ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയില്‍ വെടിവയ്പ്. വടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആയുധവുമായി ഒരാള്‍ വസതിക്കു സമീപം പ്രവേശിച്ച വിവരം യുഎസ് സീക്രട്ട് സര്‍വീസാണ് പുറത്തുവിട്ടത്.
ഞായറാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1:30 നാണ് സംഭവം. സാധാരണയായി വാരാന്ത്യങ്ങളില്‍ ട്രംപ് ഇവിടെ എത്താറുണ്ട്. എന്നാല്‍ വൈടിവയ്പ് നടക്കുമ്പോള്‍ ട്രംപും ഭാര്യ മെലാനിയയും വാഷിങ്ടനില്‍ വൈറ്റ്ഹൗസിലായിരുന്നു.
20 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് അക്രമി എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള, കുറച്ചു ദിവസമായി കാണാതായ യുവാവാണ് അക്രമി എന്നാണ് പ്രാദേശികമായി പ്രചരിക്കുന്ന വിവരം.
https://www.facebook.com/Malayalivartha
























