എ സമ്പത്തിന് പുതിയ പദവി നല്‍കി സിപിഎം; ദേവസ്വം-പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമനം; തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ

മുന്‍ എംപി എ സമ്പത്തിന് പുതിയ പദവി നല്‍കി സിപിഎം. ദേവസ്വം-പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായിട്ടാണ് സമ്ബത്തിനെ സിപിഎം നിയമിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും സമ്ബത്ത് പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാര്‍ സമ്ബത്തിനെ ഡല്‍ഹിയിലെ കേരളത്തിലെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചിരുന്നു.
59 കാരനായ സമ്ബത്ത് മൂന്നു തവണ ലോക്‌സഭ അംഗമായി ഇരിന്നിട്ടുണ്ട്. 1996, 2009,2014 കാലഘട്ടങ്ങളിലാണ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.
https://www.facebook.com/Malayalivartha