റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മലേഷ്യയിൽ; ആളപായമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല

യിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. ബോർണിയോ ദ്വീപിലെ സബാഹ് സംസ്ഥാനത്ത് തിങ്കളാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്. തീരദേശ സംസ്ഥാനമായ കോട്ട കിനബാലുവിന് 100 കിലോമീറ്ററിൽ വടക്കുകിഴക്കായി 619.8 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ആളപായമോ മറ്റ് പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ല സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് മലേഷ്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സബയുടെ പടിഞ്ഞാറൻ തീരത്തും സരാവക് സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
https://www.facebook.com/Malayalivartha
























