കണ്ണുര്‍ രാജ്യാന്തര വിമാനത്താവളത്തിനടുത്ത് ലോറികള്‍ കൂട്ടിയിടിച്ച് അപകടം... ഇടിയുടെ ആഘാതത്തില്‍ ലോറികള്‍ തലകീഴായി മറിഞ്ഞു, മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

കണ്ണുര്‍ രാജ്യാന്തര വിമാനത്താവളത്തിനടുത്ത് ചാലോടില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം.അഞ്ചരക്കണ്ടി ഭാഗത്തു നിന്നും ശീതളപാനിയം കയറ്റിവന്ന ലോറിയും മട്ടന്നൂര്‍ ഭാഗത്തു നിന്നും എം.സാന്‍ഡ് കയറ്റിവരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചു അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ രണ്ട് ലോറികളും തല കീഴായി മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച്ച പുലര്‍ച്ചെ ആറേ മുക്കാലിനാണ് അപകടമുണ്ടായത്. നാലു റോഡുകള്‍ ചേരുന്ന ജങ്ഷനായ ചാലോട് യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലെന്ന് നേരത്തെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇവിടെ അപകടം തുടര്‍ച്ചയായിട്ടും സിഗ്‌നല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha