തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമകള്‍ അവിടെ ചിത്രീകരിക്കട്ടെ...! വ്യാപാരികളോടും സിനിമാക്കാരോടും സര്‍ക്കാരിന് എതിര്‍പ്പില്ല; ജനങ്ങളുടെ ജീവന്‍ രക്ഷിക്കലാണ് സര്‍ക്കാരിന് പ്രധാനമെന്ന് സജി ചെറിയാന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന സിനിമാ ഷൂട്ടിംഗ് വിവാദം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറയുകയുണ്ടായി. തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമകള്‍ അവിടെ ചിത്രീകരിക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാപാരികളോടും സിനിമാക്കാരോടും സര്‍ക്കാരിന് എതിര്‍പ്പില്ല. എല്ലാ മേഖലകളിലും പ്രതിസന്ധിയാണെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കലാണ് സര്‍ക്കാരിന് പ്രധാനമെന്നും സജി ചെറിയാന്‍ വ്യക്തമാക്കുകയുണ്ടായി..
കേരളത്തില്‍ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്‌ക ഇന്നലെ സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. കേരളത്തില്‍ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തില്‍ സിനിമ ഷൂട്ടിംഗുകള്‍ തെലങ്കാനയിലേക്കും, തമിഴ്‌നാട്ടിലേക്കും മാറ്റിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമുള്‍പ്പടെയാണ് ഷൂട്ടിംഗ് മാറ്റിയത്. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട തിയറ്ററുകളും നിര്‍ത്തിവെച്ച ഷൂട്ടിംഗുകളും വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് മലയാള സിനിമകളുടെ ഷൂട്ടിങ് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. കേരളം ലൊക്കേഷനായി തീരുമാനിച്ച മോഹന്‍ലാല്‍, ജിത്തു ജോസഫ് ചിത്രങ്ങളാണ് തമിഴ്നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലേക്ക് മാറ്റുന്നതായുള്ള വാർത്തകൾ വന്നത്.
ഈ ചിത്രങ്ങള്‍ അടക്കം ഏഴോളം സിനിമകള്‍ കേരളത്തിന് വെളിയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് നീക്കം. മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് ഇതില്‍ പ്രധാനം. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് പൃഥ്വിരാജ്, ജിത്തു ജോസഫ് എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത്. നാളെ ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ മാധ്യമങ്ങളോട് അറിയിച്ചത്.
https://www.facebook.com/Malayalivartha