തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ശനിയാഴ്ച കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് 17 ന് (ശനിയാഴ്ച) കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി.
ഇത്തവണ ആനയൂട്ടില്‍ 15 ആനകളെ പങ്കെടുപ്പിക്കാനാണ് ജില്ലാ കളക്ടറും, ജില്ലാ മെഡിക്കല്‍ ഓഫീസറും അനുമതി നല്‍കിയത്.
അതേസമയം ആനയൂട്ട് നടക്കുന്ന സ്ഥലത്തേക്ക് ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള ഗജ പൂജയും ഇത്തവണ നടക്കും.
പുലര്‍ച്ചെ മഹാ ഗണപതിഹോമത്തിന് ശേഷമാണ് ഗജ പൂജയും ആനയൂട്ടും നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക അനുമതിയോടെയാണ് ചടങ്ങ് നടക്കുക.
കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഒരാന മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സാധാരണ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നെത്തുന്ന എഴുപതില്‍ അധികം ആനകളെ പങ്കെടുപ്പിച്ചായിരുന്നു വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട്.
https://www.facebook.com/Malayalivartha