കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം ശക്തം; സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന് ചേരും, വ്യാപാരികളുമായി മുഖ്യമന്ത്രി നാളെ നേരിട്ട് ചർച്ച നടത്തും

കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികളിൽ നിന്നുൾപ്പെടെ പ്രതിഷേധം ശക്തമാകുന്നതിനിടെ സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന് ചേരുമെന്ന് റിപ്പോർട്ട്. പെരുന്നാൾ പരിഗണിച്ച് ഇളവുകൾ കൂടുതൽ വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. വ്യാപാരികളുമായി മുഖ്യമന്ത്രി നാളെ നേരിട്ട് ചർച്ച നടത്തുന്നതായി സൂചന.
ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സർക്കാർ ചർച്ച ചെയ്യുകയും ചെയ്യും. ലോക്ഡൗൺ ഇളവ് സംബന്ധിച്ച അവലോകനയോഗം ചേരുന്നത് ശനിയാഴ്ചയാണെങ്കിലും കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമുയരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ചും തീരുമാനമുണ്ടാകുന്നതായിരിക്കും.
അതേസമയം, കേരളത്തിൽ കഴിഞ്ഞ ദിവസം 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,48,04,801 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,938 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1968, കോഴിക്കോട് 1984, എറണാകുളം 1839, തൃശൂര്‍ 1694, കൊല്ലം 1149, തിരുവനന്തപുരം 1050, പാലക്കാട് 654, ആലപ്പുഴ 911, കണ്ണൂര്‍ 799, കോട്ടയം 763, കാസര്‍ഗോഡ് 726, പത്തനംതിട്ട 437, വയനാട് 428, ഇടുക്കി 315 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, കാസര്‍ഗോഡ് 9, തൃശൂര്‍, മലപ്പുറം, പാലക്കാട് 6 വീതം, പത്തനംതിട്ട, കോട്ടയം 5 വീതം, കൊല്ലം, കോഴിക്കോട്, വയനാട് 4 വീതം, തിരുവനന്തപുരം 3, എറണാകുളം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,974 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 837, കൊല്ലം 1937, പത്തനംതിട്ട 311, ആലപ്പുഴ 825, കോട്ടയം 836, ഇടുക്കി 315, എറണാകുളം 904, തൃശൂര്‍ 1353, പാലക്കാട് 1087, മലപ്പുറം 1624, കോഴിക്കോട് 1080, വയനാട് 292, കണ്ണൂര്‍ 980, കാസര്‍ഗോഡ് 593 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,17,708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,70,175 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
https://www.facebook.com/Malayalivartha