Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

'ഗോപാലേട്ടന്റെ പശുവും ആമിനത്താത്തയുടെ കോഴിയും... വെറുതെ അങ്ങ്‌ ജയിച്ചതല്ല!! വിജയ ശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർഥികളുടെ മിടുക്കു കൊണ്ടാണ്. നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല...' അബ്ദുറബ്ബിന്‍റെ പ്രതികരണത്തിന് മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ

15 JULY 2021 11:45 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം എസ്എസ്എല്‍സി റെക്കോര്‍ഡ് വിജയ ശതമാനത്തെ കുറിച്ചുള്ള മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്‍റെ പ്രതികരണത്തിന് മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തവണ എസ്എസ്എല്‍സി വിജയ ശതമാനം പുറത്തുവന്നപ്പോള്‍ ഗോപാലേട്ടന്‍റെ പശുവോ ആമിനത്താത്തയുടെ പൂവൻ കോഴിയോ സ്കൂളിന്‍റെ ഓട് മാറ്റാൻ വന്ന ബംഗാളിയോ ഇല്ലെന്നും റിസൾട്ട് പ്രഖ്യാപിച്ചത് താനല്ലാത്തത് കൊണ്ടാണ് ഇജ്ജാതി ട്രോളുകളൊന്നുമില്ലാത്തതെന്നുമാണ് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് മറുപടിയുമായാണ് പി വി അന്‍വര്‍ ഇപ്പോൾ രംഗത്തെത്തിയത്.

അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് വിദ്യാര്‍ഥികള്‍ക്ക് പുസ്തകം പോലും സമയത്ത് കിട്ടിയിരുന്നില്ലെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് അവര്‍ ജയിച്ചതെന്നും പി വി അന്‍വര്‍ മറുപടി നല്‍കുകയുണ്ടായി.


പി വി അന്‍വറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്;

"ഗോപാലേട്ടന്റെ പശുവും ആമിനത്താത്തയുടെ കോഴിയും"

വെറുതെ അങ്ങ്‌ ജയിച്ചതല്ല.!!

പുസ്തകം പോലും സമയത്ത്‌

കിട്ടാത്ത കാലം.!!

പരീക്ഷയ്ക്കും മുൻപ്‌ ക്രൂരനായ

ഓണം നേരത്തെ എത്തിയിരുന്ന

കാലം.!!

എന്നിട്ടും ഒരുപാട്‌ കഷ്ടപ്പെട്ട്‌ ജയിച്ചവരാണവർ.!!

അത്‌ തന്നെയാണ് അവരുടെ

വിജയത്തിന്റെ സൗന്ദര്യവും.!!

*പി കെ.അപ്പുകുട്ടൻ റോക്സ്‌

ഗോപാലേട്ടന്റെ പശുവും ആമിനത്താത്തയുടെ കോഴിയും

2015ല്‍ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് എസ്എസ്എല്‍സി പരീക്ഷയില്‍ 97.99 ശതമാനം വിജയമുണ്ടായപ്പോള്‍ ഇടത് അനുകൂലികള്‍ സമൂഹ മാധ്യമങ്ങളില്‍ പരിഹസിക്കുകയുണ്ടായി. ഗോപാലേട്ടന്റെ പശുവും ആമിനത്താത്തയുടെ കോഴിയും വരെ അബ്ദുറബ്ബിന്റെ കാലത്ത് ജയിച്ചുവെന്നായിരുന്നു വിമര്‍ശനം. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് അബ്ദുറബ്ബ് ഇക്കാര്യം ഓര്‍മിപ്പിച്ച് ഫേസ് ബുക്കില്‍ കുറിപ്പിട്ടത്. വിജയ ശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർഥികളുടെ മിടുക്കു കൊണ്ടാണ്. നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല. ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ എന്നും അബ്ദുറബ്ബ് കുറിച്ചു.


അബ്ദുറബ്ബിന്‍റെ കുറിപ്പ്

എസ്എസ്എല്‍സി വിജയശതമാനം 99.47

ഗോപാലേട്ടന്‍റെ പശുവില്ല,

ആമിനത്താത്തയുടെ പൂവൻ കോഴിയില്ല,

സ്കൂളിന്‍റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല.

റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട്

ഇജ്ജാതി ട്രോളുകളൊന്നുമില്ല.

2011 ൽ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാൻ മന്ത്രിയായിരുന്ന കാലത്തും എസ്എസ്എല്‍സി വിജയശതമാനം കൂടിക്കൂടി വന്നു.

2012 ൽ 93.64%

2013 ൽ 94.17%

2014 ൽ 95.47 %

2015 ൽ 97.99%

2016 ൽ 96.59%

യുഡിഎഫിന്‍റെ കാലത്താണെങ്കിൽ വിജയ ശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി. 2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ് മന്ത്രിയായ ശേഷമുള്ള വിജയശതമാനവും ഉയരത്തിൽ തന്നെയായിരുന്നു.

2017 ൽ 95.98%

2018 ൽ 97.84%

2019 ൽ 98.11%

2020 ൽ 98.82%

ഇപ്പോഴിതാ 2021 ൽ 99.47% പേരും എസ്എസ്എല്‍സിക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു. വിജയ ശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാർത്ഥികളെ, നിങ്ങളുടെ മിടുക്കു കൊണ്ടാണ്. നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല. ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (49 minutes ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (1 hour ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (1 hour ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (3 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (4 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (4 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (5 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (5 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (5 hours ago)

Malayali Vartha Recommends