayali Vartha Recommends