പ്രണയാഭ്യർത്ഥനയുമായി പ്രതി രണ്ട് വർഷത്തോളം പെൺകുട്ടിയുടെ പിന്നാലെ..പിന്നെ ആരുമറിയാതെ വീട്ടിൽ കയറി ഒളിച്ചിരുന്ന് നഗ്‌നദൃശ്യം എടുത്തു... ഭീഷണിപ്പെടുത്തി പീഡനം .. പോക്‌സോ കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിൽ

പ്രണയാഭ്യർത്ഥനയുമായി പ്രതി രണ്ട് വർഷത്തോളം പെൺകുട്ടിയുടെ പിന്നാലെ..പിന്നെ ആരുമറിയാതെ വീട്ടിൽ കയറി ഒളിച്ചിരുന്ന് നഗ്‌നദൃശ്യം എടുത്തു... ഭീഷണിപ്പെടുത്തി പീഡനം .. പോക്‌സോ കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിൽ
കണ്ണൂരിൽ ചാലാട്ടെ സ്വദേശിയായ 16 കാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു. അഴീക്കോട് പള്ളിക്കുന്നുമ്പ്രത്തെ ഷമിത്തിനിനെയാണ് റിമാൻഡ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിലാണ് പോക്‌സോ വകുപ്പ് ചുമത്തി ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.
പ്രണയാഭ്യർത്ഥനയുമായി പ്രതി രണ്ട് വർഷത്തോളം പെൺകുട്ടിയുടെ പിന്നാലെ നടന്നിരുന്നു. രാത്രി പെൺകുട്ടിയുടെ വീട്ടിൽ കയറിയ പ്രതി നഗ്ന ചിത്രം പകർത്തുകയും പിന്നീട് ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha